മുത്തശ്ശന്റെ വേർപാടിൽ നിന്നും മുക്തരാവാൻ തറവാട്ടിലാർക്കും എളുപ്പം സാധിക്കുമായിരുന്നില്ല. തികച്ചും അപ്രതീക്ഷിതമായി കടന്നെത്തിയ ആ മരണം എല്ലാവരെയും തളർത്തി. മരണാന്തര ചടങ്ങുകൾ കഴിഞ്ഞ് തെക്കേപ്പറമ്പിലെ തൊടിയിൽ പുകയുമരുന്നതേ ഉള്ളു. കാലത്തു തൊട്ട് നിർത്താതെ പെയ്യുന്ന മഴയും ലക്ഷണം തെറ്റിച്ചു കയറി വന്ന കരിംപൂച്ചയുമെല്ലാം മുത്തശ്ശിയുടെ മനസ്സിൽ വിള്ളലു വീഴിച്ചു.
ഭദ്ര പകയോടെ കാത്തിരുന്നു.. അടുത്തതാര്..?? അവൾ കണക്കു കൂട്ടി.. ബന്ധുക്കളെയെല്ലാം ഒന്നിച്ചൊരു കുടക്കീഴിൽ എത്തിക്കുക എന്നതായിരുന്നു ഭദ്രയുടെ ശ്രെമം. പക്ഷേ നോക്കി വച്ചവൻ രക്ഷപെട്ടു. ! രാമഭദ്രൻ.. ! മരിച്ച മുത്തശ്ശന്റെ മകൻ. സുമതിക്കുട്ടിയുടെ അച്ഛൻ. ! അതിലേറെ., തന്റെ ഉണ്ണ്യേട്ടന്റെ ജീവൻ വാളാലെടുത്തവൻ. !! അവനെ കൈയിൽ കിട്ടണം. അവനെ കിട്ടും വരെ ഭദ്രക്ക് മടക്കം ഉണ്ടാവില്ല. !!
മൂന്നാലു ദിവസം കഴിഞ്ഞപ്പോൾ ഭദ്രക്ക് നല്ലൊരവസരം വീണു കിട്ടി. അനന്തൻ വല്യച്ഛന്റെ മകൾ ആർദ്രയും ഭർത്താവും കുട്ടികളും തിരിച്ചു പോകാൻ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നു. കൂടെ ഉണ്ണിചെറിയച്ഛനും മകൾ ലക്ഷ്മിയും ഭർത്താവും ഉണ്ട്. ശത്രുക്കളുടെ നീണ്ട നിര ഒറ്റയടിക്ക് കൈ വെള്ളയിൽ കിട്ടിയപ്പോഴുള്ള അവളുടെ സന്തോഷം ഊഹിക്കാവുന്നതിനും അപ്പുറമായിരുന്നു.
യാത്ര പറഞ്ഞ് എല്ലാവരും വണ്ടിയിൽ കേറുമ്പോൾ ഭദ്ര പൊട്ടിച്ചിരിച്ചു.
"നന്നായി യാത്ര പറഞ്ഞോളൂ.. എനിക്കതിനു പോലും അവസരം ഉണ്ടായില്ല. "
ഒരു ചെറിയ ട്രാവലറിൽ ആയിരുന്നു യാത്ര. ഉണ്ണിചെറിയച്ഛൻ തന്നെയാണ് ഡ്രൈവർസീറ്റിൽ. പടിപ്പുര കടന്ന് കുറച്ചു ദൂരം എത്തിയപ്പോഴേക്കും വണ്ടിയുടെ നിയന്ത്രണം കൈ വിട്ടു പോയത് അയാളറിഞ്ഞു. ചുറ്റുപാടും കാടു പോലെ. എവിടെയാണ് തങ്ങളെന്ന ഭയപ്പാടോടെയുള്ള കുട്ടികളുടെ ചോദ്യത്തിനുത്തരം കൊടുക്കാൻ ഉണ്ണിക്കായില്ല. വണ്ടിയിൽ നിന്നും നിലവിളിയുയർന്നു. എല്ലാവരും പേടിച്ചു വിറച്ചു. കനത്ത മഴയും മിന്നലും അന്തരീക്ഷം ഭീകരമാക്കി. അടുത്തിരിക്കുന്ന ഭർത്താവിന്റെ തലപിളർന്നു ചോര ചീറ്റുന്നതു കണ്ട ആർദ്ര തലകറങ്ങി വീണു. ഉണ്ണികൃഷ്ണൻ ഭയന്നു, അരുതാത്തതെന്തോ മുന്നിൽ കണ്ടപോലെ. വഴിയിൽ നിറയെ ചോര.. എങ്ങും ചുവന്ന നിറം. അയാൾക്ക് തലകറങ്ങി. ബ്രേക്ക് ആഞ്ഞ് ചവിട്ടി നോക്കി. പക്ഷേ വണ്ടിയുടെ വേഗത കൂടുന്നതല്ലാതെ കുറഞ്ഞില്ല. പിന്നിലെ കാഴ്ചകൾ കണ്ട് അലറി വിളിച്ചു വണ്ടി നിർത്താൻ പാടുപെടുന്ന അയാൾ പൊടുന്നനെ നിന്നു. മുന്നിൽ അവൾ... !! കസവു മുണ്ടും നേര്യതും ഇട്ട്, മുടി കെട്ടി മുല്ലപ്പൂ വച്ച്.., തറവാട്ടിൽ ഇന്നോളം ജനിച്ചവരിലെ ഏറ്റവും സുന്ദരി .. ഭദ്ര.. !!
"ഭദ്ര.. " ഉണ്ണികൃഷ്ണൻ പിറുപിറുത്തു.
"അതേടോ. ഭദ്ര തന്നെ.. കൊന്നു കുളത്തിൽ താത്തിയാൽ തീർന്നു പോകുമെന്ന് താനൊക്കെ കരുതിയ അതേ ഭദ്ര തന്നെ. !!"
"മോളെ.. നീ ന്തു ഭാവിച്ചാ.. നിന്റെ അനിയത്തിമാരും കുട്ടികളുമാണ് വണ്ടിയിൽ.. " ഭദ്രയുടെ ലക്ഷ്യം കുറെയൊക്കെ ഇതിനോടകം ഉണ്ണികൃഷ്ണന് മനസിലായിട്ടുണ്ടായിരുന്നു.
"അന്ന് നിങ്ങളോർത്തോ...?? നിങ്ങളുടെ സഹോദരന്റെ മോളല്ലായിരുന്നോ ഞാൻ. മക്കളെ പോലെ കാണേണ്ടിയിരുന്നില്ലേ എന്നെയും..? ഇനിയും നിനക്ക് മിണ്ടാൻ അവസരമില്ല.. നിന്റെ മകളും ഭർത്താവും നിന്റെ കൈ കൊണ്ട് തന്നെ തീരണം.. "
ഭദ്ര പൊട്ടിച്ചിരിച്ചു. അവളുടെ മുഖത്തിനു രക്ത വർണമായിരുന്നു. വണ്ടി താനേ ഓടിക്കൊണ്ടിരിക്കുകയാണ്.
"നിനക്കാവുമെങ്കിൽ എല്ലാവരെയും രക്ഷിക്ക്. " ഭദ്രയുടെ വാക്കുകൾ ഉണ്ണിയുടെ ചെവിയിൽ എത്തി.
വണ്ടി കുത്തനെയിറക്കം ഇറങ്ങുകയാണ്.. ഇറങ്ങിച്ചെല്ലുന്നിടത്തു വളവാണ്.. വളവു തിരിഞ്ഞില്ലെങ്കിൽ... !! ഉണ്ണികൃഷ്ണന്റെ നെഞ്ഞിടിച്ചു. സ്റ്റീറിങ്ങിൽ ആവുന്നത്ര ശക്തി ഉപയോഗിച്ച് തിരിച്ചു നോക്കി.. ഇല്ല.. ഒന്നിനും കഴിയില്ല.. മരണം മുന്നിൽ കണ്ടു നിലവിളിക്കുന്ന തന്റെ മക്കളെ രക്ഷിക്കാൻ തനിക്കാവില്ല. ഭദ്രയുടെ മുഖത്തു വിടർന്ന പുഞ്ചിരിയുടെ അർത്ഥം മനസിലാക്കുമ്പോഴേക്കും വണ്ടിയുൾപ്പെടെ എല്ലാവരും വളവിനു നേരെയുള്ള കൊക്കയിലേക്ക് വീണിട്ടുണ്ടായിരുന്നു. വലിയൊരു ശബ്ദത്തോടെ വണ്ടിയടക്കം എല്ലാവരെയും തീവിഴുങ്ങി.. അന്തരീക്ഷം ശാന്തമായി.. ഭദ്രയും.. വല്ലാത്തൊരു ഭാരം നെഞ്ചിൽ നിന്നിറങ്ങിയ പോലെ.. അവൾ ചിരിച്ചു... !വൈകുന്നേരം ആരോ ഒരാൾ ഓടിക്കിതച്ചെത്തി വാർത്ത പറയുമ്പോൾ വിശ്വാസം വരാനാവാതെ അനന്തൻ കസേരയിലേക്ക് വീണു. ഉണ്ണികൃഷ്ണന്റെ ഭാര്യ ഉമ്മയും, അനന്തന്റെ ഭാര്യ ജയലക്ഷ്മിയും കേട്ടതൊന്നും സത്യമാവല്ലേ എന്നു പ്രാർത്ഥിച്ചു. ആറുപേരുടെ മരണം... കേട്ടുനിൽക്കാൻ പോലും ശക്തിയുണ്ടായില്ല ആർക്കും. ആരുടെയും ശരീരം പോലും കിട്ടിയില്ല. മക്കളും കൊച്ചു മോളും യാത്ര പറഞ്ഞിറങ്ങിയ നിമിഷത്തെയോർത്തു പതം പറഞ്ഞ് കരയാനല്ലാതെ അവർക്കൊന്നിനും കഴിഞ്ഞില്ല.
ഈ സംഭവത്തോടെ പക്ഷേ ഭദ്രയുടെ നോട്ടപ്പുള്ളി നാട്ടിലെത്തി. രാമഭദ്രൻ.. ! ഗൾഫിൽ ജോലി ചെയ്തോണ്ടിരിക്കവെയാണ് അനന്തന്റെ വിവരമറിച്ചുള്ള കമ്പി കിട്ടുന്നത്. പിന്നെ അധികം താമസിയാതെ രാമഭദ്രൻ നാട്ടിലേക്ക് തിരിച്ചു. അമ്മയില്ലാത്ത സുമതിക്കുട്ടിയെ പോലും പിരിഞ്ഞ്, ദൂരദേശത്തു താമസിക്കുവാൻ അയാൾക്ക് താൽപട്യം ഉണ്ടായിട്ടൊന്നും ആയിരുന്നില്ല. ഭദ്രയുടെ മരണം പുറത്ത് വരാതെ ഇരിക്കാനും, വന്നാൽ ജീവിതം തന്നെ ഇരുട്ടിലാകുമെന്നുമുള്ള ഉറപ്പുള്ളതുകൊണ്ടും മുത്തശ്ശന്റെ (രാമഭദ്രന്റെ അച്ഛനാണ് കുളത്തിൽ വീണു മരിച്ച മുത്തശ്ശൻ) നിർദേശപ്രകാരം കുറച്ചു നാളേക്കുള്ള മാറി നിലക്കായിരുന്നു അയാൾക്കീ അന്യദേശവാസം.അനന്തനും രാമഭദ്രനും സംസാരിച്ചിരുന്നു. ഈയിടെ തറവാട്ടിൽ നടക്കുന്ന ആസാദാരണകളെകുറിച്ചായിരുന്നു അവരുടെ ചർച്ച.
"അനന്തെട്ടാ.. കദളിക്കാട്ട് വരെ പോയി ഒന്ന് വിഷ്ണുനെ കണ്ടാലും തരക്കേടില്ല.. ഈ അരുതായ്മകൾക്കൊക്കെ കാരണം കണ്ടെത്താൻ വിഷ്ണുനെ പറ്റു. വെറും സ്വാഭാവികം മാത്രമാണീ സംഭവങ്ങൾ എന്നെനിക്ക് വിശ്വസിക്കാൻ പ്രയാസമുണ്ട്. " ചായ കൊണ്ടെ കൊടുക്കുന്നതിനിടക്ക് ജയലക്ഷ്മി അഭിപ്രായം പറഞ്ഞു.
"നിന്നോട് ചോദിച്ചോ വെല്ലോം. ? " അനന്തൻ തട്ടിക്കയറി.
"അല്ല ചെറിയച്ചാ.. ചെറിയമ്മ പറഞ്ഞതിലും കാര്യമുണ്ട്. ഇതെല്ലാം വെറും സ്വാഭാവികം എന്നു വിശ്വസിക്കാൻ എനിക്കും പറ്റുന്നില്ല. നമുക്കിതിന്റെ കാരണം കണ്ടെത്തിയേ പറ്റു.. കോവിലകത്തെക്കു തിരിക്കാൻ തന്നെ തീരുമാനം.. ! വിഷ്ണുവിന്റെ അഭിപ്രായം അറിയാമല്ലോ..? "
അനന്തൻ അയാളുടെ അഭിപ്രായത്തോട് ശരി വച്ചു.
പിറ്റേന്ന് പുലർച്ചെ തന്നെ കദളിക്കാട്ട് കോവിലകത്തിന്റെ വാതിക്കൽ രാമഭദ്രന്റെ വിലകൂടിയ കാർ വന്നു നിന്നു.
പടിപ്പുരക്കൽ കാവൽ നിക്കണ ശലഭഞ്ജികമാരെ കടന്ന് രാമഭദ്രനും അനന്തനും കദളിക്കാട്ടു മുറ്റത്ത് കാലു കുത്തി. യാത്രയിലുടനീളം കൂടെയുണ്ടായിരുന്ന മഴ പെട്ടന്ന് നിലച്ചു. ഭദ്രയുടെ നെഞ്ചിടിപ്പേറി.. ! ഇവരെ ഇവിടെയെത്താൻ അനുവദിച്ചു കൂടായിരുന്നു. !! എല്ലാം കൈ വിട്ടു പോകുമോ..? അവൾ ഭയന്നു.
STAI LEGGENDO
ഭദ്ര
Horrorഅവളുടെ ആഗ്രഹങ്ങൾ അവളെ വീണ്ടുമെത്തിച്ചു.. കളിച്ചു വളർന്ന, പ്രണയം പൂവിട്ട, ചിറകുകൾ അരിഞ്ഞു വീഴപ്പെട്ട അതേ മുറ്റത്തേക്ക്.. ! കൂട്ടിനെത്തിയ രാവുകളിൽ പൂത്തുലഞ്ഞ ചെമ്പകമരവും കാറ്റുവീശാൻ മറന്ന കാവും ഗന്ധർവ്വൻ കരഞ്ഞ പലമരവും പകയുടെ നെരിപ്പോടെരിയുന്ന ഒരു മനസു...