അധ്യായം 17

79 8 15
                                    

മുറിയാകെ നിറഞ്ഞ മഞ്ഞവെളിച്ചത്തിന്റെ അകമ്പടിയോടുകൂടി വലിയ കാലൊച്ചയോടെ ആ മനുഷ്യൻ മുറിയിലേക്ക് കടന്നുവന്നു.

"Hello Darling, remember me" ഒരു പരുക്കൻ സ്വരത്തിൽ അയാൾ എന്നോട് ചോദിച്ചു. ഞാൻ ഇതുവരെ കേൾക്കാത്ത ഒരു ശബ്ദമായിരുന്നു അത്.   " കഴിഞ്ഞ പ്രാവശ്യത്തെ പോലെ എങ്ങനെ രക്ഷപ്പെടാം എന്ന് ആലോചിക്കുകയാണോ baby?  Then let me tell you something,  you can't escape dear..... ഹ ഹ ഹാ....." അയാൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി ഒരു ഭ്രാന്തനെപ്പോലെ. ഞാൻ എന്ത് ചെയ്യും?  എന്ത് ചെയ്യണം? ഇയാളുടെ സാമീപ്യം കൊണ്ടാണോ എന്നറിയില്ല ഭയത്തിന്റെ  വലിയ ബലമുള്ള ചരടുകൾ എന്നെ വരിഞ്ഞുമുറുക്കി കഴിഞ്ഞിരുന്നു. അയാൾ വീണ്ടും സംസാരിക്കാൻ തുടങ്ങി.

" ഈ പ്രാവശ്യം എല്ലാം ഞാൻ ഉറപ്പാക്കിയിട്ടുണ്ട്. എത്ര ഓളി  ഇട്ടാലും അലറി വിളിച്ചാലും ഒരാൾപോലും കേൾക്കില്ല.  പിന്നെ എന്റെ തലയിൽ അടിക്കാനും ഈ മുറിയിൽനിന്ന് നിനക്കൊന്നും കിട്ടാൻ പോകുന്നില്ല. ഹ ഹ ഹ ഹാ"

ഭ്രാന്ത് പിടിച്ചവനെ പോലെയുള്ള അയാളുടെ വർത്തമാനവും പെരുമാറ്റവും കണ്ടിട്ട്, എന്റെ ഉള്ളിൽ ആകെ ഭയം നിറഞ്ഞു എങ്കിലും, അത് പുറത്തു കാട്ടാതെ ഞാൻ അയാളോട് ചോദിച്ചു

" നിങ്ങൾ ആരാണ്? എന്തിനാണ് എന്നെ ഇവിടെ കൊണ്ടുവന്നിരിക്കുന്നത്? "

"ഹ ഹ ഹാ"

" നിനക്കെന്താ വേണ്ടത്."

" നിന്നെ. എനിക്ക് വേണ്ടത് നിന്നെ. നിന്നെ മാത്രം"

അതും പറഞ്ഞ് ഇരയെ വേട്ടയാടാൻ പോകുന്ന ക്രൂരമായ മൃഗത്തെപ്പോലെ അയാൾ എന്റെ അരികിലേക്ക് വന്നു. കുറച്ചു മുൻപേ മുറിയാകെ നിറഞ്ഞു കവിഞ്ഞിരുന്ന ആ മഞ്ഞവെളിച്ചം ഇപ്പോൾ കിട്ടും തെളിഞ്ഞു മിന്നി മിന്നി നിന്നു. എന്റെ ശരീരം ആകെ വിറക്കുകയായിരുന്നു. അയാൾ എന്റെ അടുത്ത എത്തുന്നതിനു തൊട്ടു മുമ്പേ ഞാൻ വേഗം തന്നെ തറയിൽ നിന്ന് ചാടിയെഴുന്നേറ്റു. അയാൾ അവിടെ നിന്ന് എഴുന്നേറ്റില്ല പകരം പതുക്കെ തലപൊക്കി എന്റെ ഓരോ നീക്കങ്ങളും വീക്ഷിക്കുകയായിരുന്നു. പ്രതീക്ഷിക്കാതെ പെട്ടെന്നയാൾ എന്റെ അടുത്തേക്ക് ഓടി  വന്നു. എന്റെ രണ്ടു കൈകളും പിടിച്ചു വലിക്കാൻ തുടങ്ങി. ഞാൻ അയാളിൽ നിന്നും എന്റെ കൈകളെ വലിച്ചു മാറ്റാൻ ശ്രമിച്ചു, പക്ഷേ എന്നെക്കൊണ്ട് കഴിഞ്ഞില്ല. പെട്ടെന്ന് എനിക്കൊരു ബുദ്ധി തോന്നി, ഞാൻ എന്റെ തല കൊണ്ട് അയാളുടെ മൂക്കിൽ ഇടിച്ചു. അപ്രതീക്ഷിതമായി ഉണ്ടായ ആ തിരിച്ചടിയുടെ വേദനയിൽ  അയാൾ എന്റെ  കൈ വിട്ടു. പിന്നെ ഒരു നിമിഷം പോലും  ഞാൻ അവിടെ നിന്നില്ല വേഗം അവിടെനിന്നും പുറത്തേക്കോടി. അയാൾ എന്റെ  പിന്നാലെ ഓടി വരുന്നുണ്ട്. നേരത്തെ മിന്നിമിന്നിത്തെളിഞ്ഞു നിന്നിരുന്ന ആ മഞ്ഞവെളിച്ചം ഇപ്പോൾ പൂർണ്ണമായും ഇല്ലാതായി. പൂർണ്ണമായ അന്ധകാരം വീണ്ടും അവിടെ മുഴുവൻ നിറഞ്ഞു. പുറത്തേക്കുള്ള വാതിൽ എവിടെയാണെന്ന് അറിയാതെ ഞാൻ അവിടേക്കും  ഇവിടേക്കും ഓടി. മുകളിലത്തെ നിലയിൽ നിന്നും താഴത്തേക്ക് കോണിപ്പടി ഇറങ്ങിവരുന്ന അയാളുടെ കാലൊച്ച എനിക്ക് ശരിക്കും കേൾക്കാമായിരുന്നു. പിന്നെ അയാൾ ഉറക്കെ ചോദിച്ചു

അറിയാതെOnde histórias criam vida. Descubra agora