18

1.2K 142 81
                                    

സന്ധ്യ സമയം

ഗീതു വിളക്കൊക്കെ കഴുകി എടുത്ത് അകത്തേക്ക് കയറുമ്പോഴാണ് പപ്പു പിറകിൽ നിന്ന് വിളിച്ചത്. ഗീതു തിരിഞ്ഞു നോക്കി.

പപ്പു : ഗീതമ്മേ..

ഗീതു : കിട്ടിയോ?

പപ്പു : പിന്നല്ലാതെ! ഞാൻ അല്ലേ പോയെ കിട്ടാതിരിക്കുവോ... ദ്വിതി ചേച്ചിയും ഞാനും കൂടെ  തെക്കേ പറമ്പിലെ ശേഖരേട്ടന്റെ വീട്ടിൽ പോയി ആദ്യം തന്നെ പറിച്ചെടുത്തു.

പപ്പു അവളുടെ കൈയിൽ ഉള്ള കൊന്ന പൂവെടുത്ത് വരാന്തയിൽ വച്ചു.

ഗീതു : കണ്ണിമാങ്ങ കിട്ടിലെ?

പപ്പു : ഇല്ലന്നെ... കൊറേ തിരഞ്ഞു കണ്ടില്ല... വരുന്ന വഴിക്ക് ദേവേട്ടൻ ബാലേട്ടന്റെ വീട്ടിലേക്ക് പോവുന്ന കണ്ടു. അപ്പൊ പറഞ്ഞിട്ടുണ്ട് എവിടുന്നേലും കൊണ്ട് വരാൻ.

ഗീതു : യദു നെ കണ്ടില്ലേ നീ?

പപ്പു : യദു ഏട്ടൻ അമ്പലത്തിലേക്ക് കണിവെക്കാൻ സാധനങ്ങൾ വാങ്ങാൻ പോയിട്ടുണ്ട്.

ഗീതു : അവൻ പോയോ? അവനോട് ഞാൻ പറഞ്ഞിരുന്നു പോവുമ്പോ ഒന്ന് വിളിക്കാൻ.. ഇവിടെ ധാന്യങ്ങൾ ഇല്ലന്നെ..

പപ്പു : അഹ് എങ്കിൽ വേഗം വിളിച്ചു പറ

ഗീതു അവളെ നോക്കി തല കുനുക്കി അകത്തേക്ക് കയറി പോയി.

പപ്പു ഗീതുവിന് പിന്നാലെ അകത്തേക്ക് പോവുമ്പോഴാണ് ശ്രീനന്ദന്റെ കാർ വീടിനുള്ളിലേക്ക് വന്നത്. പപ്പു നന്ദനെ കണ്ടതും അവിടെ തന്നെ നിന്നു. നന്ദൻ കാറിൽ നിന്നും കുറച്ച് കവർ എടുത്ത് പുറത്തേക്ക് വന്നു.

പപ്പു : ഇതെന്താ ശ്രീയച്ചാ ഒരു കട മുഴുവൻ ഉണ്ടെല്ലോ..

ശ്രീ അതിന് ഒരു ചിരി ചിരിച്ചു അവളുടെ അടുത്തേക്ക് വന്ന് ഒരു കവർ അവൾക്ക് നേരെ നീട്ടി.

പപ്പു : ഇതെന്താ എനിക്കണോ?

അവൾ കവർ കൈയിൽ നിന്നും വാങ്ങി ഉള്ളിലേക്ക് നോക്കി.

നന്ദൻ : ഇത് എൻ്റെ വക വിഷു സ്പെഷ്യൽ

പപ്പു : താങ്ക്യൂ

പപ്പു നന്ദനെ side hug ചെയ്തു.

നന്ദൻ : എവിടെ ബാക്കി ഉള്ളോർ?

|𝘽𝙖𝙣𝙨𝙪𝙧𝙚𝙚| ഗൗരിദേവംWhere stories live. Discover now