MLH Part - 12

134 22 3
                                    
















'വരുൺ താനെന്താടോ ഇങ്ങനെ..?

തനിക്കൊരു കോഫിയും തന്റെ നിർബന്ധത്തിൽ വരുണിന് ഒരു ടീയും പറഞ്ഞ ശേഷം അതൊന്നും ശ്രെദ്ധിക്കാതെ എങ്ങോട്ടോ നോക്കി തന്റെ ഓപ്പോസിറ്റിരിക്കുന്ന വരുണിനെ നോക്കി താടിക്കു കൈ കൊടുത്തിരുന്നാണ് കാർത്തിയുടെ ചോദ്യം..

അവന്റെ ആ ചോദ്യം വ്യക്തമാവാത്തകൊണ്ടാവാം. വരുൺ അവനെ നെറ്റി ചുളിച്ചൊന്നും നോക്കി.
"എങ്ങനെ..!?

'ഇങ്ങനെ ആരോടും സംസാരിക്കാതെ നടക്കുന്നത്. ഓഫീസിൽ മേടത്തോടല്ലാതെ വേറെ ആരോടും താൻ ഒന്ന് ചിരിച്ച് സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.. എപ്പോഴും ഈ cold face.

"ഞാൻ ഇങ്ങനെ ആയത് കൊണ്ട്... പിന്നെ അനാവശ്യ സംസാരം ഇല്ലന്നല്ലേ ഉള്ളു...

'പിന്നെ വല്യ കാര്യം.. അനാവശ്യം പോയിട്ട് ആവശ്യത്തിന് പോലും താൻ മിണ്ടുന്നത് ഞാൻ കണ്ടിട്ടില്ല...
അവൻ കളിയാക്കും പോലെ പറഞ്ഞു..

"അതെങ്ങനെ ഇത്ര ക്രിത്യമായി തനിക്കറിയാം... ഇയാള് ജോലി ചെയ്യാതെ ഞാൻ സംസാരിക്കുന്നുണ്ടോന്നു നോക്കിയിരിക്കുവാണോ ഓഫീസില്..?

'അതെ..!

"ഏഹ്... എന്താ...?

പറഞ്ഞു കഴിഞ്ഞ ശേഷമാണ് താനിപ്പോ എന്താ പറഞ്ഞെ എന്ന ബോധം കാർത്തിക് വന്നത്... അതിന്റെ ഷോക്കിൽ അവന്റെ കണ്ണുകൾ ചെറുതായൊന്നു വലുതായി.. 🤭

'അത്.. അതങ്ങനെയല്ല... ഞാൻ ഇടക്ക്... അല്ല ഞാൻ താൻ അങ്ങനെ മിണ്ടുന്നത് കണ്ടിട്ടില്ല... അതുകൊണ്ട് പറഞ്ഞതാ..
(എന്റമ്മേ കുഴപ്പയോ..)

തന്നെ നോക്കാതെ വിക്കി വിക്കി പറയുന്നവനെ കാണെ വരുണിന് എന്തൊക്കെയോ Awkwardness ഫീൽ ചെയ്യാൻ തുടങ്ങി.. ആ ഫീലോടെ തന്നെ അവൻ പറഞ്ഞത് വിശ്വസിച്ച പോലെ ഒന്ന് തലയാട്ടിക്കൊടുത്തു... അത് കാണെ കാർത്തി നല്ലപോലെ അങ്ങ് ചിരിച്ചു കൊടുത്തു...

'ഹാവു രക്ഷപെട്ടു.. 😌'
കാർത്തി ആശ്വാസത്തോടെ ആലോചിച്ചുള്ളിൽ ചിരിച്ചു.

My Lonely Holiday (MLH)Where stories live. Discover now