അധ്യായം 21

75 8 7
                                    

എത്ര പെട്ടെന്നാണ് ദിവസങ്ങൾ പോകുന്നത്. ആര്യ വന്നു പോയിട്ട് ഇന്നേക്ക് ഒരാഴ്ച കഴിഞ്ഞു. അവൾ ഇപ്പോൾ എന്നും എന്നെ വിളിക്കാറുണ്ട്. ഇപ്പോൾ ആര്യയെ എനിക്കും വളരെയധികം ഇഷ്ടമാണ്. ഞങ്ങൾ പെട്ടെന്ന് തന്നെ വളരെ അടുത്തു. എന്റെ ശരീരത്തിൽ ഉണ്ടായിരുന്ന വേദനകളെല്ലാം പതുക്കെ മാറിക്കൊണ്ടിരിക്കുകയാണ്. എനിക്കിപ്പോൾ പഴയപോലെ പെട്ടെന്ന് ഇരിക്കാം എഴുന്നേൽക്കാം സാധാരണപോലെ നടക്കാം. എന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് അനന്തുവാണ്. ഒരു കുഞ്ഞു കുട്ടിയെ നോക്കുന്നത് പോലെയാണ് അവനെന്നെ നോക്കുന്നത്. ഒരുപക്ഷേ അവൻ എനിക്ക് തരുന്ന സ്നേഹവും ധൈര്യവും ആയിരിക്കാം എന്നെ ഇത്ര പെട്ടന്ന് സുഖപ്പെടുത്തിയത്. എന്റെ മനസ്സിൽ എന്നോട് പോലും പറയാതെ ഞാൻ മൂടിവച്ചിരുന്ന അവനോടുള്ള സ്നേഹം മറ നീക്കി പുറത്തുവന്നിരിക്കുകയാണ്. അത് എന്റെ മനസ്സാകെ നിറഞ്ഞുനിൽക്കുകയാണ്. ഓരോ തവണ അവൻ എന്റെ അടുത്ത് വരുമ്പോഴും അവനോട് എനിക്കുള്ള സ്നേഹം പറയാൻ എന്റെ മനസ് എന്നെ നിർബന്ധിക്കുകയാണ്. പക്ഷേ എനിക്ക് അതിപ്പോൾ അവനോട് പറയാൻ കഴിയില്ല. ആദ്യം അച്ഛനോട് പറയണം. ഒരുപക്ഷേ ഞാൻ അത് പറയുമ്പോൾ അച്ഛന് ഇഷ്ടമാവില്ല ആയിരിക്കും. പക്ഷേ ഇനിയും ഞാനത് പറഞ്ഞില്ലെങ്കിൽ അനന്തുവിനോടും ഉണ്ണിയേട്ടനോടും പിന്നെ എന്നോട് തന്നെ ഞാൻ ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിരിക്കും. അത് മാത്രമല്ല ജീവനുതുല്യം എന്നെ സ്നേഹിക്കുന്ന അനന്തുവിനെ ഇനി കണ്ടില്ലെന്നു വെക്കാൻ എനിക്ക് സാധിക്കില്ല. ഈശ്വരാ അച്ഛനോട് ഞാൻ ഇതെങ്ങനെ പറയും? ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു. പറയണം.. എന്തുവന്നാലും പറയണം. അനന്തു.. അവൻ എവിടെ? പഴയപോലെ നടന്നുതുടങ്ങി എങ്കിലും കോണിപ്പടി അധികം കയറിയിറങ്ങേണ്ട എന്നാണ് ആര്യ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് അധികം കോണിപ്പടി കയറാൻ അനന്തുവും സമ്മതിക്കില്ല. ഞാൻ അവനെയുറക്കെ വിളിച്ചു.

" അനന്തു... "

" ആ ദാ വരുന്നു. " അവൻ ഓടി വരുന്നുണ്ട്. " എന്താ ദേവു"

" എത്ര ദിവസമായി ഞാൻ നിന്നോടു പറയുന്നു അച്ഛനോട് സംസാരിക്കണമെന്ന്. നീ എന്തെ എനിക്ക് ഫോൺ തരാത്തെ? "

അറിയാതെOpowieści tętniące życiem. Odkryj je teraz