20

871 126 88
                                    

@ വാരികശ്ശേരി തറവാട്.

റാമും യദുവും അവിടെ ഹാളിൽ ഇരിക്കുകയാണ്. അടുത്തായി ഗീതുവും നിൽപ്പുണ്ട്. കൂടെ ദ്വിതിയും പപ്പുവും അവരുടെ മുന്നിലായി കുറ്റവാളി കണക്കെ ദേവനും അവന് അരികിലായി താൻ ഒരു തെറ്റും ചെയ്തില്ല എന്ന മട്ടിൽ നിൽക്കുകയാണ് ആമി. കാര്യം അറിഞ്ഞതിൽ പിന്നെ അവിടെ മൗനം മാത്രമാണ് എല്ലാവരിലും.

ദേവൻ : അച്ഛാ ഞാൻ അറിഞ്ഞുകൊണ്ട് തിരി തെളിച്ചതല്ല..

ഒടുവിൽ ദേവൻ തന്നെ ആ നിശബ്ദത മുറിച്ചു കൊണ്ട് പറഞ്ഞു.

റാം : എങ്ങനെ ആയാലും നീ തെറ്റ് തന്നെയാണ് ചെയ്തത് ദേവാ... നന്ദൻ വരട്ടെ എന്നിട്ട് തീരുമാനിക്കാം..

റാം പറഞ്ഞു തീരും മുന്നേ നന്ദൻ അകത്തേക്ക് കയറി വന്നു. അതെ സമയം ആണ് അപ്പു മുറിയിൽ നിന്ന് താഴേക്ക് വന്നത്.

നന്ദൻ : എന്താ റാം വേഗം വരാൻ പറഞ്ഞെ? എന്താ പ്രശ്നം?

റാം : തറവാട് ക്ഷേത്രത്തിൽ തിരി തെളിച്ചിരിക്കുന്നു ഇവര് രണ്ടുപേരും കൂടെ...

റാം മുന്നിലുള്ള ദേവനെയും ആമിയെയും നോക്കികൊണ്ട് പറഞ്ഞു. നന്ദൻ ഒരു ഞെട്ടലോടെ കേട്ട് അവരെ നോക്കി.

റാം : വര്ഷങ്ങളായി എന്തിനാണോ അത് അടച്ചത് അതൊക്കെ മറന്ന് വിളക്ക് തെളിച്ചിരിക്കുന്നു. എന്താ ദേവാ നിനക്ക് അറിയാത്തത് ഒന്നും അല്ലല്ലോ കാര്യങ്ങൾ?

ദേവൻ : അത് അച്ഛാ *cut by

റാം : ഈ തറവാട്ടിലെ ആരും ഇതുവരെ ചെയ്യാത്ത കാര്യവ നീ ഇപ്പൊ ചെയ്തേ...

നന്ദൻ : റാം, അവൻ പറയട്ടെ.. എന്താ ദേവാ നിനക്ക് പറയാൻ ഉള്ളെ?

ദേവൻ എന്തോ പറയാൻ വരുന്നതിന് മുന്നേ ആമി പറയാൻ തുടങ്ങി.

ആമി : ഞാനാ അതിനകത്തു കയറിയത്. പെട്ടെന്ന് വാതിൽ അടഞ്ഞു ഇരുടായപ്പോൾ ദേവദർശ് തിരി തെളിച്ചു അത്രേ ഉള്ളൂ...

പപ്പു : ഗീതമ്മ പറഞ്ഞതല്ലേ നിന്നോട് അവിടേക്ക് പോവരുത് എന്ന്... നിന്നോട് അവിടെ പോവാൻ അല്ലല്ലോ പറഞ്ഞെ...

ആമി : അപ്പൊ എനിക്ക് അവിടെ പോവാൻ തോന്നി.. പോയി.... ഇവൻ വന്നില്ലെങ്കിലും ഞാൻ അവിടെ തിരി കത്തിക്കുമായിരുന്നു. അതിന് തന്നെയാണ് ഞാൻ പോയതും...

|𝘽𝙖𝙣𝙨𝙪𝙧𝙚𝙚| ഗൗരിദേവംWhere stories live. Discover now