Hiii......ethingane ezthi vannappazhanu vere oru storykkolla idea vannonn oru samshayam....but ethu first complete cheythitte ollu vere enthum🫵🏻😁.....enna thodagam.
വൈകുന്നേരം വീട്ടിലെത്തി കുക്കി റോസിയോട് കുറച്ച് എന്തൊകെയോ മിണ്ടിയും പറഞ്ഞതിനും ശേഷം നേരെ കാപ്പിയുമായി തന്റെ സ്ഥിരം സ്ഥലമായ ബാൽക്കണിയിലേക്ക് പോയി. ഇന്നെന്തു കൊണ്ടോ കാർമേഘങ്ങൾ തങ്ങൾക്ക് പറയാനുള്ളതെല്ലാം ഉള്ളിലൊതുക്കി മുഖം വീർപ്പിച്ചിരിപ്പാണ്☁️. എന്തുകൊണ്ടാണ് അവ കൂക്കിയുടെ മനസ്സിലേക്ക് ജോർഡിന്റെ മുഖം കൊണ്ടു വന്നതെന്നവൾക്ക് അറിയില്ല. ഈ ഇടയായി പതിവിലും അധികം അവൻ അവളുടെ ചിന്തകളിലൂടെ മിന്നിമറഞ്ഞിരുന്നു. "എന്നാലും ആ കടുവ ഞാൻ പാടുന്നതുപോലും കേക്കാതെ ഹെഡ്സെറ്റും വെച്ചോണ്ടിരിക്കുവായിരുന്നു😒. ഇനി അയാക്ക് ഞാൻ അന്ന് പാടിത് ഇഷ്ടപ്പെടാഞ്ഞിട്ടാർക്കോ?.......അല്ലേലും ആ മാക്കാന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എനിക്കൊരു പ്രശ്നോം ഇല്ല. 🙄"
ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കൊണ്ടിരുന്ന ജെയ്ൻ പിന്നിലായി അവളുടെ അച്ചാച്ചി വന്നു നിന്നതറിഞ്ഞില്ല.ജേക്കബ്: എന്നതാടി കൂക്കിയെ ഇതിനു മാത്രം ആലോചിക്കാൻ ?
പൊടുന്നനെയുള്ള ആ ശബ്ദം കേട്ട് അവൾ ചെറുതായി ഒന്നു ഞെട്ടി, തിരിഞ്ഞു നോക്കി.കൂക്കി: എന്നതാ അച്ചാചി മനുഷ്യന്റെ നല്ല ജീവനങ്ങു പോയേനെ .....
ജേക്കബ് : അതിനു മാത്രം ഞാനൊന്നും പറഞ്ഞില്ലല്ലോ ....
ഒരു ചിരിയോടു കൂടി അയാൾ പറഞ്ഞു. എന്നിട്ട് തൊട്ടടുത്തിട്ടിരുന്ന കസേരയിൽ ഇരുന്നു കൂക്കിയാണെങ്കിൽ ബാൽക്കണി പടി കരസ്ഥമാക്കി തൂണിലേക്ക് ചാരിയിരുന്നു.ജേക്കബ്: ദേ അതിന്റെ മണ്ടേന്ന് ങ്ങാനും താഴോട്ട് വീണാൽ പൊക്കിയെടുക്കാൻ ഞാൻ വരത്തില്ലേ ....
കൂക്കി: അച്ചാച്ചിക്ക് അല്ലേലും എന്നോട് അത്രേം സ്നേഹം ഒള്ളൂന്ന് എനിക്കറിയാം .....🥲
അവൾ കണ്ണുനീർ തുടയ്ക്കുന്നതു പോലെ ആഗ്യം കാണിച്ചു കൊണ്ട് പറഞ്ഞു.ജേക്കബ് :😂....... കൂക്കീ...
ആ വിളിയിൽ ജേക്കബിന്റെ ശബ്ദത്തിൽ വന്ന മാറ്റം അവൾ പെട്ടന്ന് തിരിച്ചറിഞ്ഞു.
YOU ARE READING
The Life Changer
Hayran Kurgu"പ്രണയം എന്നത് വൈരുദ്ധ്യം നിറഞ്ഞ ഒരു മഹാവിസ്മയമാണ് .പ്രണയത്തിന് ഒരാളുടെ ജീവിതം ഇല്ലാതാക്കാൻ സാധിക്കും അതോടൊപ്പം നഷ്ടപ്പെട്ടുപോയൊരു ജീവിതത്തെ തിരിച്ചു നൽക്കാനും കഴിയും." ഇതവരുടെ കഥയാണ്..... ജീവിക്കാൻ മറന്നു പോയവരുടെയും വിധിയാൽ ജീവനിലേക്കടുത്തവരുടെയും...