അധ്യായം 25

88 8 15
                                    

5 ദിവസങ്ങൾക്കു ശേഷം

ദിവസങ്ങൾ വേഗം കടന്നു പോയി കൊണ്ടിരുന്നു. പവിയുടെ  മുറിവെല്ലാം  ഭേദപ്പെട്ട് അവനിപ്പോൾ പഴയ പോലെ ആയി. ശ്രീനി  സാറിനെ കോളേജിൽ നിന്നും പുറത്താക്കി. അയാൾ ഇപ്പോൾ ജയിലിലാണ്. എനിക്ക് അയാൾ തന്ന വേദനകൾക്ക് അയാൾക്ക് തിരിച്ചു കിട്ടിയ പ്രതിഫലം കുറഞ്ഞുപോയി എന്നാണ്  എനിക്ക് തോന്നിയിട്ടുള്ളൂ. അഞ്ചു ദിവസം...  അഞ്ചുദിവസമായി അനന്തു എന്നിൽ  നിന്ന് അകന്നു നിൽക്കുന്നു. ഇത്ര ദിവസമായിട്ടും അവൻ എന്നെ ഒന്ന്  നോക്കുന്നുകൂടിയില്ല. എനിക്കറിയാം, അവനോട് പറയാതെ ഞാൻ അവിടെനിന്നും, മായയും പവിയും താമസിക്കുന്ന വീട്ടിലേക്ക്, അതായത് ശ്രീനി സാറിന്റെ വീട്ടിലേക്ക് പോയത് അവനു  ഒട്ടും ഇഷ്ടപ്പെട്ടില്ല. അവനെ വിശ്വാസം ഇല്ലാത്തതു കൊണ്ടായിരിക്കും ഞാനവിടെ നിന്നു പോയത് എന്നായിരിക്കും അവൻ  വിചാരിക്കുന്നത്. പക്ഷേ അങ്ങനെയല്ല. എങ്ങനെയാണ് ഞാൻ അവനെ പറഞ്ഞു മനസ്സിലാക്കുക.

ഇത്ര കാലത്തിനിടയിൽ ഞാൻ അവനോട് മിണ്ടാതെ ഇരുന്നിട്ടുണ്ട്, അവനെ നോക്കാതെ ഇരുന്നിട്ടുണ്ട്, അവൻ ഒരു വിലയും കൊടുക്കാതെ മാറ്റി നിർത്തിയിട്ടുണ്ട്. പക്ഷെ ഒരിക്കൽ പോലും അവൻ എന്നിൽ നിന്നും മാറിയിട്ടില്ല.  ഒരു നിഴൽ പോലെ എന്നും കൂടെ നിന്നിട്ടേയുള്ളൂ... എന്നിട്ട് ഇപ്പോൾ... ഈ അവഗണന എനിക്ക് താങ്ങാനാവുന്നില്ല.

" ദേവി" ഞങ്ങൾ ഇപ്പോൾ ഹോസ്പിറ്റലിൽ പവിയുടെ മുറിയിലാണ്. അവർ രണ്ടുപേരും എന്നെ തന്നെ നോക്കി നിൽക്കുകയാണ്.

" എന്താ?? നിങ്ങൾ എന്താ ഇങ്ങനെ നോക്കുന്നെ?"

" നിനക്കെന്തു പറ്റി മോളെ" മായ  ചോദിച്ചു.

" ഒന്നുമില്ല" ഞാനത് പറഞ്ഞതും പവി എന്നെ നോക്കി ചിരിച്ചു.ഞാൻ അവനെ തുറിച്ചു നോക്കി.

" ഒന്നുമില്ല? പോടി നുണച്ചി. എനിക്ക് അറിയാം എന്താ കാര്യമെന്ന്" മായ  പറഞ്ഞു.

" അറിയില്ലേ പിന്നെന്തിനാ ചോദിച്ചേ? "

" അതോ..  നിന്റെ വായിൽ നിന്ന് കേൾക്കാൻ വേണ്ടി തന്നെ"  എന്നിട്ട് അവൾ ഒരുമാതിരി കളിയാക്കി ചിരിച്ചു, ഒപ്പം പവിയും.

അറിയാതെDonde viven las historias. Descúbrelo ahora