പ്രണയം..., നാലു വരികളിൽ നിർവചിക്കാൻ കഴിയില്ല... പ്രണയത്തിന് പ്രായമില്ല.....
അങ്ങനെയിരിക്കെ ഒരിക്കൽ ഏകയുടെ സ്കൂളിൽ നിന്നും കാർത്തിക് ഒരു കാൾ വന്നു....
ധൃതി പിടിച്ചവിടേക്ക് ചെല്ലുമ്പോൾ കാണുന്നത്, ഓഫീസ് റൂമിൽ തല താഴ്ത്തി നിൽക്കുന്ന, ഏകയെ ആണ്.
ഫുട്ബോൾ ക്യാപ്റ്റൻ കൂടിയായ ഏകയും എതിർ ടീം ക്യാപ്റ്റൻ മെർലിനും തമ്മിലുണ്ടായ വഴക്കിൽ പരിക്കെറ്റ് നിൽക്കുന്ന രണ്ടുപേരെയും കാർത്തിയൊന്ന് നോക്കി...,
സർ... എന്താ ഉണ്ടായത്... " വളരെ താഴ്ന്ന സ്വരത്തിൽ ചോദിച്ചു.... അവിടെ അഞ്ജലി മിസ്സും വേറെ കുറെ ടീച്ചർ മാരും ഉണ്ട്..., ഒപ്പം മേർലിന്റെ അച്ഛനും വന്നു...
അതെ... മക്കളെ മര്യാദയൊക്കെ പഠിപ്പിച്ചിട്ട് ഇങ്ങോട്ടെക്ക് വിടുന്നതാ നല്ലത്.. ഇത് പോലെ ചെറിയ കാര്യങ്ങൾക്ക് പോലും ഈ കുട്ടിക്കളിങ്ങനെ തുടങ്ങിയാലോ... ഞങളുടെ സ്ഥാപനത്തിൽ ഇങ്ങനെയൊരു കാര്യം ആദ്യമായിട്ടാണ്... ടീച്ചറെ ശെരിക്കും എന്താ ഉണ്ടായെന്ന് പറഞ്ഞു കൊടുക്ക്.. " പ്രിൻസിപ്പൽ പറഞ്ഞു
അഞ്ജലി മിസ്സ് കാർത്തിയെ നോക്കി.... അവന്റെ മുഴുവൻ ശ്രദ്ധയും ഏകയിലാണ്... അവളുടെ ചുണ്ടിനു താഴെ മുറിഞ്ഞിട്ടുണ്ട്.. കവിളിൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട് നെറ്റിയിൽ ചോര തിണർപ്പും, മുടിയൊക്കെ പാറിപറന്ന് കണ്ണൊക്കെ കരഞ്ഞു ചെറുതായിരിക്കുന്നു...എന്നാലും എന്തോ വാശിയിൽ നിൽക്കുന്ന ഏകയെ കണ്ട കാർത്തിക്ക് നല്ല ദേഷ്യം വന്നു...
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.