അധ്യായം 24

70 9 6
                                    

ഒരു യുദ്ധത്തിനുള്ള പെരുമ്പറ  കൊട്ടുന്നപോലെ എന്റെ ഹൃദയമിടിപ്പ് കൂടിക്കൊണ്ടേയിരുന്നു, കാരണം, അവസാനം കറുത്തരൂപവും അനന്തുവും നേർക്കുനേർ. എനിക്കറിയാമായിരുന്നു അധികം വൈകാതെ തന്നെ അനന്തു ഇവിടേക്ക് എത്തുമെന്ന്. അവനെ കണ്ടപ്പോൾ എത്രത്തോളം സമാധാനം തോന്നിയോ അത്രത്തോള്ളം  ഭയവുമുണ്ട്  ഉള്ളിൽ.  വേറൊന്നും കൊണ്ടല്ല ശ്രീനി സാർ സാധാരണ ഒരു മനുഷ്യൻ അല്ല, എനിക്കുണ്ടായ അനുഭവങ്ങൾ വെച്ചുനോക്കുമ്പോൾ മനുഷ്യത്വം ഇല്ലാത്ത ഒരു മൃഗമാണ് അദ്ദേഹം. പെട്ടെന്നയാൾ നിലത്തുനിന്ന് ചാടിയെഴുന്നേറ്റു,അനന്തു യാതൊരു കൂസലുമില്ലാതെ അയാളുടെ അടുത്തേക്ക് ചെന്നു.

" അനന്തു" ഞാൻ അവന്റെ കയ്യിൽ പിടിച്ചു.

" എനിക്കൊന്നും സംഭവിക്കില്ല ധൈര്യമായിരിക്കു" അവൻ ശ്രീനി  സാറിന്റെ മുഖത്തുനിന്നും കണ്ണെടുക്കാതെ തന്നെ എന്നോട് പറഞ്ഞു.

"Who hell are you man?" പുച്ഛത്തോടെ അയാൾ അനന്തുവിനോട് ചോദിച്ചു.  അവൻ അയാളോട് തിരിച്ചൊന്നും പറഞ്ഞില്ല. ഞാൻ പതിയെ അനന്തുവിന്റെ  അടുത്തുനിന്നും മായയുടെ അരികിലേക്ക് പോയി,എന്നിട്ട് അവളെ കെട്ടിയിരിക്കുന്ന കയർ അടിച്ചുമാറ്റി.

"Hey I'm asking you"

അയാൾഅനന്തുവിനെ പിന്നിലേക്ക് തള്ളിനീക്കി കൊണ്ട് ചോദിച്ചു. പിന്നെ ഞാൻ കണ്ടത്, വലിയ ശബ്ദത്തോടെ, നേരത്തെ അനന്തു  വലിച്ചെറിഞ്ഞ കസേരയുടെ മേലേക്ക് വീണു കിടക്കുന്ന ശ്രീനി  സാറിനെ ആണ്. പിന്നെ മുണ്ടുമടക്കിക്കുത്തി അനന്തു അയാളുടെ അടുത്തേക്ക് പോയിരുന്നു. എന്നിട്ട് അയാളുടെ ഷർട്ടിൽ പിടിച്ച് അയാളെ പൊന്തിച്ചു.

" തന്റെ ഭ്രാന്ത് ഇന്നത്തോടെ ഞാൻ മാറ്റിത്തരാം."

അതും പറഞ്ഞ് അവൻ അയാളുടെ മുഖത്ത് നിർത്താതെ ഇടിച്ചു കൊണ്ടേയിരുന്നു.  മറിച്ച് അനന്തുവിന് നേർക്ക് ഒരു ചെറുവിരൽ പോലും ഉയർത്താൻ അയാളെക്കൊണ്ട് കഴിഞ്ഞില്ല. അവൻ വീണ്ടും വീണ്ടും അയാളെ  ഇടിച്ചു കൊണ്ടിരിക്കുകയാണ്. സാധാരണ ആരും വേദനിക്കുന്നത് എനിക്ക് കണ്ടുനിൽക്കാൻ സാധിക്കുമായിരുന്നില്ല. പക്ഷേ ഓരോ തവണ അനന്തു അയാളെ ഇടിക്കുമ്പോഴും, വേദന സഹിക്കാൻ കഴിയാതെ അയാൾ അലറി കരയുമ്പോഴും എന്റെ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു സുഖം തോന്നി. ആ കാഴ്ച ഞാൻ ശരിക്കും ആസ്വദിച്ചു നിന്നു.

അറിയാതെNơi câu chuyện tồn tại. Hãy khám phá bây giờ