നീൽ fresh ആയി പുറത്തേക് വന്നതും അവന്റെ കണ്ണുകൾ ആദ്യം ഉടക്കിയത് അവനിൽ തന്നെ ആയിരുന്നു.. കണ്ണാടിയിൽ കാണുന്ന അവന്റെ പ്രതിബിബം കാണെ കണ്ണുകൾ നിറയാൻ തുടങ്ങി..
ഇത് അവൻ തന്നെ ആണോന്ന് ഒരു നിമിഷം തോന്നി പോയി.ഏദന്റെ പാവകുഞ്ഞിന്റെ തന്നെ ഒരു ബ്രോക്കൺ വേർഷൻ ആയിരുന്നു ഇപ്പോ കാണുന്നത് ആകെ മൊത്തം തളർന്നു വാടിയ ഒരു രൂപം...
ധരിച്ചിരുന്ന ടീഷർട് ചെറുതായിട്ട് ഉയർത്തി വയറ്റിലെ ചവിട്ട് കൊണ്ട് കല്ലിച്ചു കിടന്ന പാടിൽ ഒന്ന് തോട്ടു നോക്കി.അവൻ ഒരു നിമിഷം കണ്ണ് അടച്ചു.ആ ഒരു നിമിഷം അവന് വീണ്ടും ആ ഇരുണ്ട മുറിയിൽ ആണെന്ന് തോന്നി പോയി.രക്ഷപെടാൻ ആകാതെ ഏദനെ തേടുന്ന കണ്ണുകളും ആയി ഒരു മുറിയുടെ കോണിൽ മരണം മുന്നിൽ കണ്ട് ചുരുണ്ടു പോയ അവനെ തന്നെ..
നീൽ പെട്ടന് കണ്ണുകൾ വലിച്ചു തുറന്നു..അവന്റെ മനസിലേക്ക് ഏദൻ ആയിരുന്നു പിന്നീട് കടന്നു വന്നത്..
തന്നെ ഇങ്ങനെ കണ്ടാൽ അവൻ എങ്ങനെ ആകും പ്രതികരിക്കുക.. തന്നോട് ഉള്ള ഇഷ്ട്ടം ഒരിക്കലും കൊറഞ്ഞു പോകില്ല അത് മാത്രം അവൻ അറിയാം............☘︎.........
നീൽ പതിയെ ഓരോ സ്റ്റെപ്സും ഇറങ്ങി.ഹാളിലേക് അടുക്കുമ്പോൾ അവൻ കേട്ടിരുന്നു.മാഹിയുടേം അല്ലുവിന്റേം ശബ്ദം..
അവർ മാത്രം അല്ല 4 പേരും ഉണ്ട്..ഡെയിനിങ് ഹാളിൽ ആയി ഒരുമിച്ചിരുന്നു സംസാരിക്കാണ് അവർ..
മാഹിക് കൊറേ നാളത്തെ വിശേഷം പറയാൻ ഉണ്ടായിരുന്നു..അത് പോലെ തന്നെ അല്ലുവും ഒന്നും വിടാതെ അവനോട് പറഞ്ഞു കൊണ്ടിരുന്നു...
അവർ പറയുന്നത് ഒകെ അത്രെയും ശ്രദ്ധയോടെ കേട്ടിരിക്കണ് അവരുടെ അമ്മയും അപ്പയും..
മാഹി ഒരുപാട് lucky ആണെന്ന് നീലിന് തോന്നി.. അവനെ കേട്ടിരിക്കാനും ചേർത്തുപിടിക്കാനും ഒകെ അവന്റെ അപ്പ കൂടെ ഇണ്ട്..
അവനും ഇതായിരുന്നു ആഗ്രഹിച്ചത്.. അവനെ അണച്ച് പിടിച് സ്നേഹം കൊണ്ട് തലോടുന്ന അച്ഛൻ പക്ഷെ അവനെ തേടി എത്തിയത്...🥀
"മോനെ..നീ എന്താ അവിടെ നിക്കുന്നെ ഇങ് അടുത്തേക് വാ.."
പെട്ടന്ന് തന്റെ അടുത്ത് കേട്ട ദേവൂന്റെ ശബ്ദം ആയിരുന്നു അവനെ ബോധത്തിലേക് കൊണ്ടു വന്നത്.അപ്പോഴാ അവനും ഓർത്തെ ഇത്രയും നേരം അവരെ നോക്കി പടിയിൽ തന്നെ നിൽക്കുവായിരുന്നു എന്ന്..
YOU ARE READING
നിന്നെയും തേടി🫀
Short StoryEethaa... ഇന്നലെ ഞാൻ നിന്നെ കണ്ടു ...കൊറേ നാളിന് ശേഷം കണ്ടപ്പോ വല്ലാത്ത സങ്കടം തോന്നി ... നീ എന്നെ ഒരു ചിരിയോടെ നിന്നോട് ചേർത് നിർത്തി ... എന്റെ സങ്കടങ്ങൾ എല്ലാം പെട്ടന്ന് മാഞ്ഞു പോയത് പോലെ....🫂 പക്ഷെ .... കണ്ണ് തുറന്നപ്പോ നിന്നെ എവിടേം കണ്ടില്ല...