"രുദ്രാ...നീ ഇത് കേൾക്... വാ ഇവിടെ ഇരിക്... പിന്നെ ഉണ്ടല്ലോ രുദ്രാ സത്യം പറഞ്ഞാൽ ഞാൻ ഇന്ന് പോയത് നൈസ് ആയിട്ട് എന്തേലും പറഞ്ഞു ഇങ് പോരാൻ ആയിരുന്നു...
പക്ഷെ അവനോട് കൊറെച് നേരം സംസാരിച്ചപ്പോൾ പിന്നെ മുങ്ങാൻ തോന്നിയില്ല... എന്റെ ലൈഫിൽ ആദ്യം ആയി നിന്റെ കൂടെ അല്ലാതെ ഒരാളുടെ ഒപ്പം ഞാൻ ഏറെ നാളുകൾക്കു ശേഷം ഒത്തിരി happy ആയി.... എനിക്ക് ഞാൻ ആയി തന്നെ നിൽക്കാൻ പറ്റി..ഒരു മുഖമൂടിയുടേം ആവിശ്യം ഇല്ലാതെ... എന്റേ ഇഷ്ട്ടങ്ങൾ ഒരു മറയും കൂടാതെ അവനോട് പറയാൻ പറ്റി...
ഒരു മടിയും കൂടാതെ എന്നെ കേട്ടിരുന്നു....എനിക്ക് അതിനിടയിൽ ഒരിക്കൽ പോലും uncomfortable ആയി തോന്നിയില്ല... മറിച് ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു...തിരികെ പോരുമ്പോ ഇന്ന് അവനെ കാണാതെ ഞാൻ വന്നിരുന്നു എങ്കിൽ അത് ഒരു വല്യ നഷ്ട്ടം ആയെന്നെ രുദ്രാ..."
പോയിട്ട് തിരികെ വന്നത് മുതൽ ഇന്നത്തെ ദിവസത്തെ കുറിച് നീൽ രുദ്രനോട് വാ തോരാതെ സംസാരിച് കൊണ്ടിരുന്നു....
രുദ്രൻ ആണ് നീലിന്റെ human dairy..
Excited ആയി ഓരോന്നും എണ്ണി പറക്കി പറയുന്ന നീലിനെ അതെ dramatic expression ഇട്ട് അവനും കേട്ടിരുന്നു....
ശെരിക്കും രുദ്രൻ മനസ് കൊണ്ട് ഒരുപാട് ഹാപ്പി ആണ്... അവൻ ആഗ്രഹിക്കുന്നുണ്ട് നീൽ പ്രധാപിന്റെ ഇൻവിസിബിൾ ചെയിനിൽ നിന്നും രക്ഷപെടണം എന്ന്,അവന്റെ dreams achieve ചെയ്യണമെന്ന്,ഇഷ്ട്ടപെടുന്ന ഓരോ കാര്യങ്ങളും ഒരു പേടിയും കൂടാതെ ചെയ്യണമ്ന്ന് എല്ലാം...
കാരണം... അവന് ഓർമവെച്ച നാൾ മുതലേ നീൽ അവന്റെ abba പറയുന്നത് മാത്രം ആണ് അനുസരിക്കുന്നത്... അയാൾ കാണാൻ പറയുന്നത് മാത്രം കാണുകയും കേൾക്കുകയും ചെയ്യുന്ന ഒരു puppet...
"എന്താണ് മോനെ നീലെ.... First day തന്നെ പ്രേമം തോന്നിയോ..?"
രുദ്രൻ പിരുകങ്ങൾ ഉയർത്തി ഒരു ചിരിയോടെ ചോദിച്ചു... അതിന് മറുപടി ആയി നീൽ ഒന്ന് ചിരിച്ചുകൊണ്ട് രുദ്രന്റെ മടിയിലേക് തല വെച്ച് കിടന്നു...
"ഒരു ദിവസം കൊണ്ട് അങ്ങനെ ഒകെ തോന്നുന്നത് തെറ്റാണോ രുദ്രാ...?"
YOU ARE READING
നിന്നെയും തേടി🫀
Short StoryEethaa... ഇന്നലെ ഞാൻ നിന്നെ കണ്ടു ...കൊറേ നാളിന് ശേഷം കണ്ടപ്പോ വല്ലാത്ത സങ്കടം തോന്നി ... നീ എന്നെ ഒരു ചിരിയോടെ നിന്നോട് ചേർത് നിർത്തി ... എന്റെ സങ്കടങ്ങൾ എല്ലാം പെട്ടന്ന് മാഞ്ഞു പോയത് പോലെ....🫂 പക്ഷെ .... കണ്ണ് തുറന്നപ്പോ നിന്നെ എവിടേം കണ്ടില്ല...