അധ്യായം 7

78 10 5
                                    

"ആരോട് ചോദിച്ചിട്ടാണ് അമ്മാവൻ ഈ കല്യാണം നടത്താൻ തീരുമാനിച്ചത്?"

" ആരോട് ചോദിക്കാൻ.. എന്റെ മോളുടെ കാര്യം ഞാൻ തീരുമാനിച്ചാൽ മതി അതിന് വേറെ ആരോടും എനിക്ക് ഒന്നും ചോദിക്കേണ്ട കാര്യമില്ല മനസ്സിലായോ"

ഞാനും ഉണ്ണിയേട്ടനും താഴത്തേക്ക് എത്തുന്നതിനു മുൻപേ അച്ഛനും അനന്തുവും തമ്മിൽ വഴക്ക് തുടങ്ങിയെന്നാണ് എനിക്ക് തോന്നുന്നത്. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് സുമിത്ര അമ്മായിയും ആരതിയും എത്തിയിട്ടുണ്ട്. അച്ഛന്റെയും ബാലൻ അമ്മാവനെയും ഒഴിച്ച് ബാക്കി എല്ലാവരുടെയും മുഖവും ആകെ പേടിച്ച ഭാവത്തിലായിരുന്നു. പേടിയാണോ അത്??? അങ്ങനെ പറയാൻ പറ്റില്ല സങ്കടവും ദേഷ്യവും സഹതാപവും എല്ലാം ചേർന്ന ഒരു ഭാവം. ആരും ഒന്നും മിണ്ടുന്നില്ല എല്ലാവരും എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയായിരുന്നു.

" അമ്മാവൻ മാത്രം തീരുമാനിച്ചാൽ പോരാ."

" പിന്നെ ഞാൻ ആരോടാണ് ചോദിക്കേണ്ടത്? നിന്നോടോ അതിനു നീ ആരാ?"

അനന്തു എന്തോ പറയാൻ വന്നു. പക്ഷേ അവൻ അത് പറഞ്ഞില്ല. അവൻ  അവനെതന്നെ നിയന്ത്രിക്കുകയായിരുന്നു. രണ്ടു നിമിഷം നിശബ്ദനായി കണ്ണുമടച്ചു നിന്നു. അപ്പോൾ അച്ഛൻ വീണ്ടും പറഞ്ഞു തുടങ്ങി

" ഒരു മംഗളകർമ്മം നടക്കാൻ പോവുകയാണ് ഇന്ന് നീ പ്രശ്നം ഉണ്ടാകാതെ പോകാൻ നോക്ക് അനന്താ"

" മംഗള കർമ്മമോ.. എന്തു മംഗളകർമ്മം. സമ്മതിക്കില്ല അമ്മാവാ. ഞാൻ ഇതിനു സമ്മതിക്കില്ല. അമ്മാവൻ എന്തു വേണമെങ്കിലും ചെയ്തോളൂ എല്ലാത്തിനും ഈ ഞാൻ കൂടെയുണ്ടാകും. പക്ഷേ ഇത്.. ഇതുമാത്രം നടക്കില്ല. ദേവു, അവൾ എന്റെയാ..എന്റെ മാത്രം"

"നിർത്തടാ. നിന്നോട് ഞാൻ ആയിരം വട്ടം പറഞ്ഞു ദേവീയെ നിനക്ക് ഞാൻ തരില്ലെന്ന്. എന്റെ കുട്ടി എന്റെ ജീവനാണ് നിന്നെ പോലെ കണ്ടിടത്ത് മുഴുവനും അടി ഉണ്ടാക്കി നടക്കുന്ന ഒരുത്തന് എന്റെ കുട്ടിയെ കൊടുക്കാൻ എനിക്കിത്തിരി ബുദ്ധിമുട്ടുണ്ട്" അച്ഛൻ ഒരു മയവും ഇല്ലാതെയാണ് ഈ വാക്കുകൾ അവന്റെ മുഖത്തുനോക്കി പറഞ്ഞത്

അറിയാതെTempat cerita menjadi hidup. Temukan sekarang