Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
വളരെ സുന്ദരമായി ചിരിക്കുന്നു...
പെട്ടന്ന് എന്തോ ഓർത്തപോലെ അവൾ ചുറ്റും നോക്കി... തന്റെ കൈയിലേക്കും സാരിതുമ്പിലേക്കും...
കാര്യം അവനെ കണ്ടപ്പൊ തന്റെ മനസ് ഓരോന്ന് ചിന്തിച്ചു കൂട്ടിയതാണ്... അല്ലാതെ ഒന്നും സംഭവിച്ചിട്ടില്ല...
താൻ ഓക്കേ അല്ലെ...? '' വിധു അവളെ തട്ടി വിളിച്ചു.
എന്ത് നിൽപ്പാടോ... ഞാൻ വിളിച്ചിട്ട് കേൾക്കുന്ന പൊലും ഇല്ല... "
ഏകക്ക് തോന്നിയതാണ് അവൻ അവളെ ഉപദ്രവിക്കുന്നത്... സ്വയം തലക്ക് ഒരു കൊട്ട് വെച്ച് കൊടുക്കാൻ തോന്നി... 🤦🏻♀️
ഒന്നുല്ല... പെട്ടന്ന് എന്തോ ഓർത്ത് പോയതാ... അല്ല എന്തിനാ ഇങ്ങോട്ട് വിളിച്ചേ....? "
അത് കേട്ടതും അവൻ ഒന്ന് ചിരിച്ചു... ഉള്ളിലേ ഭയം മറച്ചു പിടിക്കാൻ വല്ലാണ്ട് ശ്രമിക്കുന്നുണ്ടവൻ.
മ്മ്... അത്.... അത് ഞാൻ.... " അവന്റെ പരുങ്ങൽ കാണുമ്പോഴെ അവൾക്ക് കാര്യം പിടി കിട്ടി....
ഹാ... കാര്യം പറ സീനിയറെ... " അവൾ അക്ഷമയോടെ ചോദിച്ചു...
എങ്ങനെയാ പറയണ്ടേ.. എന്നെനിക്കറിയില്ല... പക്ഷെ... തന്നെ കണ്ടപ്പോ തൊട്ട് എനിക്ക് i don't know seriously how to explain.... Mm but i have to tell you that ..... I love y- മുഴുവൻ ആക്കണ്ട........ എനിക്ക് താല്പര്യം ഇല്ല.... " അതും പറഞ്ഞ് അവൾ പുറത്തേക്ക് പോവാൻ ഒരുങ്ങുമ്പോഴേക്കും അവൻ അവളുടെ മുൻപിലേക്ക് തടസ്സമായി വന്നു നിന്നു.