MLH Part - 14

130 17 5
                                    















"ഋഷി..! ഋഷി... കണ്ണ് തുറക്ക്..

'മ.. മ്മാ..!
ഗൗതം കുറച്ച് സമയം ആയിട്ട് അവനെ ഉണർത്താനുള്ള ശ്രേമത്തിലാണ്.. പക്ഷെ
പാതി ബോധത്തിൽ പിച്ചും പേയും പറയുന്നതല്ലാതെ അവൻ കണ്ണ് തുറക്കുന്നില്ല...
നല്ല ചൂടുമുണ്ട്... ബ്ലാങ്കെറ്റ് മാറ്റുന്നതനുസരിച്ച് ചുരുണ്ട് കൂടി ചുരുണ്ട് കൂടി പോവാണ് ഋഷി...
ഇന്നലെ വെള്ളത്തിൽ ചാടിയതിന്റെ കോളാണിതെന്ന് അവന് മനസിലായി...

ഗൗതം സമയം കളയാതെ എഴുന്നേറ്റ് ലൈറ്റിട്ടു.. കൂടെ ac യും ഓഫ്‌ ആക്കി...

എന്നിട്ട് തണുക്കാതെയിരിക്കാൻ നല്ലോണം പുതച്ചു കൊടുത്തു...

അപ്പോഴേക്കും ഋഷി അവന്റെ കൈയിൽ കയറി പിടിച്ചു... ഗൗതം ഒന്ന് പകച്ചെങ്കിലും ആള് ഉറക്കത്തിലാണെന്ന് കാണെ അവന് സമാധാനമായി...
അവൻ ഋഷിയുടെ കൈ വിടിക്കാൻ നോക്കും തോറും അതിന്റെ മുറുക്കം കൂടി വന്നു...

'മ.. മ്മാ.. Do..n't..! Don't go... Ple..ase.. Stay with me... Please...

മയക്കത്തിൽ പറഞ്ഞുകൊണ്ട് അവന്റെ കൈയിൽ മുറുകെ പിടിക്കുന്നവനെ കാണെ ഗൗതമിന് അവന്റെ അപ്പുവിനെയാണ് ഓർമ വന്നത്...

അവൻ ഋഷിയുടെ തലമുടിയിൽ കുറച്ച് സമയം തലോടിക്കൊണ്ടിരുന്നു...

ശേഷം ഋഷിയുടെ കൈ തന്റെ കൈയിൽ നിന്നും വേർപെടുത്തി അവൻ വേഗം തന്നെ റൂം തുറന്ന് വെളിയിലേക്കോടി...

ആദ്യം അവന്റെ മനസിലേക്ക് വന്നത് രാധിക മേഡത്തെ വിളിക്കാമെന്നതായിരുന്നു.. പിന്നെ ഓർത്തപ്പോ അത് വേണ്ടാന്നും. കാരണം ഋഷിയെ നോക്കാനാണല്ലോ തന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്.. പോരാത്തേന് തന്റെ അശ്രെദ്ധ കൊണ്ടാണ് ഋഷി അവിടെ പോയതും അങ്ങനെ ഒക്കെ ഉണ്ടായതും ഇപ്പൊ പനി പിടിച്ചതും.. അതുകൊണ്ട് അവനെ നോക്കണ്ട ചുമതല പൂർണമായും തനിക്കുണ്ട്... അതോണ്ട് ആരെയും ബുദ്ധിമുട്ടിക്കാൻ നിൽക്കാതെ അവൻ നേരെ അടുക്കളയിലേക്ക് വിട്ടു...

അവിടെ ചെന്ന് അവൻ ചുക്ക് കാപ്പി ഇടാൻ എന്തെങ്കിലും കിട്ടുമോ എന്ന് അന്വേഷിക്കുമ്പോഴാണ് ശബ്ദം കേട്ട് ലക്ഷ്മി അമ്മ അങ്ങോട്ട് വന്നത്..

My Lonely Holiday (MLH)Where stories live. Discover now