32🦚

859 136 118
                                    

സുപ്രഭാതം.

ആമി അതിരാവിലെ തന്നെ എന്തോ സ്വപ്നം കണ്ട് ഞെട്ടി എഴുനേറ്റു. ചുറ്റും ഒന്ന് നോക്കിയപ്പോൾ വലിയ വെളിച്ചം ഒന്നും ഇല്ല. ഫോൺ എടുത്ത് സമയം നോക്കിയപ്പോൾ ആണ് സമയം 6.00 ആയിട്ടേ ഉള്ളൂ എന്ന് മനസിലായത്. വീണ്ടും കിടന്ന ഉറക്കം വരില്ല എന്ന് അറിയാവുന്നത് കൊണ്ട് പതിയെ എഴുനേറ്റ് ജനൽപാളിക തുറന്ന് പുറത്തേക്ക് നോക്കി. വെളിച്ചം വന്ന് തുടങ്ങുന്നേ ഉള്ളൂ... കുറച്ചു സമയം ആ ചെറിയ വെളിച്ചത്തിലെ പുറത്തെ ഭംഗി ആസ്വദിച്ച ശേഷം താഴേക്ക് ഇറങ്ങി. അപ്പോഴാണ് താഴെ എല്ലാവരും കുളിച് ഒരുങ്ങി നിൽക്കുന്നത് കണ്ടത്.

നന്ദിനി: ഏട്ടത്തി ആ തട്ട് എവിടെയാ വച്ചേ?

തിരച്ചിലിന് ഇടയിൽ പറഞ്ഞു.

ഗീതു : പൂജമുറിയിലെ പഠിക്കളിൽ വച്ചിട്ട് ഉണ്ട്.

അകത്തു നിന്നും നന്ദിനിക്ക് കേൾക്കാൻ വിതം പറഞ്ഞു. ആമി നന്ദിനി ചെയുന്ന കാര്യങ്ങൾ നോക്കി പതിയെ അവൾക്ക് അരികിലേക്ക് വന്നു. ആളനക്കം അറിഞ്ഞതും നന്ദിനി തിരിഞ്ഞു നോക്കി.

നന്ദിനി : മോൾ നേരത്തെ എഴുന്നേറ്റോ? എന്തുപറ്റി?

ആമി : ആഹ്മ്... Nothing

നന്ദിനി ഒരു ചിരി അവൾക്ക് നൽകി ചെയ്തുകൊണ്ടിരുന്ന ജോലി തുടർന്നു.

ആമി : എവിടെയെങ്കിലും പോവുകയാണോ?

നന്ദിനി : അഹ് അമ്പലത്തിലോട്ട്. ഇന്ന് ജന്മഷ്ടമി അല്ലെ, മോൾ വരുന്നോ?

ആമി : ജന്മഷ്ട... എന്താ അത്?

നന്ദിനി : ശ്രീ കൃഷ്ണ ജയന്തി, കണ്ണന്റെ ജന്മദിനം എന്ന് പറയും.

മാല കേട്ടുന്നതിന് ഇടയിൽ ചിരിച്ചു കൊണ്ട് പറഞ്ഞു.

ആമി: ഹോ..

നന്ദിനി : മോൾ വരുന്നോ? എന്തായാലും നേരത്തെ എഴുന്നേറ്റത് അല്ലെ

ആമി : ഇല്ല ആന്റി, ആ steps ഒക്കെ കേറാൻ എനിക്ക് വയ്യ

നന്ദിനി : അതിന് അവിടേക്ക് അല്ല പോവുന്നെ.. നമ്മടെ കുടുംബ ക്ഷേത്രത്തിലോട്ട

ആമി : ഹോ അവിടെ *cut by

നന്ദിനി : അവിടെ ഇന്ന് മുഴുവൻ പൂജയും കാര്യങ്ങളും ഒക്കെ ഉണ്ട്. മോളും ദേവനും സന്ധ്യയ്ക്ക് എന്തായാലും അവിടേക്ക് വരണം.

|𝘽𝙖𝙣𝙨𝙪𝙧𝙚𝙚| ഗൗരിദേവംWhere stories live. Discover now