41

531 113 73
                                    

പിറ്റേ ദിവസവും പതിവ് പോലെ അപ്പു ഒഴിച്ച് എല്ലാവരും ജോലിക്ക് പോയി. രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വരുന്നത് കൊണ്ട് പുള്ളിക്കാരൻ നല്ല ഉറക്കിലാണ്. ആമി അവിടെ ഗീതുവിന്റെ കൂടെ ഡിനിംഗ് ഹാളിൽ ഇരിക്കുവാണ്. ഗീതു അവിടെ പച്ചക്കറി അരിയുവാണ്. ഇത് നോക്കി നിൽക്കുകയാണ് ആമി.

ആമി : ആന്റി...

ഗീതു അവളുടെ പെട്ടെന്നുള്ള വിളി കേട്ട് അവളെ ഒന്ന് നോക്കി.

ആമി : ആഹ്മ്... ഒന്നുല്ല...

എന്തോ മടിയുള്ള പോലെ ചോദിക്കാനുള്ളത് അവൾ നിർത്തിവെച്ചു. എന്നാൽ ഗീതുവിന് അത് മനസിലായതും അവളെ നോക്കി കൊണ്ട് ചോദിച്ചു.

ഗീതു : എന്താണ് മോൾക്ക് എന്നോട് ചോദിക്കണ്ടേ?

ആമി ഗീതുവിനെ ഒന്ന് നോക്കി ഒന്നുമില്ലെന്ന് കാണിച്ചെങ്കിലും പിന്നീട് അവൾ ചോദിച്ചു.

ആമി : ഈ flute എവിടെന്ന വാങ്ങിക്കാൻ കഴിയുവാ?

ഗീതു അവളുടെ ചോദ്യം കേട്ടതും ഒന്ന് ചിരിച്ചു കൊണ്ട് ഉത്തരം പറഞ്ഞു.

ഗീതു: flute ഓ? അതെന്തിനാ മോൾക്ക് ഇപ്പൊ ഒരു flute?

ആമി : ആഹ്മ്... ചുമ്മാ..

ഗീതു : യദുവിന്റെ കൈയിൽ ഒന്ന് ഇണ്ടല്ലോ... മോൾക്ക് ഇപ്പൊ വായിക്കാൻ ആണേൽ അവനെ വിളിച്ച് ചോദിക്കാം...

ആമി : അല്ല, എനിക്ക് വാങ്ങിക്കാൻ ആയിരുന്നു...

ഗീതു : വാങ്ങിക്കാൻ ആണേൽ തിരക്ക് ഇല്ലെങ്കിൽ ഉത്സവത്തിന് വാങ്ങിക്കാം...

ആമി : ഉത്സവത്തിന്ന് കിട്ടുവോ?

മുഖത്തു ചിരിയാലേ ആകാംഷയോടെ ചോദിച്ചു.

ഗീതു : അഹ്, ഉത്സവം അടുക്കുമ്പോൾ തന്നെ അവിടെ ആകെ ചന്ത ഉണ്ടാവും... മോള് ഇതൊന്നും കണ്ടില്ലല്ലോ...

ആമി അതിന് ചിരിച്ചെന്ന് അല്ലാതെ ഒന്നും മിണ്ടിയില്ല.

"അപ്പൊ മോനെ കണ്ണാ ഉത്സവത്തിന്റെ അന്ന് നിനക്ക് ഞാൻ തന്നെ flute വാങ്ങിച്ചു തരും " ആമി മനസ്സിൽ പറഞ്ഞു.

ഗീതു : യാമിക്ക് വരണം എന്ന് നല്ല ആഗ്രഹം ഉണ്ട്. പക്ഷെ... അഹ് തനിച്ചല്ലേ ഒക്കെ നോക്കേണ്ടത്...

|𝘽𝙖𝙣𝙨𝙪𝙧𝙚𝙚| ഗൗരിദേവംWhere stories live. Discover now