അധ്യായം 29

77 13 10
                                    

അവനെന്നെ കണ്ണെടുക്കാതെ നോക്കി കൊണ്ടേ നിൽക്കുകയാണ്. പിന്നെ പതിയെ ഒരടി മുന്നിലേക്ക് വന്നു. എന്നിട്ട് എന്നോട് ചോദിച്ചു

" നിനക്കിത് ദുഃഖ വാർത്ത ആണോ അതോ...? "

ഈ സന്ധ്യാനേരം ഒരിക്കൽ പോലും വന്നിട്ടില്ലാത്ത ഈ നെൽ പുരയിൽ, അവനെ തേടി ഞാൻ എത്തിയപ്പോൾ തന്നെ ഈ ചോദ്യത്തിനുള്ള ഉത്തരം അവന് വായിച്ചെടുക്കാം.  എങ്കിലും അതിനു മറുപടിയായി ഞാൻ അവനെ നോക്കി ചിരിച്ചു. കുറച്ചുനേരം നിശബ്ദമായി ഞങ്ങൾ പരസ്പരം നോക്കി നിന്നു. ഇനിയും കാത്തിരിക്കാൻ ക്ഷമയില്ലാത്തെ  അവൻ എന്നോട്  ചോദിച്ചു

" വേറെ ഒന്നും പറയാനില്ലേ നിനക്ക് എന്നോട്? "

അവൻ കേൾക്കാൻ ആഗ്രഹിക്കുന്നത് എന്താണെന്ന് എനിക്ക് നന്നായി അറിയാം. ഞാൻ പറയുന്ന വാക്കുകൾ കേൾക്കാൻ അവൻ എത്രത്തോളം ആഗ്രഹിക്കുന്നുണ്ടെന്ന് അവന്റെ കണ്ണുകൾ എന്നോട് പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. ചെറിയൊരു കുസൃതി ആയാലോ...

"Seni Seviyorum"

അവന്റെ ചോദ്യത്തിനുള്ള എന്റെ മറുപടി അവന്  ഇഷ്ടമായില്ല എന്ന് അവന്റെ മുഖം കണ്ടാലറിയാം. 'ഇവളെ കൊണ്ട് ഞാൻ തോറ്റു' എന്ന അർത്ഥത്തിൽ രണ്ടുകൈയും അരയിൽ കുത്തി മേലോട്ടു നോക്കി അവൻ നിന്നു. അവന്റെ ആ നിൽപ്പും മട്ടും കണ്ടപ്പോൾ ഞാൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി.

" ചിരിക്കു ചിരിക്കു മനുഷ്യൻ ഇങ്ങനെ കൊല്ലരുത്. " അവൻ ഇത്തിരി പരിഭവത്തിൽ പറഞ്ഞു.

ഞാൻ പതിയെ നടന്ന്  അവന്റെ തൊട്ടടുത്ത്  ചെന്ന് നിന്നു.  അവൻ എന്നെ ആകാംക്ഷയോടെ നോക്കുകയാണ്. ഞാൻ അവന്റെ  കണ്ണുകളിലേക്ക് നോക്കി ചെറുപുഞ്ചിരിയോടെ എന്റെ ഉള്ളിൽ അവനുവേണ്ടി നിറഞ്ഞൊഴുകുന്ന മുഴുവൻ സ്നേഹത്തോടെയും പതിയെ പറഞ്ഞു

" Seni Seviyorum... Seni cok Seviyorum..."

ഈ പ്രാവശ്യം  വിവരിക്കാതെ തന്നെ ഞാൻ പറഞ്ഞ വാക്കുകളുടെ അർത്ഥം എന്താണെന്ന് അവനു മനസ്സിലായി ആയി. വിശ്വാസം ആവാത്ത കണ്ണുകളോടെ അവനെന്നെ  അമ്പരന്നു നോക്കി. പിന്നെ പതിയെ ഒരടി പുറകോട്ട് നീങ്ങി. പിന്നെ എന്ത് ചെയ്യണം എന്നറിയാതെ അവിടേയും ഇവിടേയും കുറച്ചുനേരം നടന്നു, നടക്കുന്നതിനു ഒപ്പം  അവനവന്റെ നെഞ്ച് ഉഴിയുന്നുണ്ടായിരുന്നു. രണ്ടു മൂന്ന് നിമിഷം ബോധം ഇല്ലാത്തവനെ പോലെ എന്തൊക്കെയോ ചെയ്തു . പിന്നെ പെട്ടെന്ന് എന്റെ അരികിലേക്ക് ഓടി വന്നു നിന്നു. എന്നിട്ട് പറഞ്ഞു

അറിയാതെTahanan ng mga kuwento. Tumuklas ngayon