പിൻവലിയുന്നതിനു മുൻപേ അവൻ അവളുടെ തലയ്ക്കു പിന്നിൽ പിടിച്ചുനിർത്തി അവന്റെ ചുണ്ടുകളാൽ ചലിപ്പിച്ചു, അവളുടെ കീഴ്ച്ചുണ്ടിനെ കടിച്ചു.
മ്മ്മ്...
അവളുടെ കുറുകൽ കേട്ട് അവന്റെ ചിന്തകളെല്ലാം കലങ്ങി കൂടി. അവളെ നേരെ കിടത്തി അവൻ അവളുടെ മേലെ നിന്നുകൊണ്ട് അവളുടെ ചുണ്ടുകളെ മാറി മാറി അഗാതമായി ചുംബിച്ചു.
അവളുടെ കൈകൾ അവന്റെ മുടിയിഴകളിൽ കയറി പിടിച്ചു. അവന് അതിന്റെ ലഹറിയിൽ ആഴ്ന്നിറങ്ങാൻ തോന്നി.
അവന്റെ നാവ് പതിയെ അവളുടെ ചുണ്ടുകളെ മറികടന്ന് അവളുടെ വായിലേക്ക് കയറിയതും അവൾക്ക് ശ്വാസത്തിന്റെ താളം നഷ്ടപ്പെട്ടു.
വീണ്ടും അവൾ ഒന്ന് കുറുകിയതും അവന്റെ കൈകൾ അവളുടെ ഷിർട്ടിന്റെ അകത്ത് കയറി അവളുടെ ശരീരത്തെ തഴുകാൻ തുടങ്ങി.
അവൾ അവനിലേക്ക് പാങ്ങി അമർന്നു. അവരുടെ ചുണ്ടുകളും നാവുകളും തമ്മിൽ യുദ്ധമായി. അവന്റെ കൈകൾ അവളുടെ നിർമലമായ മേനിയിൽ ഉരസി, ഉടനെ അവളുടെ മേലാകെ മുള്ളുകൾ പോലെ രോമങ്ങൾ എണീറ്റ് നിന്നു.
അവൻ ഒന്ന് മാറി അവളുടെ കഴുത്തിടുക്കിൽ മുഖം വെച്ച് അണച്ചുകൊണ്ടിരുന്നു.
ജിയാ...
അവളുടെ മുഖത്ത് ഒരു സുഖമുള്ള പുഞ്ചിരി വിരിഞ്ഞു. അവൻ അവളുടെ തോളിൽ ഒരു ചുംബനം നൽകി തല ഉയർത്തി അവളെ നോക്കി.
ഗുഡ് മോർണിംഗ്
അവൾ പറഞ്ഞു.
അവൻ പതിയെ അവളുടെ ചുവന്നു വീർത്ത ചുണ്ടുകളിൽ തന്റെ തള്ളവിരൽ ഓടിച്ചു.
കല്യാണത്തിന് അവൻ അവളെ ചുംബിച്ചതാണ് അവന് ഓർമ വന്നത്. അവളുടെ മുഖത്ത് അവന്റെ ചുംബനത്തിന്റെ പോരായ്മകൾ അന്നവൻ വ്യക്തമായി കണ്ടതാണ്.
അത് ഇതിൽ ഒതുങ്ങട്ടെ എന്ന് അവൻ മനസ്സിലുറപ്പിച്ച ശേഷം ഒന്ന് കൂടെ മെല്ലെ അവളുടെ ചുണ്ടുകളെ അവൻ വീണ്ടും ചുംബിച്ചു. അവൾ അറിയാതെ തന്നെ ഒന്നുകൂടി അവൾ പുഞ്ചിരിച്ചു.