8 ❤️

426 41 7
                                    

പതിവിലും സന്തോഷവാനായി ഇല്ലെങ്കിൽ പതിവിലും ഉന്മേഷത്തിൽ കുട്ടു ഇന്ന് എഴുനേറ്റു...

എഴുനേറ്റ് അവന്റെ പണികൾ എല്ലാം ചെയ്തു... എല്ലാത്തിനോടും ഇന്ന് അവനു ഒരു ഇഷ്ടം തോന്നുന്നുണ്ട്...
എഴുനേൽക്കാനും പല്ല് തേക്കാനും പശുനെ കറക്കാനും എന്തിനു പറയുന്നു കുളിക്കാൻ വരെ..

എല്ലാം കഴിഞ്ഞു അവൻ റൂമിലേക്കു വന്നു.. കണ്ണാടിയിൽ അവന്റെ മുഖം നോക്കി... പെട്ടെന്ന് തോന്യ ഒരു ചിന്തയിൽ അവൻ താഴേക്കു ഓടി

കുട്ടു :അമ്മാമേ....
അമ്മാമ :ന്ത കുട്ടു
കുട്ടു :ഞാൻ ഒന്ന് അമ്പലത്തിൽ പോയിട്ട് വരാം..
അമ്മാമ :നന്നായി..പോയിട്ട് വാ
കുട്ടു :കീർത്തൂ.... ഞാൻ ഒന്ന് അമ്പലത്തിൽ പോവാണേ..
കീർത്തു :ആാഹ്ഹ്..

കുട്ടു അവ്ടെന്നു അമ്പലത്തിലേക്ക് നടന്നു...
അമ്പലത്തിൽ എത്തി അവൻ പ്രാർത്ഥിച്ചു.

കുട്ടു :ഇതുവരെ ഒള്ള മോഹങ്ങളും ആഗ്രഹങ്ങളും പാഴായി പോയത്. എനിക്ക് ഇത് തരാനാണെന്നു കരുതുവാ ഞാൻ.. ന്റെ എല്ലാ ആഗ്രഹങ്ങളെ പോലെ ഇതും ന്റേന്ന് തട്ടി എടുക്കരുത്..
ശാന്തി : ആഹാ ഇതാര്.... കൊറേ ആയല്ലോ കുട്ടു ഇത് വഴി വന്നട്ട്

കുട്ടു ഒന്ന് ചിരിച്ചു...

കുട്ടു :ഒരു പുഷ്‌പാഞ്‌ജലി.. കൃഷ്ണ രോഹിണി....
ശാന്തി :ആയിക്കോട്ടെ...

കുട്ടു അമ്പലം ഒന്ന് വലം വച്ചു... നാട്ടിലൊള്ള വായ്നോക്കികൾ അവിടെ ഉണ്ട്.. അവൻ അവരെ തിരിഞ്ഞ് നോക്കാൻ നിന്നില്ല... ചില പെൺകുട്ടിയോളും നോക്കുന്നുണ്ട് അവനെ....

2 മത്തെ വലം വച്ച് ശാന്തിടെ കയ്യിന്നു കുട്ടു പ്രസാദം വാങ്ങി...

പ്രസാദത്തിൽ നേതിച്ചതിനും കുറിക്കും മേലെ നിറയെ വെള്ള പൂക്കൾ...

ശാന്തി :നല്ല ഭാഗ്യമാണല്ലോ... ന്ത ആഗ്രഹിച്ചത് ന്തായാലും നടക്കൂന്ന സൂചന....

കുട്ടു ഒന്ന് ചിരിച്ചു... ഒന്നൂടി തൊഴുത് അവൻ ഒന്നൂടി വലം വച്ചു.പുറത്തേക് ഇറങ്ങി

വീട് ലക്ഷ്യമാക്കി നടന്നു...ഒരു വശം വാഴകളും മറു വശം നെൽപാടവും നടുക്ക് റോഡും ഉള്ള ആ പാതയിലൂടെ അവൻ ഓരോന്ന് ഓർത്തുകൊണ്ട് നടന്നു....

𝔻𝔼𝕍❤️𝕋𝕀𝕆ℕ                                  (Completed )Where stories live. Discover now