നീണ്ട 22 മണിക്കൂർ യാത്ര കഴിഞ്ഞ് മാഹിയും അവന് തൊട്ട് പിറകിലായി നീലും സ്റ്റേഷന് പുറത്തേക് നടന്നു..
മാഹിർ ആരെയോ വിളിക്കുന്ന തിരക്കിൽ ആയിരുന്നു എങ്കിൽ നീൽ ചുറ്റും നോക്കി ഇനി എങ്ങോട്ടേക്ക്..? എന്ന ചിന്തയിൽ ആയിരുന്നു.അവന് എവിടേക് പോകണം എന്നോ.. ആരെയാ കാണേണ്ടത് എന്നോ.. അല്ലെങ്കിൽ ethane എവിടെ പോയി തിരയും എന്ന് ഒന്നും തന്നെ അറിയില്ല.. മുന്നോട്ട് ഇനി എന്ത് എന്ന് ആലോജിക്കുമ്പോ മനസിലേക്ക് ഒന്നും തെളിഞ്ഞു വരുന്നില്ല...
"Neel..വന്നേ നമുക്ക് ദോ അവിടെക് നിക്ക..അപ്പ അങ്ങോട്ട വരുന്നേ Ah ടൈമിൽ നമുക്ക് എന്തേലും വാങ്ങി കുടിക്കാം..കഴിക്കുന്നത് ഒകെ വീട്ടിൽ എത്തിയിട്ട് ആകാം..."
മാഹി നീലിന്റെ കൈ പിടിച് റോഡ് ക്രോസ്സ് ചെയ്തു..നീൽ അവന്റെ കയ്യിലെക് തന്നെ നോക്കി.. ഒരു ദിവസത്തെ പരിജയം മാത്രം ഉള്ള തന്നെ ഇവൻ എവിടേക് ആണ് കൊണ്ട് പോകുന്നത് എന്ന പോലെ...
"മാഹി ഞാൻ... ഞാൻ പൊക്കോളാം.. നീ wait ചെയ്തോ..."
Neel അവന്റെ കൈ വീടിപ്പിച്ചു കൊണ്ട് പോകാൻ തുടങ്ങി...
അവന്റെ സംസാരം കേട്ടതും മാഹി ഒരു നിമിഷം നിന്നു..പതിയെ അവന്റെ കൈ വേർപെടുത്തി..നീലിന് മുന്നിലായി കൈകൾ കെട്ടി നിന്നു...
"എവിടേക്...? "
"Huhh"
"ചോദിച്ചത് കേട്ടില്ലേ നീൽ..
എവിടേക് പോകും നീ...
ആരുടെ അടുത്തേക് പോകും.. ഇവിടെ നിനക്ക് ആരെ അറിയും? എന്നെ അല്ലാണ്ട് വേറെ ഒരാളെ എങ്കിലും നിനക്ക് അറിയോ...?മാഹിയുടെ ചോദ്യങ്ങൾക് ഒന്നും നീലിന് ഉത്തരം ഉണ്ടായിരുന്നില്ല.. അവൻ തല കുനിച്ചു നിന്നു.. ഇപ്പോ അവന്റെ മുഖം കണ്ടാൽ എപ്പോ വേണേലും വാടി പോകും എന്ന ഒരു കുഞ്ഞി പൂവിനെ പോലെ തോന്നി.അത് കാണെ മാഹിക്കും സങ്കടം തോന്നി...
"നീൽ,നിന്നെ എനിക്ക് ഒരു രാത്രി മുന്നേ അറിയില്ലായിരുന്നു.. നീ ആരാണെന്നോ.. എന്താണെന്നോ എവിടെ നിന്നാണന്നോ.. ഒന്നും..പക്ഷെ ഇപ്പോൾ അങ്ങനെ അല്ല... അറിഞ്ഞിട്ടും ഇവിടെ നിന്നെ പാതി വഴിക് ആക്കി പോകും എന്ന് നിനക്ക് തോന്നിയോ...ഇല്ല നീൽ ഞാൻ പോവില്ല..നീ വാശി പിടിക്കാണ്ട് എന്റെ കൂടെ വരണം.. നിന്നെ ഇവിടെ ഒറ്റക് ആക്കി പോയാൽ ഒരുപക്ഷെ എനിക്ക് സമാധാനം ഉണ്ടാവില്ല.. അറിയാം ഒറ്റ രാത്രിയിലെ പരിജയം മാത്രമേ ഉള്ളുവെന്ന്.. എങ്കിലും പ്ലീസ് ഞാൻ പറയുന്നത് കേൾക്ക് നീ..
നമുക്ക് ആദ്യം വീട്ടിലേക് പോകാം.. ഒന്ന് ഫ്രഷ് ആയി,ഭക്ഷണം കഴിച്,റസ്റ്റ് എടുത്തതിനു ശേഷം ഒരുമിച്ച് നിന്റെ echaye അന്വേഷിക്കാം.നിനക്ക് എന്നെ വിശ്വസിക്കാം. നീ ഒറ്റക് അറിയാതൊരു സ്ഥലത്ത് തിരയുന്നതിലും നല്ലത് അല്ലെ അത്.."
YOU ARE READING
നിന്നെയും തേടി🫀
Short StoryEethaa... ഇന്നലെ ഞാൻ നിന്നെ കണ്ടു ...കൊറേ നാളിന് ശേഷം കണ്ടപ്പോ വല്ലാത്ത സങ്കടം തോന്നി ... നീ എന്നെ ഒരു ചിരിയോടെ നിന്നോട് ചേർത് നിർത്തി ... എന്റെ സങ്കടങ്ങൾ എല്ലാം പെട്ടന്ന് മാഞ്ഞു പോയത് പോലെ....🫂 പക്ഷെ .... കണ്ണ് തുറന്നപ്പോ നിന്നെ എവിടേം കണ്ടില്ല...