18💙

504 71 8
                                    

എന്റെ മാത്രം pt:18

നന്ദ വാതിൽ തുറന്നു നോക്കി

നന്ദ :ആ ആമിയോ എന്താ രാവിലെ തന്നേ

ആമി : കുറച്ച് സാധനങ്ങൾ വാങ്ങാൻ പുറത്ത് വരെ പോകണമായിരുന്നു നന്ദയ്ക്ക് കുഴപ്പമില്ലങ്കിൽ എന്റെ കൂടെ ഒന്ന് വരവോ

നന്ദ :പിന്നെന്താ വരല്ലോ ഞാൻ റെഡിയായിട്ട് വരാം ആമി താഴേക്ക് പോയിക്കോ

ആമി :മ്മ് ok.

ആമി താഴേക്ക് പോയ്‌

നന്ദ കതവ് അടച്ച് തിരിഞ്ഞതും അവളുടെ മുമ്പിൽ നിക്കുന്നു ശിവ അവൾ ഒന്ന് ഞെട്ടി അവനേ നോക്കി

നന്ദ :എന്താ

ശിവ :ആരാ വന്നേ

നന്ദ :ആമിയ അവൾക്ക് പുറത്ത് എന്താക്കെയോ വാങ്ങാൻ പോകണമെന്ന് അതിന് കൂട്ടിന് എന്നേ വിളിക്കാൻ വന്നതാ

ശിവ :ഓ

നന്ദ :നിന്ന് സമയം കളയാതെ പോയ്‌ കുളിക്ക് ശിവ

ശിവ :അല്ല നി അത് പറഞ്ഞില്ലാലോ

നന്ദ :എന്ത്‌

ശിവ :അത് തന്നേ നി ആമി വരുന്നതിന് മുമ്പ് പറയാൻ വന്നത്

നന്ദ :അതോ ഹേയ് അത് ഒന്നുവില്ല പോയ്‌ കുളിക്ക്

ശിവ :മ്മ് തത്കാലം ഞാൻ പോകുന്നു പക്ഷെ ഇന്ന് തന്നെ പറയണം ഇല്ലങ്കിൽ
ഞാൻ നിന്നേ കൊണ്ട് പറയിപ്പിക്കും

നന്ദ :ഒന്ന് പോ ശിവ

ശിവ :മ്മ്

ശിവ കുളിമുറിയിലേക്ക് കയറി പോയ്‌

നന്ദ ഒരു ചിരിയോടെ കണ്ണാടിലേക്ക് നോക്കി നിന്നു.

........

നന്ദ റെഡിയായി താഴെ ഹാളിലേക്ക് വന്നു.

ആമി :ആ നന്ദ വന്നു ന്നാ ഞങ്ങള് ഇറങ്ങുവാ അമ്മ

സിത :മ്മ് പോയിട്ട് വാ മോളെ ഞാൻ നോക്കിക്കോളാം.

ആമി :ശരി അമ്മ

കൃഷ്ണൻ :അല്ല നിങ്ങള് എങ്ങനെയാ പോകുന്നെ

ആമി :നടന്ന അച്ഛാ പോകുന്നെ

എന്റെ മാത്രം 💙Where stories live. Discover now