MLH Part : 3

163 25 16
                                    


Ma dr beezz🐝... ഇഷ്ടമായാൽ vote and cmt okay... അപ്പൊ തുടങ്ങാം...

Come with me bees.. 🐝

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋











ഋഷി ദേഷ്യം കൊണ്ട് ആകെ വിറഞ്ഞു തുള്ളിയാണ് നിൽക്കുന്നത്.. അവൻ നിലത്ത് കിടക്കുന്ന ഗൗതമിനെ നോക്കി ദഹിപ്പിച്ചുകൊണ്ടിരിക്കുന്നു..

അവൻ ആണെങ്കിൽ ഒന്നും മനസിലാവാതെ ഇതെന്താ സംഭവം എന്ന മട്ടിൽ ഋഷിയെ നോക്കുന്നു...

ഗൗതം ആകെ മൊത്തത്തിൽ ഋഷിയെ   സ്കാൻ ചെയ്യാൻ തുടങ്ങി..

അലങ്കോലമായി കിടക്കുന്ന മുടിയും... അതിന്റെ മുകളിൽ ഒരു ബാന്റും ബാന്റിന്  മുകളിലൂടെ മുഖത്തേക്ക് പറന്ന് കിടക്കുന്ന നീണ്ട മുടി. കുളിച്ചിട്ട് തന്നെ മാസങ്ങൾ ആയിന്നു തോന്നിക്കും വിധമുള്ള dressing.. ഒരു കറുത്ത ബനിയനും അതിന്റെ മുകളിൽകൂടി കുറെ gray shrug.. അതിന്റെ ഒരു ഭാഗം ചെറുതായി കീറിയിട്ടുണ്ട്..  വൃത്തി തീരെയില്ലാത്ത ഒരു blue ജീൻസ് ഇത്രേം ആണ് അവന്റെ വേഷം..

മുഖത്ത് അവിടവിടെയായി ചെറിയ പാടുകൾ കാണാം.. പാതി അടഞ്ഞ മിഴികൾ..
കണ്ണിനു താഴെ പടർന്നിരിക്കുന്ന കറുപ്പ്  അവന്റെ ഉറക്കമില്ലായ്മയേ എടുത്തു കാണിക്കുന്നതാണ്... എങ്കിലും ഏതോരാൾക്കും വളരെ പെട്ടന്ന് ആകർഷണം തോന്നുന്ന തരത്തിലുള്ള രൂപഭംഗി ആയിരുന്നു അവന്റെത്..


പെട്ടന്ന് ഋഷി പാഞ്ഞുവന്ന് അവനെ വലിച്ചെഴുന്നേൽപ്പിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

പെട്ടന്ന് ഋഷി പാഞ്ഞുവന്ന് അവനെ വലിച്ചെഴുന്നേൽപ്പിച്ചു...
എന്നിട്ട് നേരെ അവനെയും പിടിച്ച് വലിച്ച് പുറത്തേക്ക് കൊണ്ടോയി...

ഈ സമയമൊന്നും ഋഷി ഒരക്ഷരം പോലും മിണ്ടിയിട്ടില്ല.. പക്ഷെ ഗൗതം ഓരോന്ന് പറഞ്ഞവനിൽ നിന്നുമുള്ള പിടി വിടീക്കാൻ നോക്കുന്നുണ്ട്... പക്ഷെ എന്ത് ചെയ്യാനാ... ഉടുമ്പ് പിടിച്ചപോലെയാണ് ഋഷിയുടെ കൈ ഗൗതമിൽ മുറുകിയിരിക്കുന്നത്....

My Lonely Holiday (MLH)Where stories live. Discover now