അന്ന് രാത്രി ഏറെ വൈകിയിട്ടും രുദ്രന് ഉറക്കം വന്നില്ല..അവന്റെ മനസ്സിൽ ഇന്നത്തെ സംഭവം ഒരു സിനിമ പോലെ ഓടി കൊണ്ടിരുന്നു...
അവസാനം കെട്ടു പൊട്ടിയ ചിന്തകൾ ചെന്ന് നിന്നത് അവനിൽ ആയിരുന്നു ഇന്ന് കണ്ട വീർ സിംഗ് പ്രധാപിൽ.. നീലിനെ പോലെ തനിക്കും ഒരു പ്രായം കഴിഞ്ഞ് നഷ്ട്ടപെട്ട അവന്റെ വിച്ചേട്ടനിൽ...
എന്തു കൊണ്ടോ അവനെ കുറിച് ഓർക്കും തോറും ഹൃദയം വല്ലാതെ വേദനിക്കുന്നത് പോലെ തോന്നി.. തോന്നൽ അല്ല ശെരിക്കും വേദനിക്കുന്നുണ്ട്... വർഷങ്ങൾ ആയി അവൻ ഉള്ളിൽ കൊണ്ട് നടക്കുന്ന വേദന ആണത്...നീലിനോട് പോലും പറയാതെ രഹസ്യം.പറഞ്ഞാൽ ഒരുപക്ഷെ അവന് അറിയാം.. ഭയ്യാ മിണ്ടാതെ സങ്കടം കുന്നോളം ഉണ്ടെങ്കിലും തനിക് വേണ്ടി ഇനി വീറിന്റെ കാൽ പിടിക്കാനും മടി ഇല്ലാത്തവൻ ആണ് അവൻ എന്ന്..
അവന്റെ മനസിലേക്ക് വർഷങ്ങൾക് മുമ്പ് ഉള്ള വിച്ചു കടന്ന് വന്നു..
ഇന്നും അവൻ മറക്കാതെ കാത്ത് സൂക്ഷിക്കുന്ന ഒരു ചെറിയ ഓർമ...........☘︎.........
13 വയസ്സ് മാത്രം പ്രായം ഉള്ള രുദ്രൻ മെല്ലെ ശബ്ദം ഉണ്ടാകാതെ ചുറ്റും ആരും വരുന്നില്ലെന്ന് ഉറപ്പ് വരുത്തി വീറിന്റെ മുറിയിലേക് കയറി...
അവിടെ അവൻ ഇല്ലെന്ന് കാണെ ചെറിയ ആശ്വാസത്തോടെ രുദ്രൻ മുറിയിലെ കർട്ടന് മറവിൽ ആയി ഒളിച്ചിരുന്നു..അവിടെ ഇരിക്കുമ്പോൾ അവൻ രണ്ട് ശബ്ദങ്ങൾ കേൾക്കാം ഒന്ന് washroomil നിന്ന്... മറ്റൊന്ന് മുറിക്ക് പുറത്ത് "രുദ്രാ ഞാൻ എണ്ണി കഴിഞ്ഞു... ഞാൻ നോക്കാൻ വരുവാ.. മുന്നിലും പിന്നിലും നിൽക്കുന്നവർ saat.."അത് നീലിന്റെ ആണെന്ന് അവന് അറിയാം...
രുദ്രൻ കൊറെച്ചുടെ ഉള്ളിലേക്കു കയറി ഇരുന്നു...
സംഭവം വേറെ ഒന്നുമല്ല രണ്ടുപേരും saat കളികാണ്... അതിന്റെ പുകിൽ ആണ് നടക്കുന്നത്...
കർട്ടൻ വിടവിലൂടെ നീൽ വരുന്നൊന്ന് നോക്കി ഇരിക്കുന്ന തിരക്കിൽ വാഷ്റൂം ഡോർ തുറന്ന് 18 വയസ്സിലെ മസിൽ ഉരുട്ടി കയറ്റിയ, രുദ്രന്റെ ഭാഷയിൽ പറഞ്ഞാൽ പൂച്ചേന്റെ മുഖവും കരടിന്റെ ശരീരവും ഉള്ള വീർ പുറത്തേക് വന്നത് അവൻ കണ്ടിരുന്നില്ല...
YOU ARE READING
നിന്നെയും തേടി🫀
Short StoryEethaa... ഇന്നലെ ഞാൻ നിന്നെ കണ്ടു ...കൊറേ നാളിന് ശേഷം കണ്ടപ്പോ വല്ലാത്ത സങ്കടം തോന്നി ... നീ എന്നെ ഒരു ചിരിയോടെ നിന്നോട് ചേർത് നിർത്തി ... എന്റെ സങ്കടങ്ങൾ എല്ലാം പെട്ടന്ന് മാഞ്ഞു പോയത് പോലെ....🫂 പക്ഷെ .... കണ്ണ് തുറന്നപ്പോ നിന്നെ എവിടേം കണ്ടില്ല...