19

688 134 86
                                    

ആളുകൾ എല്ലാം കവലയിൽ തടിച്ചു കൂടിയിരിക്കുകയാണ്. ആമി പതിയെ ആളുകളുടെ ഇടയിലൂടെ നടന്നു. അവിടെ ആരെയോ രണ്ടുപേർ കൂടെ അടിക്കുകയാണ്. ആമി പതിയെ മുന്നോട്ട് നീങ്ങി അടിക്കുന്ന ആളുടെ മുഖം നോക്കാൻ ശ്രെമിക്കുകയാണ്. പക്ഷെ അവൾ ആ മുഖത്തിന് പകരം അടി കൊള്ളുന്ന ആളുടെ മുഖമായിരുന്നു കണ്ടത്. ആളെ കണ്ടതും അവളുടെ കാണിക്കൽ ഞെട്ടലോടെ ആ ആളെ തന്നെ നോക്കി.

ആമി : കണ്ണൻ

ആമി പതിഞ്ഞ സ്വരത്തിൽ തല്ലു കൊള്ളുന്ന അവനെ നോക്കി പറഞ്ഞു. അതെ സമയം ആണ് അവൾ അവനെ തള്ളുന്ന ആളുകളെ കണ്ടത്. അന്ന് അവളെ പിടിച്ചു വച്ച ദീപുവും സഞ്ജുവുമായിരുന്നു അത്. അവൾ എന്തോ അത് കണ്ട് സഹിക്കാനാവാതെ ദേഷ്യത്തോടെ അവരുടെ അടുത്തേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് കൂട്ടത്തിൽ ഏതോ ഒരുത്തൻ വന്നു അവളുടെ മുന്നിലൂടെ അടി നടക്കുന്നതിന്റെ അടുത്തേക്ക് പോകുന്നത് കണ്ടത്. ആദ്യം കണ്ണനെ രക്ഷിക്കാൻ ആണ് എന്ന് വിചാരിച്ചെങ്കിലും കൈയിലെ കത്തി കണ്ടപ്പോൾ അവൾക്ക് എന്തോ ഉള്ളിൽ ഭയം ഉണ്ടാക്കി. അത് കണ്ണൻ നേരെ തന്നെ ആഹ്ണെന്ന് മനസിലാക്കിയെങ്കിലും അവൾക്ക് എന്ത് ചെയ്യണം എന്ന് അറിയാതെ ആയി. അവൾക്ക് ചുറ്റും ആകെ നിശ്ചലമാകുന്നത് പോലെ തോന്നിപ്പെട്ടു. എന്നിരുന്നാലും അവൻ അരികിലേക്ക് കത്തി വീശി പോവുന്ന അവന്റെ അടുത്തായിരുന്നു അവളുടെ നോട്ടം മുഴുവൻ. പതിയെ അവൻ കണ്ണനെ തള്ളുന്ന ദീപുവിനെ തട്ടി മാറ്റി കണ്ണന്റെ നേരെ കത്തി ഉയർത്തി അവനെ കുത്തി.

ആമി : കണ്ണാ........

ആമി ഉറക്കെ വിളിച്ചു.

പെട്ടെന്നു കണ്ണുകൾ തുറന്നു. സ്വപനം ആണെന്ന് മനസിലായെങ്കിൽ പോലും കണ്ണുകൾ നിറയാൻ തുടങ്ങി. ഇതേ സമയം അവളുടെ ശബ്ദം കേട്ട് പപ്പു ഓടി വന്നു. പപ്പു ഓടി ആമിയുടെ അടുത്ത ചെന്ന് നിന്നു. പപ്പുവിനെ പോലും ശ്രദ്ധിക്കാതെ ആമി പൊട്ടി കരയാൻ തുടങ്ങി. എന്തോ ആമിയുടെ ആ ഒരു കരച്ചിൽ കണ്ടതും പപ്പു അവൾക്ക് അരികിലേക്ക് ഇരുന്നു.

പപ്പു : ആമി... എന്താ.. എന്ത് പറ്റി? ആമി?

ആമി അവളെ ഒന്നും നോക്കി കെട്ടിപിടിച്ചു കരയാൻ തുടങ്ങി. എന്തോ പെട്ടെന്നുള്ള ഒരു കെട്ടിപ്പിടുത്തം കൊണ്ടോ ആവണം പപ്പുവിന് എന്ത് പറയണം എന്ന് മനസിലാവാതെ ആയി.

|𝘽𝙖𝙣𝙨𝙪𝙧𝙚𝙚| ഗൗരിദേവംWhere stories live. Discover now