എന്നത്തേക്കാളും ഇന്ന് ആകാശത്തിലെ പാതി വിരിഞ്ഞ ചന്ദ്രൻ ഭംഗി കൂടുതൽ ആണെന്ന് അവൻ തോന്നി...വാരി വിധറിയ മിനുക്കങ്ങൾ പോലെ ആയിരം നക്ഷത്രങ്ങൾക് ഇടയിൽ ആയി ഇങ്ങനെ തിളങ്ങി നിക്കാണ്....ബാൽക്കണിയിൽ നിന്നും നോക്കുമ്പോൾ അത് കാണെ അവന്റെ കണ്ണുകളിലും അതെ തിളക്കം ഉണ്ട്....
ഒരിക്കൽ പോലും രുദ്രൻ സമയം കണ്ടെത്തി ഇത് പോലെ എത്ര നേരം എന്നില്ലാതെ ഇങ്ങനെ നോക്കി നിക്കാറില്ല പക്ഷെ..കഴിഞ്ഞ ഒരു വർഷം കൊണ്ട് എന്നും ഇതുപോലെ നോക്കി നിൽക്കാറുണ്ട്.... നോക്കുമ്പോ എല്ലാം അവന്റെ മനസിലേക്ക് ഒരു മുഖം ഓടി വരും....
കൂടെ നിൽക്കുന്ന ഓരോത്തരുടേം ഹൃദയം പോലും തണുപ്പിക്കാൻ ആകും വിധം, ചിരിക്കുമ്പോൾ കണ്ണുകൾ കൂമ്പി അടഞ്ഞു പാതി ചന്ദ്രൻ പോലെ ആകുന്ന അവന്റെ നീലിന്റെ മുഖം...
നീലിന് ഒരുപാട് ഇഷ്ട്ടം ഉള്ള കാര്യം ആണ് ഇങ്ങനെ എത്ര നേരം എന്നില്ലാതെ നോക്കി നിക്കാൻ അവൻ ഒരു മടുപ്പും തോന്നാറില്ല...മറിച് അതിന് വേണ്ടി മാത്രം സമയം കണ്ടെത്തുന്നവൻ...ചെറിയ ഒരു മൂളി പാട്ടുപാടി വെറുതെ നോക്കി ഇരിക്കും അതും അല്ലെങ്കിൽ നിലാവെട്ടത്തിൽ ഒരു കുഞ്ഞു fairy പോലെ moon ഇന് വേണ്ടി മാത്രം dance ചെയ്യും... ഇടക് ഒകെ രുദ്രൻ അത് കാണാൻ മാത്രം വന്ന് അടുത്ത് ഇരിക്കാറുണ്ട്....
രുദ്രൻ പലപ്പോഴും അവനോട് ചോദിച്ചിട്ടുണ്ട് എന്തിനാടാ ഇങ്ങനെ വെറുതെ നോക്കി നിക്കുന്നത് എന്ന്...
അപ്പോയല്ലാം അവൻ പറയാറുണ്ട്
"നിനക്ക് അറിയോ രുദ്രാ ഈ ലോകത്ത് ആ കാണുന്ന moon ന് അറിയുന്ന അത്ര കഥകൾ മറ്റാർക്കും അറിയില്ലെന്ന്....മൂപരുടെ കയ്യിൽ കൊറേ ഇണ്ട്... പ്രണയം,സ്നേഹം ഇഷ്ട്ടം... One sided love, നഷ്ട്ടം പ്രണയം, വിരഹം അങ്ങനെ അങ്ങനെ ഒരുപാട്. Even ചില കഥകൾ അധീവ സീക്രെട് ആയി ഏതേലും ഒരു മനുഷ്യൻ ലോകത്തിന്റെ എയ്തേലും കോണിൽ ഇരുന്ന് പറഞ്ഞത് ആകും... അതെല്ലാം മൂപ്പർ ഒരു പരാതിയും ഇല്ലാതെ കെട്ടിരിക്കും....."
"മനുഷ്യരോട് പറയാൻ ആകാതെ പോയ ഒരുപാട് കഥകൾക് കേൾവികാരൻ ആകാറുള്ളത് ദോ ആ പുള്ളി ആണ്..."
YOU ARE READING
നിന്നെയും തേടി🫀
Short StoryEethaa... ഇന്നലെ ഞാൻ നിന്നെ കണ്ടു ...കൊറേ നാളിന് ശേഷം കണ്ടപ്പോ വല്ലാത്ത സങ്കടം തോന്നി ... നീ എന്നെ ഒരു ചിരിയോടെ നിന്നോട് ചേർത് നിർത്തി ... എന്റെ സങ്കടങ്ങൾ എല്ലാം പെട്ടന്ന് മാഞ്ഞു പോയത് പോലെ....🫂 പക്ഷെ .... കണ്ണ് തുറന്നപ്പോ നിന്നെ എവിടേം കണ്ടില്ല...