7 ❤️

416 42 10
                                    

എന്നും എണീക്കുന്ന നേരത്ത് കുട്ടു ഇന്നും എണീറ്റു..
അവൻ എണീറ്റപ്പോ മുതല് ഇടം കണ്ണ് തുടിക്കുന്നുണ്ട്.
തെക്ക് വശത്തു ഇരുന്നു പല്ലിയുടെ ചിലയും...
അവൻ കട്ടിലിൽ എഴുനേറ്റ് ഇരുന്നു കൈകൂപ്പി ഒന്ന് പ്രാർത്ഥിച്ചു...

കുട്ടു :ദേവീ... കാത്തോണേ... അശുഭവർത്ത കേൾക്കാനും കാണാനും ഇട വരല്ലേ...

എണീറ്റു താഴെ പോയ്‌ എന്നും ചെയ്യണ കാര്യങ്ങൾ ചെയ്തു....

കുളി കഴിഞ്ഞു വീടുകളിൽ പാല് കൊണ്ട് കൊടുത്ത് തിരികെ വരുമ്പോ റോഡരികത്തു നിൽക്കുന്ന ഇളം പുല്ലു കൂടി കുട്ടു പറിച്ചു....

വീട്ടിൽ എത്തിയ വഴി നേരെ തൊടിയിലേക്ക് ഇറങ്ങി. തൊഴുത്തിൽ കയറി പുല്ലു അമ്മിണിയുടെ കൊട്ടയിൽ ഇട്ടു...
കുറച്ചു ആട്ടിൻ കുട്ടികൾക്കും കൊടുത്തു... തള്ള ആടിന് ഇല്ല... അവൾക്ക് പ്ലാവില തന്നെ ശരണം...
പിന്നെ ഓരോതരെ ആയി സ്വതന്ത്ര ആകാൻ തുടങ്ങി.......... കിങ്ങിണി കോഴിനെ ഒഴികെ... നേരം വെളുക്കുമ്പോ തന്നെ കാക്കപ്പെണ്ണുങ്ങടെ സഭ ആവും തൊടീല്.. അപ്പൊ കിങ്ങിണിനെ തുറന്ന് വിട്ട അവള്ടെ മക്കളെ കാക്കപ്പെണ്ണുങ്ങള് പിച്ചി ചീന്തും.. ആ പെണ്ണിനാണെങ്കി... മക്കളെ കുറിച്ചുള്ള വിചാരം അല്പം കുറവാണെ...

എല്ലാരേം തുറന്ന് വിട്ട് പോകാൻ നേരം കുട്ടു ശ്രദ്ധിക്കണേ കിങ്ങിണിടെ കുഞ്ഞുങ്ങൾ പതിവില്ലാതെ ആ കൂട്ടിൽ നിന്ന് കരയുന്നുണ്ട്...

കുട്ടു ആ കൂടു ഒന്ന് തുറന്ന് നോക്കി...
അതിൽ കിങ്ങിണി ഇല്ല... കുഞ്ഞുങ്ങൾ മാത്രം...

കുട്ടു :കീർത്തു..... കീർത്തു...... കീർത്തു....

കീർത്തു ഓടിപിടഞ്ഞു വന്നു..

കീർത്തു :ന്ത കുട്ടു?
കുട്ടു :കിങ്ങിണിനെ കാണാൻ ഇല്ല...
കീർത്തു :നീ ഇന്നലെ കൂട് പൂട്ടില്യേ..
കുട്ടു :ഉവ്വ് ഞാൻ പൂട്ടിതാ....
കീർത്തു :നീ പരിഭ്രമിക്കല്ലേ നമക്ക് നോക്കാം വാ....

കുട്ടൂ കീർത്തും ആ പറമ്പ് മുഴുവൻ കിങ്ങിണിനെ തേടി നടന്നു ..
അവർ നടന്നു നടന്നു കുളത്തിന്റെ അവിടെ എത്തി...

കീർത്തു :കുട്ടൂ....
കുട്ടു :മ്മ്?
കീർത്തു :കിങ്ങിണിടെ പപ്പ്.
കുട്ടു :ചതിച്ചോ കൃഷ്ണ (നെഞ്ചിൽ കൈ വച്ച് അവൻ പറഞ്ഞു )

𝔻𝔼𝕍❤️𝕋𝕀𝕆ℕ                                  (Completed )Where stories live. Discover now