"നിനക്ക് നിന്റെ ചേച്ചിയെ കണ്ടു പഠിച്ചു കൂടെ..... "
"അവളെ നോക്ക് എല്ലാകാര്യത്തിലും എന്ത് മിടുക്കി ആണെന്ന് "
"അത് നിന്റെ ചേച്ചി ആണോ?! അയ്യേ ആ ചേച്ചിയുടെ അനിയൻ ആയിട്ടും നിനക്ക് ഒരു കഴിവും ഇല്ലല്ലോ "
"അവന്റെ ചേച്ചിയെ കണ്ടോ, എന്ത് പാവ ആണല്ലേ "
"ജനിക്കണം എങ്കിൽ ആ ചേച്ചിടെ കൂടെ ജനിക്കണം.. "
"uugghh... What an ugly face, അത് നിന്റെ ചേച്ചി ആണോ?!"ഒരു കുഞ്ഞുമനസ്സിൽ അവർ പറഞ്ഞ കുത്തുവാക്കുകളാൽ ഉണ്ടായ മുറിവിന്റെ ആഴം അത് അലക്കാൻ ആർക്കും കഴിയാത്തത് ആയിരുന്നു..... അവനെ അവന്റെ കഴിവുകളും കാണാതെ സ്വന്തം സഹോദരങ്ങളെ വച്ചു compare ചെയ്തുള്ള സംസാരം അവനെ അവന്റെ കഴിവിൽ ഉള്ള വിശ്വാസം തന്നെ ഇല്ലായ്മ ചെയ്തു.....അത്തരം വാക്കുകൾ സഹോദരങ്ങൾക്കിടയിൽ വാക്ക് തർക്കത്തിന് പിണങ്കങ്ങൾക്കും വഴി കാട്ടി ആയി ഒരു കാലം ആകുമ്പോൾ അത് മാറും......
എന്നാൽ അവനെ ആ വാക്കുകൾ വഴിക്കാട്ടി എത്തിച്ചത് തന്റെ പെങ്ങളോടുള്ള തീരാത്ത പകയിൽ ആയിരുന്നു. ആ പക അവന്റെ ഉള്ളിൽ കെടാത്ത അഗ്നി ആയി ജ്വലിച്ചു. ആ അഗ്നിയിൽ നിന്നുള്ള പുകപടളങ്ങൾ അവനെ സത്യത്തിന്റെ പാതയിലേക്കുള്ള വഴി മറച്ചു. തന്റെ ശെരികളെ മാത്രം അവൻ കാണാൻ തുടങ്ങി.....
ആ അഗ്നി കെടാൻ അവനു വേണ്ടി വന്നത്, അവന്റെ പെങ്ങളുടെ ചോരയായിരുന്നു......ആ അഗ്നി ക്ഷമിച്ചപ്പോൾ അവൻ അറിഞ്ഞില്ല പശ്ചാത്താപം എന്നാ ആഴകടലിലേക്കാണ് അവന്റെ യാത്ര എന്ന്...... ഒരിക്കലും തിരിച്ചു കയറാൻ വരാത്ത വിതം അവൻ വീണു പോകും എന്ന്........
പക്ഷെ എല്ലായിടത്തും തോറ്റ അവൻ ആ പശ്ചാത്തപത്തിൽ നിന്നും പുനർജനിക്കാൻ ആയി ഉള്ള യത്ര തുടർന്ന്...... ആ യാത്രയുടെ ഉദ്ദേശ്യം അത് നടക്കാൻ അവനു വേണ്ടിവന്നത്തു കൊല്ലങ്ങളുടെ കാത്തിരുപ്പായിരുന്നു.അവടെ തുടങ്ങുകയായിരുന്നു അവന്റെ പോരാട്ടം..........
𝐑𝐞𝐛𝐢𝐫𝐭𝐡 𝐅𝐫𝐨𝐦 𝐀𝐬𝐡𝐞𝐬🪽
YOU ARE READING
𝐑𝐞𝐛𝐢𝐫𝐭𝐡 𝐅𝐫𝐨𝐦 𝐀𝐬𝐡𝐞𝐬🪽
Gizem / Gerilimഅവനു അവന്റെ ചേച്ചിയെ ഇഷ്ട്ടം അല്ല. കാരണം അവന്റെ ചേച്ചി കാരണം അവനു ഒരുപാട് ഒറ്റപ്പെടലും അപമാനവും കിട്ടിയിട്ടുണ്ട്. പക്ഷെ അതൊന്നും അവന്റെ ചേച്ചിയുടെ തെറ്റല്ല...... എന്നാൽ അത് അറിയുപ്പോളേക്കും അവനു തന്റെ ചേച്ചിയെ നഷ്ട്ടപെട്ടിരുന്നു......