അധ്യായം 5

90 10 8
                                    

"ഞാൻ പെട്ടു ഡീ "
"ആരാ മോളെ കക്ഷി? അനന്തുവാണോ അതോ ഉണ്ണിയോ"
"ഉണ്ണി"
" ഞാൻ നിന്നോട് പറഞ്ഞപോലെ ആയില്ലേ. എനിക്കറിയാമായിരുന്നു ഇതു ഇങ്ങനെ ആവുമെന്നു.എല്ലാം തീരുമാനിച്ചോ?"
"3 കൊല്ലം കഴിഞ്ഞ് കല്യാണം. 1 കൊല്ലം കഴിഞ്ഞാൽ നിശ്ചയം"
"നിനക്ക് ശരിക്കും ഉണ്ണിയെ കല്യാണം കഴിക്കാൻ സമ്മതമാണോ?"
"അതെന്താ നീ ഇങ്ങനെ ചോദിക്കുന്നെ."
"ഏയ്യ് ഒന്നുല്ല. ചുമ്മാ. നീ ഒന്നൂടെ നന്നായി ആലോചിച്ചിട്ട് ok പറഞ്ഞാൽ മതിയായിരുന്നു."
"മായേ... നീ എന്നെ പേടിപ്പിക്കല്ലേ"
"ഞാൻ പറയാൻ ഉള്ളത് പറഞ്ഞു. അതു വിട്, അനന്തു അറിഞ്ഞോ???"
"ഇല്ല"
"അറിയുമ്പോൾ എന്തൊക്ക നടക്കുമാവോ"
"എനിക്ക് അറിയില്ല....  ആ നീ എന്തിനാ വിളിച്ചത്"
"എനിക്കും GMHന്റെ hostel ശരിയായി. അതു പറയാനാ വിളിച്ചത്"
"അടിപൊളി. നമ്മുക്ക് തകർക്കണം."
"പിന്നല്ലാതെ. കല്യാണകാര്യം നീ പവനെ വിളിച്ചു പറഞ്ഞോ, ഇല്ലെങ്കിൽ പറഞ്ഞില്ല എന്നും പറഞ്ഞു അവൻ തുടങ്ങും."
"ആ ഞാൻ പറയാം"
"അപ്പോൾ ശരി"
"Bye"

മായ... എന്റെ ഏറ്റവും നല്ല കൂട്ടുകാരി.എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അവൾക്കു അറിയാം. സത്യത്തിൽ ഞങ്ങൾ മൂവർ സംഘം ആണ്. ഞാൻ,മായ പിന്നെ പവൻ. ഒരേ നാട്ടുകാർ, ഒരുമിച്ചു പഠിച്ചു. ഇനി പഠിക്കാനും പോകുന്നു.
"ദേവേച്ചി"
"എന്താ മോളെ?"
"ബാലൻ അമ്മാവൻ വന്നിട്ടുണ്ട് ഭാവി മരുമോളെ കാണാൻ"
ദിവ്യയ്ക്കു ബാലൻ അമ്മാവനെ വലിയ ഇഷ്ട്ടമല്ല. ആൾക്ക്  ഇത്തിരി പൊങ്ങച്ചവും കുറച്ചു അഹങ്കാരവും ഉണ്ട്, അത്രേയുള്ളൂ.
"എവിടെ?"
"താഴെ ഉണ്ട്. ചെല്ല് ചെല്ല്"

"അമ്മാവാ"
"ആ വാ.. വാ. അപ്പോൾ കാര്യങ്ങൾ ഒക്കെ ഉഷാർ ആകണ്ടേ.അമ്മാവന് സന്തോഷായി മോളേ" ഞാൻ ചെറുതായിട്ട് ഒന്നു ചിരിച്ചു കൊടുത്തു. "എന്റെ മോനായതുകൊണ്ടു പറയല്ല. ഇത്ര സൽസ്വഭാവി ആയ ഒരു പയ്യൻ നമ്മുടെ ചെമ്പകശ്ശേരിയിൽ വേറെ ഉണ്ടോ??"
"അത് ബാലൻ പറഞ്ഞത് ശരിയാണ്" അമ്മ ചിരിച്ചുകൊണ്ടു പറഞ്ഞു. ദിവ്യയുടെ മുഖം കാണണം. അവളുടെ ഈ ഭാവത്തിന് ഇപ്പോൾ എന്താ പറയാ..? ആ.. പുച്ഛം. അമ്മാവൻ നിർത്താൻ ഉദ്ദേശിചിട്ടില്ല വീണ്ടും തുടങ്ങി
"പിന്നെ നമ്മുടെ ശിവദാസൻ ഡോക്ടറുടെ മോളുമായിട്ട് ആലോചന വന്നതാണ് അവന്, നിങ്ങൾക്ക് അറിയാല്ലോ. അപ്പോൾ ആണ് അവൻ ദേവികയെ ഇഷ്ടമാണെന്നു പറഞ്ഞത്. പിന്നെ ഒന്നും നോക്കിയില്ല. അവന്റെ ഇഷ്ടമാണല്ലോ നമ്മുക്ക് വലുത്"
ഉം.. അമ്മാവൻ ഇപ്പോൾ ഒന്നും നിർത്തുമെന്ന് തോന്നുന്നില്ല.
"അതെ അതെ.  ബാലനു ചായ എടുക്കട്ടെ"
"ഏയ്യ് വേണ്ട ഏട്ടത്തി. അല്ലെങ്കിൽ ഒരു ഗ്ലാസ്സ് ചൂടുവെള്ളം എടുത്തോള്ളൂ"
"ഹരി എവിടെയാണ് അമ്മാവാ കുറെയായി അവനെ കണ്ടിട്ട്" ഞാൻ ചോദിച്ചു.
"ഓ അവനെപറ്റി പറയാതെയിരിക്കുന്നതാണ് നല്ലത്.ഒരു അലസൻ. കോളേജിൽ ടീച്ചർമാർക്കൊകെ പരാതിമാത്രമേ പറയാൻ ഉള്ളൂ. ഉണ്ണീടെ ഒരു സ്വഭാവവും അവന് ഇല്ല. എങ്ങനെ ഉണ്ടാവാൻ അനന്തന്റെ കൂടെയാണല്ലോ ഏതുനേരവും. എപ്പോഴും ആ പാടത്തും പറമ്പിലും കാണാം.ഇവിടെയും ഉണ്ടല്ലോ അതുപോലെ ഒരുത്തി" അമ്മാവൻ ദിവ്യയെ നോക്കി. എന്താണാവോ എന്റെ അനിയത്തി ഇന്നു തിരിച്ചു ഒന്നും പറഞ്ഞില്ല.ചുമ്മാ ചിരിച്ചു നിന്നെയുള്ളൂ.അത്ഭുതം.അപ്പോഴേക്കും അമ്മ വെള്ളം കൊണ്ടു വന്നു.
"ഇതാ ബാലാ വെള്ളം."
"അപ്പോൾ ഏട്ടത്തി ഉണ്ണി ഇന്നെത്തും.അവനെയും കൂട്ടി നാളെ ഞങ്ങൾ വരാം.എന്തു പറയുന്നു"
"മാധവേട്ടനോട്‌ പറഞ്ഞാൽ മതി ബാലാ"
"മാധവേട്ടനോട്‌ പറഞ്ഞിട്ടാണ് ഞാൻ വന്നത്.അപ്പോൾ ഇനി ഇരിക്കുന്നില്ല."
"ശരി ബാലാ."

:::::::::::::::::::::::::::::::::::::::::::::::::::::::::::::::::

ഒരു ഞൊടിയിണയിലാണ് എല്ലാം നടന്നത്.GMHൽ അഡ്മിഷൻ, കല്യാണകാര്യം.... എത്രപെട്ടന്നാണ് എല്ലാം....
--അമ്പാടി പയ്യുക്കൾ മേയ്യും കാണാ തീരത്തു അനുരാഗം മൂളും തത്തമ്മേ---
ഇതാരാ ഈ നേരത്ത്? ഈശ്വരാ...
അനന്തു...

(തുടരും)

അറിയാതെOnde histórias criam vida. Descubra agora