12 ❤️

390 37 14
                                    

അമ്മാമ :ന്ത പറ്റിയെ കുട്ടു.. ഇന്ന് മുഴുവൻ ഈ കിടത്താണല്ലോ..
(കട്ടിലിൽ പുതച്ചു മൂടി കിടക്കുന്ന കുട്ടൂനോട് അമ്മാമ ചോദിച്ചു )

തലയിൽ നിന്ന് പുതപ്പ് അല്പം മാറ്റിക്കൊണ്ട്..

കുട്ടു :ഒന്നൂല്ല അമ്മാമേ..... ഇത്ര നാളും അലച്ചിലായിരുന്നില്ലേ.. അതിന്റ ഒരു ക്ഷീണം.. (കുറച്ചു ബുദ്ധിമുട്ട് ആണെങ്കിലും നുണ പറഞ്ഞു അവൻ ഒപ്പിച്ചു )

അമ്മാമ :ആഹ് എന്നാ കിടന്നോ... തൊടീലെ കാര്യങ്ങള് ഞാൻ ചെയ്തു... മോൻ ഒന്ന് ഉറങ്ങിക്കോ.. ആ ക്ഷീണം അങ്ങൊട് മാറട്ടെ..
കുട്ടു :മ്മ്...

അമ്മാമ പോയ വശം.. അവൻ ബുദ്ധിമുട്ടി ഒന്ന് എഴുനേറ്റു വാതിൽ അടച്ചു..

അമ്മാമേടെ കുഴമ്പ് എടുത്ത് കാലു മുഴുവൻ ഉഴിഞ്ഞു...
ഉഴിയലിൽ കുട്ടു അമ്മാമേടെ അത്രം മിടുക്കനല്ല...പറഞ്ഞ അമ്മാമ ഉഴിഞ്ഞു തരും.. പക്ഷെ ഈ കാലുവേദന എവ്ടെന്നു വന്നുന്നു ചോദിച്ച അതിനും ഒരു നുണ ഒപ്പിക്കണം.. മാത്രല്ല കൊറേ നേരം അവന്റെ അടുത്ത് ഇരുന്ന ശരീരത്തിൽ ഇന്നലെ രാത്രി കൊണ്ട് ദൃശ്യമായ പാടുകളുടെ മറുപടിയും കൊടുക്കണം...എന്തിനാ വേണ്ടാത്ത പാട്....

ശരീരം മൊത്തം വേദന ഉണ്ടെങ്കിലും ഇന്നലെ അവന്റെ ഏട്ടൻ സ്വന്തകിയ ആ ശരീരം കാണുമ്പോ അവനു എവിടെയോ ഒരു അഭിമാനം തോന്നാതില്ല...

അതും പറ്റി അവൻ അവിടെ കിടന്ന് ഉറങ്ങി...
മധുരമായ സ്വപ്‌നങ്ങൾ കാണുന്നു ഉറപ്പുണ്ടെങ്കിൽ ഉറങ്ങാൻ എല്ലാർക്കും ഒരുപാട് ഇഷ്ടാണേ...

സന്ധ്യ സമയം ആകുമ്പഴാ കുട്ടു ഒന്ന് മുറ്റത്തേക്ക് ഇറങ്ങുന്നേ...
ഇറങ്ങിയ വഴി അവൻ തൊടീലേക്ക് ഇറങ്ങി.
അവനെ കണ്ട വഴി.. അമ്മണിയും ആടുകളും കോഴിക്കുഞ്ഞുങ്ങളും മുയലും കുഞ്ഞുങ്ങളും എല്ലാം ഒച്ച വെക്കാൻ തുടങ്ങി.

കുട്ടു ഒന്ന് ചിരിച്ചു... ഇന്ന് കാണാതെന്റെ പരിഭ്രമം കാണും എല്ലാർക്കും... അവൻ എല്ലാ കൂടിന്റെ അടുത്ത് പോയ്‌. അവരെ ഒന്ന് നോക്കി... പതിവിലും അധികമായി.അവരെ നോക്കി അവൻ ചിരിച്ചു..

തൊടീല് നിന്ന്‌ തന്നെ അവൻ തേക്കിനിയിലേക് നോക്കി

തൊടീല് നിന്ന്‌ തന്നെ അവൻ തേക്കിനിയിലേക് നോക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
𝔻𝔼𝕍❤️𝕋𝕀𝕆ℕ                                  (Completed )Where stories live. Discover now