ഊണ് മേശകരികിൽ ഇരുന്നുകൊണ്ട് അവൾ എല്ലാവരെയും ഒന്ന് നോക്കികൊണ്ട് കഴിക്കാൻ തുടങ്ങി.
(എങ്ങിനെ ചോദിക്കും?)
ഡോൺ വെള്ളം എടുത്തു കുടിക്കുന്നത് കണ്ട് അവൾ അവനെ നോക്കി.
(കാലമാടാനോട് ചോദിച്ചാലോ? അങ്ങേർക്ക് മനസിലായാലോ?)
അവൻ അവളെ നോക്കുമ്പോൾ അവൾ അവനെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരിക്കുന്നു. അവൻ നെറ്റി ചുളിച്ചു.
(ഏയ്... ഇങ്ങേർക്ക് നെറ്റി ചുളിച്ചു നോക്കണേ അറിയൂ. കെളവൻ.)
അവൾ കണ്ണുരുട്ടിക്കൊണ്ട് നോട്ടം മാറ്റി. പിന്നെ അവൾ അമ്മയെ നോക്കി.
(അമ്മയോട് ചോദിച്ചാലോ?)
ഡോൺ അരികിൽ ഇരുന്ന് മുരടനക്കി. പക്ഷെ അവൾ മൈൻഡ് ചെയ്തില്ല.
(അമ്മ മനസിലാക്കുമോ?)
അമ്മ അവൾ നോക്കുന്നത് കണ്ട് അവളെ നോക്കി ചിരിച്ചു.
മോൾക്ക് കറി വേണോ?
ഏ...?
അവൾ ആലോചനയിൽ നിന്നും പുറത്ത് വന്ന് ചോദിച്ചു.
കറി വേണോ എന്ന്?
ഏയ്...
അവൾ അതും പറഞ്ഞ് പത്രത്തിലേക്കു നോക്കി.
(അമ്മ സ്വയം വീട്ടിലല്ലേ... എന്നെ എവിടേലും വിടുവോ?)
അവൾ വിഷമിച്ചുകൊണ്ട് തല ഉയർത്തി നോക്കുമ്പോൾ സക്കറിയ യെ ശ്രെദ്ധിച്ചു.
അവൾ അയാളെ സൂക്ഷിച്ചു നോക്കി.
ഡോൺ അവന്റെ കൈ അവളുടെ മടിയിൽ വെച്ചു. പെട്ടെന്ന് അവൾക്ക് എക്കിൾ വരാൻ തുടങ്ങി. അവൾ അവനെ തുറിപ്പിച്ചു നോക്കി. അവൻ ചിരിക്കാതിരിക്കാൻ ശ്രെമിച്ചുകൊണ്ട് ഗ്ലാസിൽ വെള്ളം എടുത്തു കൊടുത്തു.
എന്നിട്ട് പെട്ടെന്ന് ചോദിച്ചു.
നീ എന്താ പല്ലി ചത്തിരിക്കുന്ന പോലെ ഓരോരുത്തരും നോക്കി ചത്തിരിക്കണേ?
അവൾ ഒന്നുകൂടി അവനെ നോക്കി കണ്ണുരുട്ടി.
പല്ലി തന്റെ കെട്യോള്.
അവൻ ചിരിച്ചു.
അത് തന്നല്ലേ ഞാനും പറഞ്ഞെ?