യദു നേരെ വണ്ടി തൃപടിക്കലിൽ കൊണ്ട് നിർത്തി. ആമി വണ്ടി നോർത്തിയതും അതിൽ നിന്ന് ഇറങ്ങി. യദു വണ്ടിയുടെ key എടുത്ത് ഉമ്മറത്തേക്ക് കയറി.
അതെ സമയം ആണ് ദ്വനി അവിടേക്ക് ഇറങ്ങി വരുന്നത്.
ദ്വനി : യദു ഏട്ടൻ വീട്ടീന്ന് ആണോ വരണേ?
യദു : അല്ല, ഞാൻ അമ്പലത്തിൽ നിന്ന് വരുന്ന വഴിയാ... ദേവൻ താക്കോൽ ഇവിടെ തരാൻ പറഞ്ഞു.
ദ്വനി : അവൾ ഗീതമ്മേടെ അടുത്തേക്ക് പോയതാ... ഇതുവരെ വന്നില്ല. അല്ല ദേവേട്ടൻ ഇനി ഇന്ന് വരത്തില്ലേ?
യദു : വരും ഫണ്ട് എണ്ണി തീർന്നില്ല. ബാലേട്ടൻ കൊണ്ട് വിട്ടോളും.
ദ്വനി : ഇവിടത്തെ കാര്യം അച്ഛന്റെ തലയിൽ കേട്ട് വച്ച് പോയ പോക്കാ... എപ്പോഴും ഇപ്പോൾ ഉത്സവത്തിന്റെ തിരക്കല്ലേ
യദു : ഹാ ഒക്കെ ഒരുമിച്ചല്ലേ അതാണ്...
ദ്വനി അപ്പോഴാണ് ആമിയെ അവിടെ ശ്രദ്ധിച്ചത്. ആമിയെ കണ്ടതും അവൾ യദുവിനോട് ആയി ചോദിച്ചു.
ദ്വനി : ഇതെവിടെ നിന്ന് കിട്ടി?
യദു : തറവാട് ക്ഷേത്രത്തിൽ വിളക്ക് കത്തിക്കാൻ പോയതാ... വരുമ്പോ ഇങ് കൂട്ടിതാ.. എങ്കിൽ ശെരി ഞാൻ ഇറങ്ങുവാ... റാം അച്ഛനോട് പറഞ്ഞേക്ക്...
ദ്വനിയോട് യാത്ര പറഞ്ഞ് യദു ആമിയെയും കൂട്ടി വീട്ടിലേക്ക് തിരിച്ചു. അതെ സ്മയo ആണ് ദ്വിതി വീട്ടിലേക്ക് പോവുന്നതും. ഇരുവരും മുഖാമുഖം ഒന്ന് നോക്കി തല വെട്ടിച്ചു കൊണ്ട് പുറത്തേക്ക് പോയി.
വീടിന് മുറ്റത്തേക്ക് എത്തിയതും ആമി വരാന്തയിലേക്ക് നോക്കിയപ്പോൾ അവിടെ പരദൂഷണ കമ്മിറ്റിക്കാർ ഇരുന്ന് ഓരോന്ന് സംസാരിക്കുന്നു.
യദു : ഓഹ് മുന്നിൽ തന്നെ ഉണ്ടല്ലോ...
യദു ചെറിയ ശബ്ദത്തിൽ പറഞ്ഞുവെങ്കിലും ആമി അത് വെക്തമായി കേട്ടിരുന്നു. ആമി യദു പറഞ്ഞതിൽ പിന്നെ അവരെ തന്നെ നോക്കി നടക്കാൻ തുടങ്ങി. അപ്പോഴാണ് പെട്ടന്ന് ആമി താഴേക്ക് കയറ് കുരുങ്ങി വീഴാൻ പോയത്. വീഴാൻ പോയതും യദു അവളെ പിടിച്ചു നിർത്തി.
YOU ARE READING
|𝘽𝙖𝙣𝙨𝙪𝙧𝙚𝙚| ഗൗരിദേവം
FanfictionVmin Malayalam story! "നിന്നെ എനിക്ക് ഇഷ്ടമാണ്, ഇഷ്ടം ന്ന് വച്ച ഭയങ്കര ഇഷ്ടമാണ്.നിന്നോളം ഞാൻ ആരെയും ഇതുവരെ സ്നേഹിച്ചിട്ടില്ല. എനിക്ക് വേറൊരാളെയും ഇഷ്ടമാണ്. ആരാണെന്നറിയോ? നീയുള്ളപ്പോൾ മാത്രമുള്ള എന്നെ, വേറെ ഒരിടത്തും ആ എന്നെ ഞാൻ കണ്ടിട്ടില്ല" ...