അധ്യായം15

92 9 15
                                    

"അനന്തേട്ടനാവും അല്ലേ" മായ ഒരു ചിരിയോടെ ചോദിച്ചു

" ആ" അതും പറഞ്ഞ് ഞാൻ അവിടെ നിന്നും ബാൽക്കണിയിലേക്ക് ചെന്നു. എന്നിട്ട് വേഗം ഫോൺ എടുത്തു.

" ഹലോ അനന്തു"

" ഹലോ ദേവു,  നീയെന്റെ ജീവൻ കളഞ്ഞല്ലോ  ഡീ പെണ്ണേ. നിനക്കൊന്നും പറ്റിയില്ലല്ലോ? എന്തെങ്കിലും കുഴപ്പമുണ്ടോ?? "

" ഇല്ല അനന്തു എനിക്ക് കുഴപ്പമൊന്നുമില്ല. പക്ഷേ ഒരുപാട് ഓടിയതുകൊണ്ടാണ് തോന്നുന്നു കാലു രണ്ടും നല്ല വേദനയുണ്ട് വേറെ കുഴപ്പമൊന്നുമില്ല"

" ആരായിരുന്നു അത്?? അത് ആരായാലും ഞാൻ വെറുതെ വിടില്ല." അനന്തുവിന്റെ ശബ്ദം മാറി. ആ ശബ്ദത്തിലെ ദേഷ്യം എനിക്ക് ശരിക്കും വായിച്ചെടുക്കാൻ സാധിച്ചു.

" അറിയില്ല. ഇനി പ്രശ്നം ഒന്നും വേണ്ട. എനിക്ക് കുഴപ്പമൊന്നുമില്ലല്ലോ"

" എന്ത് കുഴപ്പമൊന്നും ഇല്ലയെന്നോ?!! എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ??? എനിക്ക് ആലോചിക്കുമ്പോൾ തന്നെ പേടിയാകുന്നു. എത്ര വലിയ അപകടത്തിൽ നിന്നുമാണ് നീ രക്ഷപ്പെട്ടു വന്നിരിക്കുന്നതെന്ന് നിനക്ക് അറിയോ?? ആരെ രക്ഷിക്കാനാണ് നീ ശ്രമിക്കുന്നത്? അത് ആരായിരുന്നുവെന്ന് പറ ദേവു"

" സത്യമാണ് അനന്തു ഞാൻ പറഞ്ഞത്. എനിക്കറിയില്ല. അത് ആരാണെന്ന് ഞാൻ കണ്ടിട്ടില്ല. ആ സ്റ്റോർ മുഴുവൻ ഇരുട്ടായിരുന്നു മാത്രമല്ല അയാൾ ശരീരം മുഴുവൻ മൂടിയിരുന്നു. മുഴുവൻ ഒരു കറുത്ത വസ്ത്രം ധരിച്ച ഏതോ ഒരാൾ" അയാളെ ഓർക്കുമ്പോൾ തന്നെ നെഞ്ചിൽ ചെറിയൊരു പേടി വന്നു. ഞാൻ കടന്നു പോയ ആ നിമിഷത്തിന്റെ  ഭീകരത എന്നെ വീണ്ടും ഓർമിപ്പിക്കുന്ന പോലെ ആ രൂപം മനസ്സിൽ നിറഞ്ഞു നിന്നു. ഓർക്കാൻ ആഗ്രഹിക്കാത്ത പേടിസ്വപ്നം പോലെ.

" മുഴുവൻ മൂടിയിരുന്നെന്നോ? " അനന്തു അതിശയത്തോടെ കൂടി ചോദിച്ചു.

" അതെ ശരീരം മുഴുവൻ മൂടിയിരുന്നു"

" എന്തായാലും ഇനി കുറച്ചുനാളത്തേക്ക് ഒറ്റയ്ക്ക് എവിടേക്കും പോകണ്ട"

"ആ ശരി"

" അപ്പോൾ ശരി"

" അനന്തു... ഒരു കാര്യം..."

അറിയാതെDonde viven las historias. Descúbrelo ahora