MLH Part - 11

137 23 1
                                    












'Baby... ഇനി കരയല്ലേ... എത്ര നേരായി... ഇങ്ങനെ കരഞ്ഞ പനി പിടിക്കുല്ലേ..?

"ഗൗത്... ഗൗതുത്താ.... എനിച് പേട്... പേടിയാ.... ഇൻ... ഇനി റിച്ചുറ്റനെ വ..ക്ക് പയല്ലേ....

'റിച്ചുട്ടനെ ഞാൻ വഴക്ക് പറയുവോ... ഇങ്ങോട്ട് നോക്കിക്കേ... ദേ... ബേബി കരഞ്ഞാ ഞാനും കരയും കേട്ടോ...

എവിടെ... ഗൗതം എന്തൊക്കെ പറഞ്ഞിട്ടും ഋഷി കരച്ചില് നിർത്താൻ തയ്യാറാവുന്നില്ല...
അവൻ നന്നയി പേടിച്ചിട്ടുണ്ടെന്ന് ഗൗതമിന് തോന്നി..

എല്ലാം ഉപേക്ഷിച്ച് ജോലിയും കളഞ്ഞ് ഋഷിയെ ചീത്തയും പറഞ്ഞ് കുലുക്കി തെറുപ്പിച്ചു പോയ ആളാ.. ഋഷിയുടെ 'ഗൗതുത്താ' എന്ന ഒറ്റ വിളിയിൽ മഞ്ഞുകണം പോലെ ഉരുകിയൊലിച്ചത്... അതെന്താണ് ചോദിച്ചാൽ അവനും അറിയില്ല...

ഗൗതമിന്റെ മുറുകിയ മുഖവും ദേഷ്യം ഭാവവും കണ്ട് കുഞ്ഞ് ഋഷി ആകപ്പാടെ പേടിച്ച് പോയിട്ടുണ്ടാവണം... അപ്പൊ മുതൽ കരയാൻ തുടങ്ങിയതാണ് ആള്... ഗൗതം എന്തൊക്കെ പറഞ്ഞ് സമാധാനിപ്പിക്കാൻ നോക്കിയിട്ടും അവന്റെ കരച്ചില് നിർത്താൻ കഴിയുന്നില്ല...

അപ്പോഴും ഗൗതമിന്റെ സംശയം തന്റെ മുന്നിൽ അത്രയും സമയം ചീറ്റപ്പുലി പോലെ ചീറിക്കൊണ്ട് നിന്ന ഋഷി ഇത്ര പെട്ടന്ന് എങ്ങനെ ട്രിഗ്ഗർ ആയി.. എന്നതായിരുന്നു...

ഞാൻ ദേഷ്യത്തിൽ സംസാരിച്ചത് കൊണ്ടാണോ..?
എന്ന് ചിന്തിക്കേ അവൻ നിർത്താതെ കരഞ്ഞുകൊണ്ടിരിക്കുന്ന ഋഷിയെ നോക്കി..

കാൽമുട്ടുകൾക്കിടയിൽ തല കയറ്റിവെച്ച് നിലത്ത് കുത്തിയിരുന്നാണ് ആശാൻ ഏങ്ങലടിക്കുന്നത്.. ഗൗതമിനെ നോക്കാനുള്ള പേടിയാണ് കക്ഷിക്ക്... എങ്ങാനും നോക്കിയാൽ അവൻ വഴക്ക് പറഞ്ഞാലോ...!

ഗൗതം പതിയെ ഋഷിയുടെ തലയിൽ തലോടികൊണ്ടിരുന്നു... കുറച്ച് സമയം കഴിഞ്ഞപ്പോൾ അവന്റെ എങ്ങലടിയുടെ സൗണ്ട് കുറഞ്ഞു വരുന്നത് ഗൗതമറിഞ്ഞു.. അവൻ ഒരു കുഞ്ഞ് പുഞ്ചിരിയോടെ മുട്ടിനിടയിൽ ഒളിഞ്ഞിരിക്കുന്ന ഋഷിയുടെ തല പിടിച്ചുയർത്തി...
അവന്റെ മുഖം കണ്ട് ഗൗതമാകെ വല്ലാതെയായി.. കണ്ണെല്ലാം ആകെ ചുവന്ന് കലങ്ങി കവിളും മൂക്കുമെല്ലാം വീർത്ത് തുടുത്ത് ബൾബ് പോലെയായി...

My Lonely Holiday (MLH)Where stories live. Discover now