ഡോണും ഡേവിടും ഓടിക്കിതച്ചു റൂമിൽ വന്നു നോക്കുമ്പോൾ ജിയ കട്ടിലിൽ തണുത്തു വിറച്ച് പുതച്ചുമൂടി കിടക്കുകയാണ്.
ശേ... ഞാൻ വിചാരിച്ചു ചേച്ചി ചാടി പോയന്ന്...
ഡേവിഡ് പറഞ്ഞതും ഡോൺ അവനെ തുറുപ്പിച്ചു നോക്കി. അവൻ വായടച്ചു.
മോൾക്ക് ചുട്ടു പൊള്ളുന്ന പനിയാ മോനെ, ഡോക്ടർ നെ വല്ലതും...
വേണ്ടാ... ഞാൻ ഒന്ന് നോക്കട്ടെ. ഇപ്പൊ പുറത്തുനിന്നും ആരെയും അവൾ കാണാതിരിക്കുന്നതാണ് നല്ലത്.
അമ്മ തലയിട്ടിക്കൊണ്ട് ഡേവിഡിന്റെ കയ്യിൽ പിടിച്ചു.
എന്താ അമ്മ... ഞാനും ഒന്ന് നോക്കട്ടെ...
അവൻ സ്വകാര്യത്തിൽ ഉച്ചത്തിൽ പറഞ്ഞു.
മിണ്ടാതെ വാടാ ഇങ്ങോട്ട്.
അമ്മ... പ്ലീസ്...
അമ്മ അവനെ വിളിച്ചുകൊണ്ടു പോയതും ഡോൺ പതിയെ വാതിലടച്ച് അവളുടെ അരികിലേക്ക് നടന്നു ചെന്നു.
അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ അവന്റെ ഉള്ളിൽ ഉണങ്ങിയെ ഏതോ ഒരു മുറിവിൽ നിന്നും വീണ്ടും ചോര പൊടിയുന്നത് പോലെ അവന് തോന്നി.
അവളുടെ നെറ്റിയിൽ അമ്മ ഒരു വെള്ള തുണി വെച്ചിരുന്നു. അത് ഉണങ്ങിപ്പോയിരുന്നതിനാൽ അവൻ അതെടുത്ത് അടുത്തു വെച്ചിരുന്ന പത്രത്തിലെ വെള്ളത്തിൽ മുക്കി വീണ്ടും അവളുടെ നെറ്റിയിൽ വെച്ചു.
എന്നിട്ട് അവൻ മെല്ലെ അവളെ നോക്കി നിന്നു.
ജിയാ...
അത് വിളിക്കുമ്പോൾ അവന്റെ ഉള്ളിൽ ഒരു സുഖമുണ്ടായിരുന്നു, പക്ഷെ അവളെ നോക്കുമ്പോ താനാണല്ലോ അവളെ ഈ ഗതിയിലാക്കിയത് എന്നോർത്തുള്ള പശ്ചാതാപവും അവന്റെ ഹൃദയത്തിൽ കുമിഞ്ഞുകൂടി.
അവൻ മറ്റൊന്നും ചിന്തിക്കാതെ അവളുടെ കൂടെ കട്ടിലിൽ കയറി കിടന്നു. പുതപ്പിന് പുറത്തുകൂടി അവൻ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു. അവൾ പോലുമറിയാതെ അവൾ അവന്റെ കരങ്ങളിൽ ചുരുണ്ടുകൂടി.
രാത്രി എപ്പോഴോ എന്തൊക്കെയോ ഞെരുങ്ങൽ കേട്ട് ഡോൺ ന് ഉറക്കം നഷ്ടപ്പെട്ടിരുന്നു. കണ്ണുകൾ തുറന്ന് നോക്കുമ്പോൾ ജിയ വെപ്രാളത്തിൽ ആരെയോ തന്റെ അരികിൽനിന്നും ഉന്തി മാറ്റാൻ ശ്രമിക്കുന്നത് പോലെ.