മോളേ, ഈ കഞ്ഞി കുടിക്ക്. രാവിലെ തൊട്ടൊന്നും കഴിച്ചിട്ടില്ലല്ലോ?
എനിക്കൊന്നും വേണ്ടാ. എനിക്ക് വീട്ടി പോണം.
അവൾ വാശി പിടിച്ചു. അമ്മ അവളുടെ അടുത്തിരുന്നതും അവൾ നീങ്ങി ഇരുന്നു.
ഇത് കഴിക്കു മോളേ...
അമ്മ അവളുടെ നേരെ കൊണ്ടുചെന്നതും അവൾ മുഖം തിരിച്ചു.
എനിക്ക് വേണ്ടാ... ഇതൊന്നു കൊണ്ടുപോ എന്റെ മുന്നിൽ നിന്ന്.
അവൾ അരിശത്തിൽ പറഞ്ഞു.
ഹാ... അങ്ങിനെ വാശി പിടിക്കല്ലേ മോളേ... അങ്ങിനെ പറഞ്ഞാ...
പെട്ടെന്ന് സക്കറിയ വാതിലിനു മുന്നിൽ വന്ന് നിന്നു.
അവൾ ആരെയും നോക്കാതെ തിരിഞ്ഞിരുന്നു.
തെരെസ്സ... മോള് കുറച്ച് നേരം ഒറ്റയ്ക്ക് ഇരിക്കട്ടെ. നീ എന്റെ കൂടെ ഒന്ന് വന്നേ.
ദാ ഇപ്പൊ വരാ ഇച്ചായാ.
അയാൾ ജിയയെ ഒന്ന് നോക്കിയിട്ട് അവിടെനിന്നു പോയി.
മോളേ...
അമ്മ പൊയ്ക്കോ എന്നെ നോക്കാൻ ഇവിടെ നിൽക്കണ്ട. എന്നെ ഒന്ന് വീട്ടിലാക്കാൻ പറ ആരോടെങ്കിലും.
അവർ പ്രയാസത്തോടെ അവിടെനിന്നെണീറ്റ് പോയി.
അവൾ കുറെ നേരം കട്ടിലിൽ ഇരുന്ന് ജനാലയ്ക്ക് പുറത്തേക്ക് നോക്കി ഇരുന്നു.
എല്ലാരും... എന്റെ മുന്നിൽ നാടകം കളിക്കുകയായിരുന്നു.
അവൾ അവിടെനിന്നെണീറ്റ് ബാത്‌റൂമിൽ കയറി കതകടച്ചു. കണ്ണാടിക്ക് മുന്നിൽ നിന്നുകൊണ്ട് അവൾ അവളെ തന്നെ നോക്കി. പിന്നേ അവൾക്ക് തന്നോട് തന്നെ പുച്ഛം തോന്നി.
നീ എന്ത് പൊട്ടിയാ ജിയാ...? ഇത്രേം നാൾ നീ... കപളിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു എന്നിട്ട് നീ... ഹുഹ്... നീ... എല്ലാവരെയും കണ്ണടച്ച് വിശ്വസിച്ചു. നിന്നേ എല്ലാവരും... പറ്റിച്ചു, ചതിച്ചു, വഞ്ചിച്ചു...
അവൾ അതും പറഞ്ഞു പൊട്ടി കരഞ്ഞു.
നീ പ്രണയിച്ചത് ഒരു... ഒരു കൊലയാളിയെ അല്ലെ ജിയാ? എപ്പോഴും നിന്റെ തീരുമാനങ്ങൾ തെറ്റല്ലേ...?