27

628 127 90
                                    

ഒരാഴ്ചയ്ക്ക് ശേഷം....

കല്യാണ ഒരുക്കങ്ങൾ മുറ പോലെ രണ്ട് വീട്ടിലും നടക്കുന്നുണ്ട്. ഒരാഴ്ച കൂടി കഴിഞ്ഞ കല്യാണം ആണ്. വീടാകെ പണിക്കാരുടെ ബഹളം ആണ്. അതിനിടയിൽ വീട്ടിലെ കർണാവർമാർ ഓടി നടക്കുന്നും ഉണ്ട്. ദ്വനിയും ദ്വിതിയും ഓരോ തിരക്കിൽ എപ്പോഴും പുറത്ത് തന്നെയാണ്. ആമിയോട് കൂട്ടയത് കൊണ്ട് പപ്പു ഇപ്പൊ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാർ കുറവാണ്. അതുകൊണ്ട് തന്നെ ഏത് സമയം പപ്പു ആമിയുടെ കൂടെ ആണ്. പപ്പു ആമിയെ അവരോട് ഒക്കെ കൂടുതൽ അടുപ്പിക്കാനുള്ള ശ്രെത്തിലാണ്. കല്യാണ ചെറുക്കനും അതിന്റെതായ തിരക്കിൽ ആണ്. കല്യാണം കഴിഞ്ഞ് കുറച്ച് കഴിഞ്ഞ അവരുടെ അമ്പലത്തിന്റെ ഉത്സവം കോടിയേറുന്നത് കൊണ്ട് ദേവനും യദുവും അവിടെ ഇവിടെ ആയി ഓടി മടക്കുകയാണ്. ഗീതുവും നന്ദിനിയും അമ്മായിമാരോടൊക്കെ ഒത്തു അടുക്കളപരിപാടിയിലും കുശലം പറച്ചിലും ആയി തിരക്കിലാണ്.

തൃപടിക്കൽ തറവാട്.

ഒരു വൈകുന്നേരം.

ദേവൻ : പപ്പു.... പപ്പു....

പപ്പു ഉമ്മറത്തേക്ക് ഓടി വന്നു.

പപ്പു : എന്താ ദേവേട്ടാ വിളിച്ചേ?

ദേവൻ : നിന്നെ അവിടെ തിരക്കുന്നുണ്ട്. അച്ഛൻ വന്നിട്ട് ഉണ്ടെന്ന്

പപ്പു : ഹേ അച്ഛൻ വന്നോ?

ദേവൻ : ഹ്മ്മ്, പിന്നെ പോവുമ്പോ ഗൗതമിയോട് ഒന്ന് തറവാട് ക്ഷേത്രത്തിൽ വിളക്ക് കത്തിക്കാൻ പറയണം. എനിക്ക് ഇന്ന് ഉത്സവവത്തിൻറെ ഫണ്ട്‌ എണ്ണാൻ പോവേണ്ടതാ... Late ആവും...

പപ്പു : ഹാ ഞാൻ പറയാം...

പപ്പു അകത്തേക്ക് പോയി ദ്വിതിയോട് കാര്യം പറഞ്ഞ് തറവാട്ടിലേക്ക് ഓടി.

പപ്പു അകത്തേക്ക് ഓടി കയറും മുന്നേ പ്രസാദിനെ ഉമ്മറത്ത് കണ്ടിരുന്നു.

പപ്പു : അച്ഛാ....

പപ്പു ഓടി ചെന്ന് പ്രസാദിനെ കെട്ടി പിടിച്ചു.

പപ്പു : ഒരു മുന്നറിപ്പും കൂടാതെ ഉള്ള വരൽ ആണലോ

നന്ദിനി : അതെല്ലേലും നിന്റ അച്ഛൻ അങ്ങനെ ആണല്ലോ... പറയാതെ പോവും,,, അതെ പോലെ തിരിച്ചു വരും... അതെങ്ങനാ പോവുന്ന ആൾക്ക് വല്ല ബോധം വേണം.

|𝘽𝙖𝙣𝙨𝙪𝙧𝙚𝙚| ഗൗരിദേവംWhere stories live. Discover now