15 ❤️

463 39 31
                                    

പുഞ്ചിരികൾക്ക് പാത്രമാവാൻ
കൊതിച്ചു പരിഹാസങ്ങൾക്ക്
അക്ഷയപാത്രമായാ ജന്മം..
നേരുകൾക്ക് നേർവഴികാണിച്ച്
വഞ്ചനക്ക് പൊതുവഴി ആയ ജന്മം..
വേദനകൾക്ക് മരുന്നാവാൻ ശ്രമിച്ച്
വേരറ്റുപോയ മരമായ ജന്മം...

കുട്ടു മാത്രല്ല.. പലപ്പോഴും മനുഷ്യജന്മം ഇതിനെല്ലാം പാത്രമാവാറുണ്ട്...

ജീവിതം ഒരു പ്രതീക്ഷയാണ് എവിടെയൊക്കെ അടിപതറിയാലും.. ഇനിയും മുന്നോട്ട്.... മുന്നോട്ട്.... മുന്നോട്ട്.....

ഇതുവരെ ഇടാത്ത വസ്ത്രവും ഇട്ട്. കുട്ടു അവന്റെ മുറിയിലെ കണ്ണാടിയിലേക്ക് നോക്കി നിക്ക....
ഈ കാലത്തിനിടെ എന്തക്കെ മാറ്റങ്ങളാണ് അവന്റെ ജീവിതത്തിൽ ഉണ്ടായത്.... ഇപ്പൊ നാട് വിട്ടും താ പോവുന്നു... നല്ലതിനോ ചീത്തതിനോ?
ഒന്നും അറിയില്ല... എന്ത് വന്നാലും അനുഭവിച്ചേ പറ്റു.... ജീവിതം അങ്ങനെ അല്ലെ... കയ്പ്പ് നീര് കുടിച്ചാലും.. ചിരിച്ചു തന്നെ മുന്നോട്ട് ആയുക...

താഴേന്നു അമ്മാമ

അമ്മാമ :കുട്ടൂ... ഇറങ്ങി വാ.. തറവാട്ടീന്ന് താ അമ്മായി വിളിക്കുന്നു...

കുട്ടു പടി ഇറങ്ങി അവന്റെ ബാഗ് എടുത്ത് വന്നു...

ഹാളിൽ ഇരിക്കുന്ന അമ്മയുടെയും അച്ഛന്റെയും അടുത്ത് കൈകൂപ്പി നിന്നു

എനിക്ക് കാണാൻ ഇഷ്ടപെടുന്ന ഒരുപാട് പേര് അവിടെ ഉണ്ട്... എന്നെ കാണുന്നത് വെറുക്കുന്നവരും... എന്തക്കെ പ്രതിസന്ധികള് വന്നാലും അതക്കെ തരണം ചെയ്യാൻ എനിക്ക് ബലം തരണേ... ഞാൻ ഇറങ്ങാണ്.. കീർത്തും ഇണ്ട് കൂടെ... ആർക്കും വേണ്ടി അല്ല. ജിമിനേട്ടൻ.. എന്റെ ഏട്ടൻ അല്ലെ അത്... അതിന്റെ മുന്നിൽ കുട്ടൂന് ഒന്നും ഇല്ല അമ്മേ..ഒന്നും ആഗ്രഹികണില്ല...മറ്റുള്ളോരടെ ജീവിതത്തിൽ തടസം ആകല്ലെന്ന് ഒരു ചിന്ത മാത്രോള്ളു.. അച്ഛന്റേം അമ്മേടേം ഈ കുട്ടൂന്... ഞാൻ ഇറങ്ങാ... (അച്ഛന്റേം അമ്മയുടേം ഫോട്ടോക്ക് നേരെ നിന്ന് കയ്ക്കൂപി ഒന്ന് പ്രാർത്ഥിച്ചട്ട്... അവൻ അമ്മാമേടെ നേരെ തിരിഞ്ഞു )

കുട്ടു :ഞാൻ ഇവിടെ ഇല്ലന്ന് വച്ച് മരുന്ന് മുടക്കിയ ഉണ്ടല്ലോ... ഞാൻ ഇങ്ങോട്ട് തിരിച്ചു വരും... കേട്ടല്ലോ...
അമ്മാമ :ഈ ചെർക്കൻ...അതക്കെ ഞാൻ നോക്കിക്കോളാം.. ന്റെ മോൻ എവിടെ ആണെങ്കിലും നന്നായി കാണ്ടമാതി.. ഈ അമ്മാമക്ക്.. എത്ര നാള് ന്റെ കുട്ടി ഇവിടെ നിന്ന് കഷ്ടപ്പെടും. ന്റെ മോനും വേണ്ടേ ഒരു ജീവിതം... അതിനു ഈ നാട് നല്ലതല്ല.. ഞാൻ കാണുന്നുണ്ട് കുട്ടു... നിന്നെ പരിഹസിക്കണ മുഖങ്ങള്.. ഇവിടെ നിന്ന നിനക്ക് സമാധാനം കിട്ടില്ല..ഈ അമ്മാമ പോയ പിന്നെ..... എന്റെ കുട്ടീടെ ജീവിതം ഓർത്തു.. പേടിയർന്നു എനിക്ക്...
കുട്ടു :അമ്മാമേ... (അവൻ അമ്മാമ്മനെ മുറുക്കെ ഒന്ന് കെട്ടിപിടിച്ചു..)
അവന്റെ പുറത്ത് തഴുകികൊണ്ട്..
അമ്മാമ :ന്നെ ഓർത്തു നീ പേടിക്കണ്ട.. എന്നെ നോക്കാൻ ഇവിടെ ആൾക്കാരുണ്ട്.. നിന്റെ തൊടീലെ കാര്യങ്ങള് നോക്കാൻ ശിവനെ ഏർപ്പാട് ആകിട്ടുണ്ട് ദേവൻ.. അവനു ഒരു വരുമാനവും ആവും... നീ എങ്ങനെ അവറ്റങ്ങളെ നോക്കിയെന്ന്.. അവനു നന്നായി അറിയാലോ.. അതോണ്ട് ആ കാര്യത്തിലും പേടിക്കണ്ട... ന്റെ മോൻ സന്തോഷായിട്ട് പോയിട്ട് വാ... അമ്മാമേടെ അനുഗ്രഹം എന്റെ കുട്ടികൾക്ക് എന്നും ഇണ്ടാവും...

𝔻𝔼𝕍❤️𝕋𝕀𝕆ℕ                                  (Completed )Where stories live. Discover now