3 ❤️

387 31 7
                                    

വെളുപ്പിന് 5 മണി..

കുട്ടു ബെഡിൽ നിന്ന് എണീറ്റു... ഈ നേരത്ത് എണീക്കാൻ അവനു ചേലക്കണ ഉപകരണത്തിന്റെ ആവശ്യല്ല്യ......

തൊടീല് കേൾക്കണ കുരുവിനാദം തന്നെ ധാരാളം.

അവൻ എണീറ്റു ബെഡിലെ തുണി നേരെ ഇട്ടു.. പിന്നാമ്പുറ തിണ്ണയിൽ പോയ്‌ കുടത്തീന്ന് കുറച്ചു ഉമ്മിക്കിരി കയ്യിൽ എടുത്ത് തൊടീലേക് ഇറങ്ങി.. അവൻ വരാൻ കാത്തിരുന്ന കാക്ക പെണ്ണുങ്ങൾ ചുറ്റും കൂടിട്ടുണ്ട്.
അവർക്ക് അറിയാം. ഇന്നലെ ബാക്കി വന്ന ചോറിന്റെ ഒരു പങ്ക് അവർക്ക് അവൻ നൽകുന്നു...

നേരെ മാവിന്റെ ചോട്ടിലേക് പോയ്‌ ഒരു ഇളം മാവിൻ ഇല അവൻ പറിച്ചു.. ഞൊട്ടി നോക്കി ഉമികിരിയിൽ മുക്കി പല്ലേക്കൻ തുടങ്ങി..

തെക്കുമ്പോൾ ചുറ്റും വന്നേണ മാറ്റം അവൻ നോക്കാതിരുന്നില്ലാട്ടോ.... തൊടീല് വഴക്ക് കീഴെ ചീര മുളച്ചേണ്ട്...
കുടപ്പന്റെ തേൻ അവനു നൽകില്ലെന്ന് വാശിയാണ് വവ്വാല്കൾക്കു.

എല്ലാം ഒന്ന് നോക്കിട്ട്...

അടുക്കളേൽ പോയ്‌ അരികൊള്ള വെള്ളം വച്ചു...
കുളി കഴിഞ്ഞ് വരുമ്പോഴേക്കും വെള്ളം തിളച്ചോളും. അതീന്ന് തന്നെ കാപ്പിക്ക് വെള്ളം എടുക്കാം.

കാലത്തന്നെ പാല് പതിവില്ലേ....

ഇന്നലത്തെ ചോറിന്റെ കലം എടുത്ത് തൊഴുത്തിലേക്ക് നടക്കുന്ന വഴി. കുറച്ചു വറ്റ് അവൻ തെങ്ങിന്റെ ചോട്ടിലേക്ക് ഇട്ടു. കാക്കപെണ്ണുങ്ങൾക്ക് അത് ധാരാളം...

അമ്മിണി കിടാവൂ അവനു ചുരത്താൻ അപ്പോഴേക്കും റെഡി ആയിരുന്നു...
ഇത് കുട്ടൂന്റെ സാധാരണ സമയം അല്ലെന്നും എന്ന് ബുധൻ ആണെന്നും അമ്മിണിക്കും മനസിലായി കാണും..

ബുധനും വ്യാഴവും കുട്ടൂനെ 11 മണി വരെ ആരും നോക്കണ്ട. ബുധനാഴ്ച ഡാൻസ് ക്ലാസും വ്യാഴാഴ്ച സംഗീതക്ലാസും ഉണ്ടേ....10,20 പിള്ളേരും ഇണ്ട്. അവനു ഒരു വരുമാന മാർഗം കൂടിയാണേ...

കുട്ടു ചെന്ന് ചെറിയ പശുക്ക്ടാവിനെ എടുത്ത് മാറ്റി.. കലത്തിൽ ചോറിനൊപ്പം കുറച്ചു തവിടു കൂടി ഇട്ട് അവൻ അത് വിഭവസമൃതമാക്കി. അമ്മിണിക്ക് നേരെ വച്ചു..

𝔻𝔼𝕍❤️𝕋𝕀𝕆ℕ                                  (Completed )Where stories live. Discover now