part 3

227 6 0
                                    

കാവിൽ വിളക്കുവയ്ക്കാൻ മുത്തശ്ശിക്കൊപ്പം ഞാനും കൂടെ ചെന്നു.
"മുത്തശ്ശിയെന്താ സർപ്പകാവിലേക്ക് കയറാതെ.. ഇവിടെ ദേവിക്ക് മാത്രം വെളിച്ചം കണ്ടാ മതിയോ. "
ആ മുഖത്തെ ഭാവ വ്യത്യാസം കണ്ടാസ്വദിക്കാൻ തന്നെയായിരുന്നു ഞാൻ ചോദിച്ചത്. ഉത്തരം പറയാൻ കുഴങ്ങുന്ന മുത്തശ്ശിയെ കണ്ട് അവൾക്കു ചിരി പൊട്ടി.
അവളുടെ  ചിരിയുടെ മാറ്റൊലികൾ കവിനുള്ളിൽ പ്രതിധ്വനിച്ചു. കാറ്റിനു കനം വച്ചു. കൈയിലിരുന്ന വിളക്കിന്റെ തിരി കെട്ടു. മുത്തശ്ശി ഞെട്ടി പിന്നോക്കം മാറി.
"സർപ്പക്കാവാകെ കാട് പിടിച്ചിട്ടുണ്ടാകും. നാഗത്താന്മാർക്ക് മഞ്ഞളും പാലും കിട്ടാതെ കരയുന്നുണ്ടാകും. ഗന്ധർവ്വൻപാല പൂക്കാൻ മറന്ന രാവുകളെ ഓർത്തു കണ്ണീർ പൊഴിക്കുന്നുണ്ടാകും. മഞ്ചാടിമരം പൊട്ടിച്ചിട്ട കുഞ്ഞുകുരുക്കൾ കാവിൽ രക്തമയം തീർത്തിട്ടുണ്ടാകും. കരിനാഗങ്ങൾ ഇണചേരാൻ മറന്നു തല തല്ലി വിലപിക്കുന്നുണ്ടാകും. മുത്തശ്ശിയെന്തേ അവിടെ പൂജ കഴിപ്പിക്കാൻ പറയാത്തത്.?? "
അമ്മുവിന്റെ ചോദ്യങ്ങൾ ഓരോന്നും മറുപടി പറയാൻ കഴിയാതെ കേട്ടിരിക്കാൻ മാത്രമേ മുത്തശ്ശിക്കായുള്ളു. നാവു വരളുന്നു. ദേഹം തളരുന്നു. ന്തൊക്കെയോ വെപ്രാളം. കൈയിലിരുന്ന വിളക്ക് താഴെ വീണു. ദേവിയെ നോക്കി..
"രക്ഷിക്കണേ മഹാമായേ " മുത്തശ്ശിയുടെ നാവു കുഴഞ്ഞു.
"ഹഹ.. ദേവിയും എന്റെ ഭാഗത്താണ്.. ഞാനനുഭവിച്ച വേദനയോളം വരില്ല ഒന്നും. ദൈവങ്ങൾ ന്റെ ഭാഗത്തെ നിക്കൂ.. !" അമ്മു പൊട്ടിച്ചിരിച്ചു.
"അമ്മൂ... നീയെന്തൊക്കെയാണ് പറയുന്നത്. "
മുത്തശ്ശിയുടെ മുഖത്തു നിറഞ്ഞ ഭയത്തിന്റെ നിഴൽ എന്നെ കൂടുതൽ സന്തോഷിപ്പിച്ചു.
"വാ... "  അമ്മു  മുത്തശ്ശിയുടെ കൈത്തണ്ടയിൽ പിടിച്ചു വലിച്ചു.
അമ്മുവിന്റെ ലക്ഷ്യം സർപ്പക്കാവായിരുന്നു. വള്ളിപ്പടർപ്പുകൾ പടർന്ന് പിടിച്ച്, നാഗങ്ങളുടെ ദേഹത്തൂന്ന് വരുന്ന മണം നിറഞ്ഞ ന്തരീക്ഷമുള്ള സർപ്പക്കാവ്. ചെമ്പകവും ചെത്തിയും നിറയെ പൂത്തിട്ടുണ്ട്. നാഗത്തറയിൽ ചിതൽപ്പുറ്റും ചിലന്തിവലയും സ്ഥാനം പിടിച്ചു. ചിത്രകൂടത്തിൽ നിന്ന് കരിനാഗം തല പൊക്കി നോക്കി. അവളെ കണ്ടതും വണങ്ങി നിന്നു. ഏഴിലം പാലക്കു നേരെ ഒരുമാത്ര നോക്കി നിന്നു അവൾ. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. അപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്തെന്നു മനസിലാക്കാൻ പാടുപെടുകയായിരുന്നു മുത്തശ്ശി.
അവൾ മുത്തശ്ശിയുടെ കൈ വിട്ടു.
"നിനക്ക് ഭ്രാന്താണോ അമ്മൂ.. കവിനുള്ളിൽ കടക്കാൻ പാടില്ലെന്ന് അറിഞ്ഞൂടെ. നാഗങ്ങളോടാണോ പെണ്ണിന്റെ അഹമ്മദി.?? " മുത്തശ്ശിയുടെ രോക്ഷം അമ്മുവിനെ ഉന്മാദിനി ആക്കി.
"ശ്... !" അവൾ ചുണ്ടോട് വിരൽ ചേർത്തു.
"മിണ്ടരുത്... "
"അമ്മൂ... " മുത്തശ്ശിയുടെ ഉള്ളിലെ പ്രൗഢയായ തറവാട്ടമ്മക്ക് എതിർവാക്ക് പണ്ടേ ഇഷ്ടമല്ലലോ.
"അമ്മുവോ... ഹഹ.... അമ്മുവല്ല... ഭദ്ര... !! വർഷങ്ങൾക്കു മുൻപ്  നിന്റെ മുത്തശ്ശനും അമ്മാവന്മാരുമെല്ലാം ചേർന്ന് ശ്വാസം മുട്ടിച്ച് കുളത്തിലെറിഞ്ഞ അതേ ഭദ്ര. പണ്ട് നീയെന്നെ ഒന്ന് പുറംലോകത്തെത്തിച്ചതാണ്.. ഓർമ്മയുണ്ടോ. വയസ്സറിയിച്ച മൂന്നാം ദിവസം നീയീ കാവിൽ കാലുകുത്തി. പാലക്ക് ചുവട്ടിൽ എന്നെ ബന്ധിച്ച കുടം അഴിച്ചത് നീ മറന്നിട്ടുണ്ടാവില്ല... "
ഭദ്രയുടെ ശബ്ദം ഇടിമുഴക്കം പോലെ മുത്തശ്ശിയുടെ കാതുകളിൽ പതിച്ചു.
ഓർമകൾക്ക് അന്ന് പതിനാറു വയസ്സ്.. !
തറവാട്ടിലെ ഏക പെൺതരി സുമിത്രക്കുട്ടി വയസ്സറിയിച്ചതിന്റെ  ആഘോഷമായിരുന്നു അവിടെ. മുത്തശ്ശിയും മുത്തശ്ശനും പൊന്നുകൊണ്ടവളെ മൂടി. അമ്മയില്ലാത്ത സുമിത്രക്കുട്ടിയെ അമ്മാവന്മാരാണ് വളർത്തിയത്. അവൾ എല്ലാവരുടെയും പ്രിയപ്പെട്ടവളായിരുന്നു. ഇന്നോളം അവൾ ഒറ്റയ്ക്ക് കിടന്നിട്ടില്ല. പക്ഷേ വയസ്സറിയിച്ചാൽ മൂന്നാലു ദിവസം മാറി ഇരിക്കണമല്ലോ. അങ്ങനെ ഉരപ്പുരയിലെ പ്രത്യേക മുറിയിലേക്ക് സുമിത്രക്കുട്ടി താമസം മാറി.
സന്ധ്യ മയങ്ങിയതും അവൾക്കു പേടിയേറി വന്നു. കൂമൻ കൂവുന്ന ശബ്ദവും, ചീവീടുകളുടെ ചിലപ്പും എല്ലാം അവളെ വല്ലാതെ പേടിപ്പിച്ചു. നേരം പുലർന്നപ്പോഴേക്കും പേടിച്ചു പനി  പിടിച്ചിട്ടുണ്ടായിരുന്നു അവൾക്ക്. മൂന്നാം ദിവസം പനി മാറി. കുറെ ദിവസമായി ഇരുട്ടറയിൽ അടച്ചിരുന്ന് അവൾക്ക് നന്നേ മടുത്തു തുടങ്ങിയയിരുന്നു. സുമിത്രക്കുട്ടി ആരും കാണാതെ പുറത്തിറങ്ങി. കവിനുള്ളിൽ കടക്കാൻ അനുവാദമില്ലാത്തതാണ്. മുത്തശ്ശി പറഞ്ഞു കേട്ട കഥകളിലെ കാവും ഗന്ധർവ്വൻ വന്നിരുന്ന പാല മരവുമെല്ലാം കാണാൻ വല്ലാത്തൊരു കൊതി പണ്ടുതൊട്ടേ ഉള്ളതാണ്. പക്ഷേ ആരും വിടില്ല അങ്ങോട്ടേക്ക്. ഇന്നാണെങ്കിൽ ആരും ശ്രദ്ധിക്കുകയില്ല. ആരെങ്കിലും കാണും മുൻപേ പോയി വരാം..
മാസമുറയായിരിക്കുന്ന പെണ്ണുങ്ങൾ കാവിൽ കയറിയാൽ കാവശുദ്ധമാകുമെന്ന് സുമിത്രക്കുട്ടിക്ക് അറിവുണ്ടായിരുന്നില്ല. അവളുടെ ആകാംഷക്ക് അതിരുണ്ടായിരുന്നില്ല.. കാവിനു പുറത്തെത്തി അവൾ നിന്നു. ചിതലുമൂടിയ നാഗത്തറയും, നാഗരാജാവിന്റെയും നാഗയക്ഷിയുടെയും വലിയ ശില്പവും, ചിത്രകൂടത്തിലെ കരിനാഗങ്ങളും, എന്നും പൂക്കുന്ന ചെമ്പകവും, പൂക്കാൻ മറന്ന പാലമരവുമെല്ലാം അവളെ വല്ലാതെ ആകർഷിച്ചു.
അവൾ കാവിനുള്ളിലേക്ക് കാലു വച്ചു. വല്ലാത്തൊരു ശക്തിയിൽ കാറ്റാഞ്ഞു വീശി. പലമരത്തിലെ ചില്ലകളിലൊന്ന് അടർന്നു വീണു. ഭാഗ്യം കൊണ്ടാണ് അതവളുടെ ദേഹത്തു വീഴാത്തത്. സുമിത്രക്കുട്ടി നിലത്തു വീണു. അവളുടെ കണ്ണുകൾ തിളങ്ങുന്ന കുടത്തിൽ പതിച്ചു. പാലമരത്തിനു ചുവട്ടിൽ ചുവന്ന പട്ടിൽ ചുറ്റിയ ചെറിയ സ്വർണ്ണക്കുടം. അവളത് കൈയിൽ എടുത്തു. തകിടും ചരടും ചേർത്തു മുറുക്കെ കെട്ടിയ ആ കുടം അവൾ കുലുക്കി നോക്കി. ന്തോ ശബ്ദം കേക്കാം.. ഇനി വല്ല നിധിയും ആയിരിക്കുമോ.?
അവൾ അതഴിച്ചു നോക്കി..
ഇതിലൊന്നുമില്ലലോ...???
അവളാക്കുടം അതേ പടി നിലത്തിട്ടു. അന്തരീക്ഷമാകെ മാറി. നട്ടുച്ചക്ക് മേഘം കറുത്തു. കവിനുള്ളിൽ നിന്നവൾ പുറത്തേക്ക് വലിച്ചെറിയപ്പെട്ടു.
കുളത്തിലെ വെള്ളം തിളച്ചു മറിഞ്ഞു. നാഗപ്രതിമകളിൽ നിന്നും രക്തം കിനിഞ്ഞൊഴുകി. സുമിത്രക്കുട്ടിയെ കാണാതായി.  തറവാട്ടിലാകെ എല്ലാവരും അങ്കലാപ്പിലായി. ആരും കാവിനടുത്തേക്ക് വന്നില്ല.. ആരും വയസ്സറിയിച്ചവൾ കാവിൽ കടന്നതറിഞ്ഞില്ല.. അശുദ്ധമാക്കപ്പെട്ട കാവിലെ മാന്ത്രിക ബന്ധങ്ങളുടെ ശക്തി ക്ഷയിച്ചതറിഞ്ഞില്ല.. കുടത്തിൽ പിടിച്ചുകെട്ടിയ ഭദ്രയെന്ന ആത്മാവ് പുറത്തു വന്നതും അറിഞ്ഞില്ല.
എല്ലാവരും തിരച്ചിലാരംഭിച്ചു. സുമിത്രക്കുട്ടിയെവിടെ. ??

ഭദ്ര Where stories live. Discover now