മുറിയിലെ അന്ധകാരം അകന്നതും അകത്തേക്കു അറിചെറങ്ങുന്ന സൂര്യപ്രകാശം കണ്ണിലേക്കു തുളച്ചു കയറുന്ന പോലെ തോന്നവെ നീൽ പതിയെ കണ്ണുകൾ തുറന്നു.
ശര വേഗത്തിൽ തന്നെ അവന്റെ കണ്ണുകൾ അടഞ്ഞു പോയി.
ശരീരത്തിൽ അനുഭവപ്പെടുന്ന വേദനയും, തറയിലെ തണുപ്പും അതിനൊപ്പം ഇപ്പോ താൻ ഇത് എവിടെ ആണെന്ന ചിന്തയും ആയിരുന്നു അവനിൽ.തനിക് ചുറ്റും മുറി കറങ്ങുന്നത് പോലെ തോന്നി ഒന്നും മനസിലാകുന്നില്ല..മുഖത്തേക് തുളച്ചു കയറും വിധം തണുത്ത വെള്ളം വീഴുന്നത് അറിയവേ പൊള്ളിയ പോലെ അവൻ കണ്ണുകൾ പിന്നെയും ഇറുകെ അടച്ചുകൊണ്ട് തടയാൻ എന്നോണം ഒരു കയ്യാൽ മുഖം മറച്ചു പിടിച്ചു...
"Ahh~"
വെള്ളം കയ്യിലെ മുറിവുകളിൽ തട്ടി അവൻ പോലും അറിയാതെ വേദനയാൽ ശബ്ദം പുറത്തേക് വന്നു പോയിരുന്നു.പുറകിലേക്ക് മാറാൻ ശ്രെമിക്കുമ്പോഴും എന്തോ ഒരു ഭാരം വയറ്റിൽ ചവിട്ടി ആ തറയിൽ തന്നെ പിടിച്ചു വെക്കും പോലെ...
അവൻ വല്ലാണ്ട് തളർന്നു പോയിരുന്നു. കഴിഞ്ഞു പോയ 3 ദിവസം കൊണ്ട്. ഭക്ഷണവും,വെള്ളവും ഇല്ലാതെ കാറ്റും വെളിച്ചവും ഇല്ലാതെ ആ മുറിയിൽ അവൻ തനിച്ചായിപോയി.ഇടക് ഇടക് പ്രധാപ് വന്ന് ബെൽറ്റ് ഊരി പൊതുരെ തല്ലുമ്പോ മാത്രം ആണ് ജീവൻ ഉണ്ടെന്ന് പോലും അവന് തോന്നുക.കാരണം ബാക്കി ഉള്ള നേരമത്രയും ബോധം ഇല്ലാതെ അതെ കിടപ്പ് തന്നാകും. അവന്റെ മുഖം ആകെ വീക്കം വെച്ചു.കണ്ണുകൾ സങ്കടം കൊണ്ട് ചുരുങ്ങി പോയത് പോലെ.അവന്റെ കുഞ്ഞു മുഖത്ത് അയാളുടെ കൈവിരൽ പാടുകൾ എടുത്ത് കാട്ടി..
മുറിയിൽ അവൻ അടുത്തായി ആരോ സംസാരിക്കുന്ന ശബ്ദം കേൾക്കവെ വേദനയിലും നീൽ പതിയെ കണ്ണുകൾ തുറന്നു.അടഞ്ഞു പോകും പോലെ തോന്നി.എങ്കിലും അവൻ പാട് പെട്ട് ചുറ്റും നോക്കി..
തന്റെ അരികിൽ ആയി ആരോ രണ്ടു പേര് നിൽക്കുന്നത് മങ്ങിയ പോലെ കാണാം.പക്ഷെ ആരാണെന്ന് വെക്തം ആയില്ല.എന്നാൽ കേൾക്കുന്ന ശബ്ദം ഏറെ പരിചിതം ആണ്...
അവരുടെ സംസാരം തുടർന്നു കൊണ്ടിരുന്നു...
"നീ ഇത് എന്താ ഈ ചെയ്യുന്നത്..?"
YOU ARE READING
നിന്നെയും തേടി🫀
Short StoryEethaa... ഇന്നലെ ഞാൻ നിന്നെ കണ്ടു ...കൊറേ നാളിന് ശേഷം കണ്ടപ്പോ വല്ലാത്ത സങ്കടം തോന്നി ... നീ എന്നെ ഒരു ചിരിയോടെ നിന്നോട് ചേർത് നിർത്തി ... എന്റെ സങ്കടങ്ങൾ എല്ലാം പെട്ടന്ന് മാഞ്ഞു പോയത് പോലെ....🫂 പക്ഷെ .... കണ്ണ് തുറന്നപ്പോ നിന്നെ എവിടേം കണ്ടില്ല...