അത്... നമ്മൾക്കിടയിൽ... സ്നേഹം ഒന്നും....
അവൻ തപ്പിതടയുന്നത് കണ്ട് അവൾക്ക് ദേഷ്യം വന്നു.
ജിയാ.
വണ്ടി എടുക്ക്.
ജിയാ, ഞാൻ...
വണ്ടി എടുക്ക് ഡോൺ.
അവൾ അവനെ നോക്കി ദേഷ്യത്തിൽ പറഞ്ഞു. അവൻ അവന്റെ അമർഷം പിടിച്ചുവെച്ച് വണ്ടി എടുത്തു.
വഴിയിൽ ഇടയ്ക്കിടെ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. പക്ഷെ അതൊന്നും അവനെ കാണിക്കാതെ അവൾ ഒരു മരപ്പാവയെ പോലെ കാറിൽ ഇരുന്നു.
വീട്ടിൽ എത്തിയതും അവൾ ആരെയും നോക്കാതെ റൂമിലേക്ക് കയറി പോയി.
ഡോൺ അവളെ വീട്ടിലാക്കിയിട്ട് എങ്ങോടോ പോയി.
അവൾ റൂമിലെത്തിയതും ജനാലക്കരികിൽ പോയി നിന്ന് പൊട്ടി കരഞ്ഞു. കുറെ നേരം നിലത്തുന്നു കരഞ്ഞു. പിന്നെ അവൾ കൊണ്ടുവന്ന ബാഗ് എടുത്തു തുറന്ന് തന്റെ ഡയറി പുറത്തേക്കെടുത്തു. അത് കണ്ടതും അവളുട കണ്ണുകൾ നിറഞ്ഞു തുളുമ്പി. സ്റ്റഡി ടേബിളിൽ ഇരുന്ന് അത് തുറന്നു വെച്ചു. പേനയെടുത്തു വെച്ച് അവൾ എഴുതാനെന്നോണം കൈ കൊണ്ടുപോയി.
എന്റെ...
അതെഴുതിയതും കല്യാണ ദിവസം അവളുടെ മനസിലേക്ക് വന്നു. അന്നവൻ അവളെ നോക്കിയ നോട്ടം. അവൾ ഒന്ന് ഏങ്ങി. ആദ്യ ദിവസം വൈകിട്ട് അവനിൽ കണ്ട മുഖം അവളുടെ കണ്ണുകൾക്ക് മുന്നിൽ തെളിഞ്ഞു. പിറ്റേ ദിവസം അവൾ പൊട്ടിയ ചീള് കഷ്ണങ്ങൾ പിറക്കാൻ പോയപ്പോൾ അവൻ തടഞ്ഞു നിർത്തി നോക്കിയ നോട്ടം.
അവൾ പേന വലിച്ചെറിഞ്ഞു.
ഇന്നലെ അടുക്കളയിൽ വെച്ച് അവൻ ഇറങ്ങിപ്പോകുന്നതിനു മുൻപ് അവളെ നോക്കിയ നോട്ടം. പിന്നെ ഇന്ന് അവന്റെ കണ്ണിൽ കണ്ട കള്ളത്തരം.
എന്തിനാ... ഞാൻ എന്ത് തെറ്റാ ചെയ്തെ? അതോ... എന്നെ ഇഷ്ടപ്പെടാൻ തനിക്കിത്ര പ്രയാസമാണോ? എന്താ എന്നിൽനിന്ന് താൻ ഒളിച്ചുവെയ്ക്കുന്നത് ഡോൺ?
അവൾ കണ്ണുകൾ തുടച്ച് എണീറ്റു നിന്നു.
ഇല്ല.
അവൾ തല കുലുക്കിക്കൊണ്ട് അങ്ങോടും ഇങ്ങോടും നടന്നു.
എന്തോ ഉണ്ട്. ഇല്ലെങ്കിൽ ഇന്നലെ...