പെട്ടെന്ന് ഏക കണ്ണ് തുറന്ന് ചുറ്റും നോക്കി..., എന്താ സംഭവിച്ചേ.... കുറച്ച് മുൻപ്.., അവൾ തന്റെ കൈ നോക്കി... 3 വിരലുകളിൽ മുറിവ് കെട്ടിയിരിക്കുന്നു... പക്ഷെ എപ്പോഴാ താൻ ഉറങ്ങിയേ....
ഓർമിച്ചെടുക്കാൻ കുറെ പാടുപെട്ടു... പക്ഷെ ഒന്നും അങ്ങോട്ട് ഓർത്തെടുക്കാൻ പറ്റുന്നില്ല..., അവൾ നേരെ പുറത്തേക്ക് നടന്നു... അപ്പോഴാ ഡെയിനിങ് ഏരിയയിൽ ഇരിക്കുന്ന ആളുകൾ പരസ്പരം എന്തെല്ലാമോ സംസാരിക്കുന്നു...പടികൾ ഇറങ്ങിയവൾ താഴേക്ക് വന്നു,
അവരുടെ വർത്താനം കേട്ടാൽ അറിയാം സന്തോഷം ഉള്ള കാര്യം എന്തൊ ആണ്...,
ഇനിയിപ്പോ ഞാൻ കുറച്ച് മാസം അവിടെ പോയി നിന്നാലോ എന്നാലോചിക്കുവാ..., എല്ലാംകൂടി ഒറ്റക്ക് മാനേജ് ചെയ്യാൻ പറ്റില്ല അവന്.. "
അതും ശെരിയാ.. അവനും അതെ അഭിപ്രായം ആണ്... അല്ല നീ പോയാൽ ഇവിടത്തെ കാര്യമൊക്കെ..?'' പപ്പ സാറയെ നോക്കി..
അതിനെന്താ... ഇവടെ ഞാനും ജെനിയും ഉണ്ടല്ലോ... ആ കാര്യം ഓർത്ത് ഡെനിച്ചൻ വിഷമിക്കണ്ട... " യാമിനി ആണ്..
ഇവരെന്താ ഈ പറയുന്നേ എന്ന് ഒരു പിടിയുമില്ല ഏകക്ക്...
ആഹാ... വന്നോ... വാ ഇവടെ വന്നിരിക്ക്.. " പപ്പ അവളെ അടുത്തേക്ക് വിളിച്ചു... ഒന്നും മിണ്ടാതെ അയാളുടെ മടിയിൽ തല വെച്ചവൾ കിടന്നു...
കൈ ഇപ്പൊ എങ്ങനെ ഉണ്ട്... വേദന മാറിയോ.?'' അവൾ ഇല്ലെന്ന് തലയാട്ടി... കണ്ണും മൂക്കും ചുവന്ന് ഒരു പരുവം ആയിട്ടുണ്ട്...