MLH Part - 4

163 24 10
                                    

ചെറിയ violence കാണും.. പേടിക്കണ്ട അത്രക്കൊന്നുല്ല,, എന്നാലും ഒന്ന് പറഞ്ഞെന്നെള്ളൂ.. 😌

അപ്പൊ ഇഷ്ട്ടമായാൽ cmts and vote please..

ഒരു തുടക്കക്കാരി എന്ന നിലയിൽ നിങ്ങടെ സപ്പോർട്ട് എനിക്ക് അത്യാവശ്യമാണ് guyz.. 😸
plzz support me..💜

അപ്പൊ പോയി വായിച്ചോളൂ..
എന്നിട്ട് ഉറപ്പായും അഭിപ്രായങ്ങൾ പറയണേ..!

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

"എന്താ പറ്റിയെന്ന് ആർക്കും അറിയില്ലാരുന്നു..
കുറച്ച് നാള് കഴിഞ്ഞേ വരുന്ന് പറഞ്ഞു പോയവൻ.. പിറ്റേ ദിവസം രാത്രി ആവുന്നതിന് മുൻപ് തിരിച്ചു വീട്ടിൽ എത്തി...

പക്ഷെ പോയപോലെ ആയിരുന്നില്ല മടങ്ങി വന്ന ഋഷി.. ആകെ പേടിച്ച് ഭ്രാന്തന്മാരെ പോലെ ഒരുമാതിരി വല്ലാത്ത അവസ്ഥയിൽ ആയിരുന്നു... അന്ന് അവന് പനി പിടിച്ചു... ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി... അന്നൊക്കെ ആരോടും ഒന്നും മിണ്ടാതെ മുകളിലെക്ക് നോക്കി അങ്ങനെ കിടക്കും...

മിണ്ടാൻ കൂട്ടാക്കിയില്ല എന്നതാണ് സത്യം...
ഡിസ്ചാർജ് ആയി ആദ്യ ദിവസങ്ങളിൽ ഒന്നും ഞങ്ങളും അത് കാര്യമാക്കിയില്ല.. ചിലപ്പോ ആ പ്രൊജക്റ്റ്‌ cancel ചെയ്യേണ്ടി വന്നതിന്റെ frustration കൊണ്ടാവും എന്ന് കരുതി ഞങ്ങൾ ഒന്നും ചോദിക്കാനും പോയില്ല.. പക്ഷെ നാളുകൾ കഴിയും തോറും അവൻ ആകെ മറ്റൊരു വ്യക്തിയായി മാറുകയായിരുന്നു..

ഭക്ഷണം മരിയാദക്ക് കഴിക്കില്ല... ആ മുറിയിൽ നിന്നും പുറത്ത് വരാതെയായി... വിളിച്ചാലും തുറക്കില്ല... ഒട്ടും മിണ്ടാതെയായി.. എന്തെങ്കിലും ചോദിച്ചാലും ഒന്നോ രണ്ടോ വാക്കിൽ ഉത്തരം തന്ന് എഴുന്നേറ്റ് പോകും..

അയാൾ വേദന കലർന്ന മുഖത്തോടെ തന്റെ ഭാര്യയെ നോക്കി...

'ഓരോ യാത്ര പോയി വരുമ്പോഴും വാ തോരാതെ അവിടുത്തെ വിശേഷങ്ങൾ എണ്ണിയെണ്ണി പറഞ്ഞു ഞങ്ങടെ സ്വൈര്യം കളയുന്ന ആ ഋഷിയുടെ മൗനം ഞങ്ങളെ വല്ലാതെ വേദനിപ്പിച്ചു തുടങ്ങി...
അങ്ങനെ അവൻ വന്ന് ഒരാഴ്ചക്ക് ശേഷമുള്ള ഒരു ദിവസം രാത്രി അവന്റെ മുറിയിൽ ചെന്ന ഞാൻ കാണുന്നത് മുറിയുടെ ഒരു കോണിൽ കാൽ മുട്ടിനിടയിൽ തല ഒളിപ്പിച്ചിരുന്നു പിച്ചും പെയും പറഞ്ഞു കരയുന്ന ഋഷിയെയാണ്...

My Lonely Holiday (MLH)Where stories live. Discover now