അധ്യായം 9

70 9 5
                                    

"ദിവ്യയെ നീ എന്റെ ഫയൽ കണ്ടോ?"

"ഏത് ഫയൽ? "

"നീല"

" നീല....ഇതാണോ?"

"ആ.. അതുതന്നെ താ..."

ഇന്ന് ഞാൻ ബാംഗ്ലൂരിലേക്ക് പുറപ്പെടുകയാണ്. വീട്ടിൽ ആകെ തിക്കുംതിരക്കുമാണ്. ഞാൻ പോകുന്നതിന്റെ  ഒരു ബഹളം. അച്ഛൻ വളരെ സന്തോഷത്തിലാണ്, എന്റെ ഏറ്റവും വലിയ സ്വപ്നം ഞാൻ നേടാൻ പോകുന്നത്തിന്റെ സന്തോഷം. ഇപ്പോൾ തന്നെ പവനും മായയും വീട്ടിൽനിന്നിറങ്ങി എന്ന് പറഞ്ഞു എനിക്ക് മെസ്സേജ് വന്നിട്ടുണ്ട്.

" അപ്പോൾ, ഇറങ്ങാം അച്ഛാ"

" ആ ഇറങ്ങാം മോളെ. ഉണ്ണി എവിടെ ലളിതേ?"

" ഉണ്ണി പുറത്തുണ്ട് മാധവേട്ടാ"

" എന്നാൽ ശരി ഇനി വൈകിക്കേണ്ട നമുക്ക് ഇറങ്ങാം."

അങ്ങനെ ഞാനും അച്ഛനും അമ്മയും ദിവ്യയും ഉണ്ണിയേട്ടനും കൂടി ബസ് സ്റ്റോപ്പിലേക്ക് പോയി. ഞാൻ എത്തുന്നതിനു മുൻപേ  പവൻ അവിടെ എത്തിയിട്ടുണ്ട്. എന്താണാവോ ഇന്ന് അവൻ നേരത്തെ എത്തിയിട്ടുണ്ട്. ഞാനും മായയും ഒരുമിച്ചാണ് എത്തിയത്.

"ദേവേച്ചി all the very best"

"Thank you... thank you.. "

"ദേവേച്ചി, ബാംഗ്ലൂര് ചെന്നിട്ട് അടിച്ചു പൊളിക്കണം കേട്ടോ. ഇവിടെയ്‌ക്ക്  വരുമ്പോൾ എനിക്ക് എന്തെങ്കിലും വാങ്ങി കൊണ്ടുവരണം"

" ഹലോ മാഡം ഞാൻ അവിടെ എത്തിയിട്ട് കൂടിയില്ല അപ്പോഴേക്കും തുടങ്ങിയോ നീ?"

എന്റെ കുഞ്ഞനിയത്തി കുസൃതി ചിരിക്കാൻ തുടങ്ങി, ഈശ്വര ഇവൾ ഇല്ലാതെ ഞാൻ ഇങ്ങനെയാണ്....???? അപ്പോഴേക്കും പവനും മായയും എന്റെ അടുത്ത് വന്നു. ഞങ്ങൾ മൂന്നുപേരുടെയും കുടുംബം മുഴുവൻ വന്നിട്ടുണ്ട് ബസ്റ്റോപ്പിൽ.
"അല്ല പവിയേട്ടാ, ഈ ദേവേച്ചിയും മായേച്ചിയും പഠിപ്പികളാണ്. അതുകൊണ്ടാണ് അവർ പഠിച്ചു മറയ്ക്കാൻ അവിടേക്ക് പോകുന്നത്. ചേട്ടന്റെ ഉദ്ദേശം എന്താണ്?" ദിവ്യ പവിയോട് ചോദിച്ചു. ദിവ്യയും പവിയും നല്ല കൂട്ടാണ്.

" അത് ഞാൻ പറയണോ മോളെ! ബാംഗ്ലൂരിൽ നല്ല പെൺകുട്ടികൾ ഉണ്ടാകും. പിന്നെ കേട്ടിട്ടില്ലേ bangalore is a rocking city. നന്നായി അടിച്ചുപൊളിക്കണം"

"ആ, അങ്ങനെ വരട്ടെ. മകന്റെ എല്ലാ ആഗ്രഹങ്ങളും പൂവണിയട്ടെ" ദിവ്യ അനുഗ്രഹം കൊടുക്കുന്ന പോലെ അവനോട് പറഞ്ഞു.

"ഉവ്വ് ഇപ്പോ നടക്കും. ഞങ്ങൾ സമ്മതിച്ചിട്ട് വേണ്ടേ"  മായ ഇടയിൽകയറി പറഞ്ഞു.

" നിന്റെ സമ്മതം ആർക്കുവേണം പോടീ"

പിന്നെ അവൾ രണ്ടുംകൂടി അടി തുടങ്ങി അവരുടെ അടിപിടി നോക്കി രസിച്ച് നിൽക്കുകയാണ് എന്റെ പൊന്നനിയത്തി.

:::::::::::::::::::::::::::::::::::::::::::::::::::::::::::::::::

പോവാൻ നേരമായി അച്ഛനുമമ്മയും എന്റെ അടുത്ത് വന്ന് കുറേ സംസാരിച്ചു. അത് ചെയ്യരുത്,  ഇതു ചെയ്യരുത്, എന്നും വിളിക്കണം, പുറത്തേക്ക് പോകുമ്പോൾ ഉണ്ണിയേട്ടനോട് പറയണം, അങ്ങനെ കുറേ കാര്യങ്ങൾ. നല്ല പേടിയുണ്ട് അവർക്ക് ആദ്യമായാണ് ഞാൻ ഇത്ര ദൂരേക്ക് പോകുന്നത്. അവർ എന്നോട് പറയുന്നത് കേട്ട് ചിരിച്ചു നിൽക്കുകയാണ് ഉണ്ണിയേട്ടനും ദിവ്യയും. ഒരാഴ്ച കഴിഞ്ഞാൽ ഉണ്ണിയേട്ടനും തിരിച്ച് ബാംഗ്ലൂരിലേക്ക് വരും. ബസ്സ് എടുക്കാറായി. ഞങ്ങൾ മൂന്നു പേരും ബസ്സിലേക്ക് കയറി. മായക്ക് വയ്യാത്ത കാരണം വിൻഡോ സീറ്റ് എനിക്ക് കിട്ടി. അല്ലെങ്കിൽ അതിന്റെ പേരിൽ വേറൊരു അടി നടന്നേനെ.

പെട്ടെന്നാണ് ഞാൻ അവനെ കണ്ടത്. എന്റെ ബസ്സ് നിൽക്കുന്നതിന്റെ ഇടതുവശത്തുള്ള ഒരു കടയിൽ ഇരിക്കുന്നുണ്ട് അവൻ. അവൻ എന്നെ തന്നെ നോക്കുകയായിരുന്നു. ഞാൻ അവനെ കണ്ടപ്പോൾ ആദ്യം അവനൊന്നു പതറി. പിന്നെ പതുക്കെ മുഖത്ത് ചെറിയൊരു ചിരി വരാൻ തുടങ്ങി. എനിക്കറിയാമായിരുന്നു അവൻ എന്തായാലും വരുമെന്ന്. ബസ് സ്റ്റാർട്ട് ചെയ്തു. ഞാൻ എല്ലാവർക്കും ഒരു വട്ടം കൂടി യാത്ര പറഞ്ഞു. ബസ്സ് നീങ്ങിത്തുടങ്ങിയപ്പോൾ അനന്തുവിനെ ഞാൻ ഒരുവട്ടം കൂടി നോക്കി. അവൻ അവിടെ തന്നെ ഉണ്ട്. അവൻ പതുക്കെ എഴുന്നേറ്റു,  പിന്നെ മുണ്ടുമടക്കിക്കുത്തി അവിടെ നിന്നു. അപ്പോഴെല്ലാം അവന്റെ മുഖത്ത് ആ ചിരി മായാതെ തന്നെ ഉണ്ടായിരുന്നു.
അങ്ങിനെ ഞാൻ എന്റെ സ്വപ്നത്തിലേക്കുള്ള യാത്ര ആരംഭിച്ചു..

( തുടരും... )

അറിയാതെDonde viven las historias. Descúbrelo ahora