അമ്മേ എനിക്ക് ഇവിടെ നിക്കണ്ട. എന്നെ വീട്ടീ കൊണ്ടോ മ്മാ...
അവൾ ഫോൺ ചെവിയിൽ വെച്ച് അമ്മയോട് കരയുന്ന പോലെ പറഞ്ഞു.
മോളേ എന്താ പറ്റിയെ? നീ എന്തിനാ കരായണേ?
അവൾ ആ പഞ്ഞി പോലുള്ള കട്ടിലിൽ ഒന്നുകൂടെ ഇരുന്ന് പൊന്തി കളിച്ചു.
അയാൾ ഒന്നും മിണ്ടുന്നില്ല എന്നോട്.
അയ്യോ അയാളെന്നൊന്നും വിളിക്കല്ലേ.
ഓ.... എനിക്കിഷ്ടല്ല അങ്ങേരെ. മുരടൻ.
അവൾ വീണ്ടും വീണ്ടും ഇരുന്ന് ചാടിക്കൊണ്ടിരുന്നു.
നിനക്കവിടെ എല്ലാം കിട്ടും. ആ വീട്ടിലെ എല്ലാരും മോളേ പൊന്നു പോലെ നോക്കിക്കോളും.
എല്ലാരുമോ? ഇവിടെ അങ്ങേരും പിന്നെ ജോലിക്കാരും മാത്രെ ഒള്ളു.
അവിടെ എല്ലാവരും ഉണ്ട്. ഡോൺ മോൻ അവിടെ ഉണ്ടൊ മോളേ?
(തേനും പാലും ഒലിപ്പിച്ച ചോദിക്കണേ... എന്തൊരു സ്നേഹം?)
ഇല്ല...
അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു.
മോളു വല്ലതും കഴിച്ചോ?
ഉം...
അവൾ മൂളി. അപ്പോളേക്കും പെട്ടെന്ന് വാതിൽ തുറന്നു വരുന്ന ഡോൺ നെ കണ്ട് അവള് കുട്ടിക്കളി മാറ്റി വല്യ പെണ്ണിനെ പോലെ മുഖം പിടിച്ചു.
ആ അമ്മ, ഞാൻ പിന്നെ വിളിക്കാം....
അല്ല മോളേ...
അവർ പറഞ്ഞു തീരുന്നതിനു മുന്നേ അവള് ഫോൺ കട്ട് ചെയ്തിരുന്നു. അവൻ അവളെ കാണാത്ത പോലെ ബാത്‌റൂമിലേക്ക് കയറിയതും, അവൾ വാശിയിൽ അവന്റെ പിന്നാലെ ചെന്നു.
അവിടെ നിന്നേ...
അവൾ അകത്തേക്ക് കയറിയ നേരം അവൻ ഷർട്ട് ഊരി. അവൾ കണ്ണുകളടച്ചു തിരിഞ്ഞു നിന്നു.
ഓ... ഒന്ന് മിണ്ടേം പറയേം ചെയ്തിട്ടയിക്കൂടെ ഇതൊക്കെ?
അവൻ ഒന്നും മിണ്ടാതായപ്പോൾ അവൾ മുഖം കടുപ്പിച്ചു.
ഈ വീട്ടിൽ ആരൊക്കെയാ താമസിക്കുന്നെ?
പാന്റ്സ് ന്റെ സിപ് ഊരുന്ന ശബ്ദം കേട്ടതും അവളുടെ ഹൃദയമിടിപ്പ് കൂടി.