പാലത്തിങ്കൽ വീട്ടിലെ ഒരവധി ദിവസം......... വീട്ടിൽ എല്ലാവരും ഓരോ കാര്യങ്ങളിൽ തിരക്കാണ്....
പുറത്തെ ചാറ്റൽ മഴ...... മണ്ണിനേയും മനസിനെയും ഒരേ പോലെ കുളിരണിയിച്ചു.... വേനൽ മഴയിൽ തളിർത്ത കുഞ്ഞു കണിക്കൊന്ന പൂക്കളൊക്കെ കൊഴിയുന്നൊരു കാഴ്ച്ച കണ്ണിൽ കണ്ടുകൊണ്ട് മുറിയിലെ ഊഞ്ഞാലിൽ ആൽബിൻ അവന്റെ ജോലി ചെയ്യുകയാണ്.....
ബാൽകണിയിൽ നിന്നും താഴേക്ക് നോക്കിയാൽ അവിടെയൊരാൾ തന്റെ വളർത്തു നായയോടൊപ്പം കളിക്കുന്നത് കണം... അവളുടെ പുറകെ ഓടുന്ന ബ്രൂണോയും ..... കൂടെ കാർത്തിടെ ബാമും...!
Oops! Questa immagine non segue le nostre linee guida sui contenuti. Per continuare la pubblicazione, provare a rimuoverlo o caricare un altro.
ഒച്ചയും വിളിയും നല്ല പോലെ കേൾക്കാൻ പറ്റുന്നുണ്ട് .. മഴ കുറഞ്ഞല്ലോ അതിനേം കൂട്ടി കളിക്കാൻ ഇറങ്ങിയതാണവൾ.. ഉച്ച കഴിഞ്ഞ സമയം ആയത് കൊണ്ട് അമ്മയും കാർത്തിയുമൊക്കെ വിശ്രമിക്കുന്നുണ്ടാവും... പക്ഷെ ആ നേരത്തെ ഏക കളിക്കാനൊക്കെ ഇറങ്ങു....
പാലത്തിങ്കലെ വീടിന്റെ ഇടത് ഭാഗത്തുള്ള ചെറിയൊരു പൂളിന്റെ അടുത്ത് പേപ്പർ വായിച്ചോണ്ടിരിക്കുവാ ചാക്കോ മാഷ് സാറമ്മ ഫോണിൽ ആരോടോ വർത്താനം പറയുന്നു...
സാറമ്മോ.....അവരുടെ ചെവി പൊട്ടി പോവും ഇങ്ങനെ ഒച്ചയെടുക്കല്ലേ... " ചെവിയിൽ വിരലിട്ട് കുടഞ്ഞുകൊണ്ടായാൾ പറഞ്ഞു.
ഒന്ന് പോ മനുഷ്യാ..... ഹ്മ്മ്.... എടി ആ ത്രേസ്യടെ മോൾടെ കാര്യം അല്ലായോ നീയി പറയണേ.... ഏഹ്ഹ്.... അതൊക്കെ മനസിലായി... പക്ഷെ അവനോട് കൂടി ചോദിച്ചേ പറ്റു... ഹ്മ്മ്.... എനിക്ക് അറിയാം നല്ല കുടുംബക്കാരാണ്... " സാറ പറയുന്നത് കേട്ട് ചാക്കോ അങ്ങോട്ട് നോക്കി.... പുരികം ഉയർത്തി...