🦋സാഹിത്യന്റെ ന്യൂ ജെൻ പെണ്ണ്🦋
✍🏻joker girl
|@$t P@®t_🔟of🔟_°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
കാലങ്ങളായി ഒരു വ്യക്തിയിൽ കാണാനാഗ്രഹിച്ച മാറ്റം. പെട്ടെന്നൊരു സുധിനത്തിൽ ആ മാറ്റം സ്വന്തം കണ്ണാലെ വീക്ഷിക്കപ്പെടെ നമ്മളിൽ ഞെട്ടലും അതിലുപരി സന്തോഷവും നിറയും..
എന്റെ അവസ്ഥ ഏതാണ്ട് അങ്ങനെ തന്നെയാണ്.
ധ്രൂവിന്റെ വേഷവിധാനമൊഴികെ അവനിലുള്ള എല്ലാ കാര്യങ്ങളും എനിക്കിഷ്ട്ടമായിരുന്നു.
എന്നാലിപ്പോൾ എല്ലാതും എന്റെ ടേസ്റ്റിൻ പറ്റിയ ഫീൽ...കവിധ്രൂവിൽ നിന്നും ധ്രുവന്റെ വേഷം ചുള്ളൻ ധ്രൂവിലേക്ക് മാറിയിരിക്കുന്നു..
ധ്രൂവിനെ അടിമുടി കണ്ണുഴിഞ്ഞു വേണോ വേണ്ടയോ എന്ന മട്ടിൽ ചിരിച്ച് കൊടുത്തിട്ട് ഞാൻ അകത്തേക്ക് പോയി.
സോഫയിൽ ഇരുന്നിട്ട് Choco sandwich കഷ്ട്ടപെട്ടു വായക്കഗത്തോട്ട് കുത്തികയറ്റികൊണ്ടിരുന്നു...
*•*•*•*•*
ആനിന്റെ റിയാക്ഷൻ കണ്ടിട്ട് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഈ മാറ്റമെന്ന് പറയാതെ പറയുന്ന പോലെ ധ്രൂക്ക് തോന്നി... ചുണ്ടിൽ വിരിഞ്ഞ മനോഹരമായ പുഞ്ചിരി മായ്ക്കാതെ അകത്തു കയറിയവൻ വാതിലടച്ചു...ആനിന്റെ അടുത്തിരുന്നു കൊണ്ടവൻ ഒരു കാൽ സോഫയിലേക്ക് മടക്കി വെച്ച് അവൾക്ക് നേരെ തിരിഞ്ഞു..
"മെല്ലെ തിന്ന് തടിച്ചി"
ഇക്കണക്കിനു തിന്നാൽ പെണ്ണ് കാലിയാകും എന്ന തോന്നലിൽ ധ്രൂ അവളുടെ തലക്കിട്ടൊന്ന് കിഴുക്കി. 'ആഹ്' തലയുഴിഞ്ഞു അവനെ കണ്ണുരുട്ടി പേടിപ്പിച്ചു കൊണ്ടവൾ തീറ്റ നിർത്തി... ശേഷം ജ്യൂസ് കുടിച്ച് വായിലേക്ക് കുത്തികയറ്റിയിരുന്ന sandwich ഇറക്കിയതിന് ശേഷം അവൾ അവൻ നേരെ തിരിഞ്ഞു.
"പോയിട്ട് എന്തായി... വല്ലതും നടന്നോ..??"
അവൾ ചോദിക്കാൻ കാത്തു നിന്ന പോലെ ധ്രൂ ഓരോന്നും എണ്ണിയെണ്ണി പറഞ്ഞു കൊടുത്തു
"എന്റീശ്വരാ അപ്പൊ ഞാൻ മരിക്കേണ്ടതായിരുന്നുവല്ലേ"
ആൻ കണ്ണ് മിഴിച്ചു.. അതെ എന്ന മട്ടിൽ ധ്രൂ തലയിനക്കി കാട്ടി
ESTÁS LEYENDO
🦋സാഹിത്യന്റെ ന്യൂ ജെൻ പെണ്ണ്🦋(completed)
Misterio / Suspensoഒരു കുഞ്ഞൻ ലവ് സ്റ്റോറി🦋...ലവ് സ്റ്റോറി മാത്രമാണെന്ന് പറയാൻ ഒക്കില്ല.. എന്തായാലും AN DHRUVAAN STORY... ആകെ പത്തു പാർട്ട് മാത്രം..!!🌸 വായിച്ചാൽ നിങ്ങൾ നിരാശപ്പെടേണ്ടി വരില്ല😇🦋