അവൻ അങ്ങനെ അവളെ നോക്കിക്കൊണ്ടിരിക്കുന്നു .പെട്ടെന്ന് അവൾ അവനെ തിരിഞ്ഞു നോക്കി.
മാളു : എന്തായേട്ടാ ഇങ്ങനെ നോക്കുന്നേ?
വിഷ്ണു : ഒന്നുമില്ല ഞാൻ.... വെറുതെ
മാളു : അന്നാ ശരി . എന്ന ഏട്ടാ ഞാൻ താഴെ വരെ ഒന്ന് പോട്ടെ
വിഷ്ണു ഒന്ന് തലയാട്ടി. മാളു അവിടുന്ന് മുടിയൊക്കെ ഒതുക്കി വെച്ച കെട്ടിയിട്ട് താഴോട്ട് ഇറങ്ങി .മാളു വരുന്നത് വാവ കണ്ടു
വാവ : മാളുവേ നീ ഇത് കണ്ടോ
മാളു : എന്തു പറ്റി അമ്മേ
ശ്രീലക്ഷ്മി : ഒന്നും പറയണ്ട എന്റെ മോളെ . ഇവൾ എന്നോട് പറഞ്ഞു അമ്മേ എനിക്ക് ചിക്കൻ ഫ്രൈ മതിയെന്ന് പക്ഷേ മോളെ ഞാനത് അങ്ങ് കറിവെച്ചു അതിന്റേതാ.
വാവ : കണ്ടോ മാളു അമ്മയ്ക്ക് എന്നോട് ഒരു സ്നേഹവും ഇല്ല. അല്ല എനിക്ക് കറിക്ക് പകരം ഫ്രൈ തന്നേനമായിരുന്നു.
മാളു : അമ്മേ ഇനി ചിക്കൻ ബാക്കിയുണ്ടോ
ശ്രീലക്ഷ്മി : ആ മോളെ കുറച്ചു ഇരിപ്പുണ്ട്
മാളു : അന്ന് വാ വാവേ, ഞാൻ നിനക്ക് ചിക്കൻ ഫ്രൈ ഉണ്ടാക്കിത്തരാം
അതും പറഞ്ഞ് അവർ രണ്ടുപേരും കിച്ചണിലേക്ക് പോയി. മാളു ചിക്കൻ എടുത്ത് വൃത്തിയാക്കി കട്ട് ചെയ്ത് മസാലയൊക്കെ പുരട്ടി അടച്ചൊരു പാത്രത്തിൽ വച്ചു .
വാവ : മാളു ഹാപ്പി അല്ലേടാ
മാളു : അതെന്താടാ നീ അങ്ങനെ ചോദിച്ചേ
വാവ : അല്ല നീ രാജീവിനെ (മാളുവിനെ കല്യാണ ചെക്കന്റെ പേര്) അല്ലായിരുന്നോ കെട്ടാൻ ഇരുന്നത് അതുകൊണ്ട് ചോദിച്ചതാ
മാളു : അതിന് എന്താടാ എനിക്കൊരു കുഴപ്പവുമില്ല .നിനക്കറിയില്ലേ എനിക്കാ കല്യാണത്തിന് താല്പര്യമില്ലായിരുന്നു .ആ രാജീവിന്റെ Character ഒന്നും എനിക്ക് അത്ര ബോധിച്ചില്ല .
വാവ : പിന്നെ എന്തിനാ ഈ കല്യാണത്തിന് സമ്മതിച്ച
മാളു : അതെ അത് അച്ഛനെയും അമ്മയുടെ സന്തോഷം കണ്ടപ്പോൾ ഞാനൊന്നും നോക്കിയില്ല അങ്ങ് സമ്മതം പറഞ്ഞു.
വാവ : അത് പോട്ടെടാ എന്തായാലും നീ എൻറെ ഏട്ടത്തി ആയിട്ടല്ലേ വന്നേ.
മാളു : എന്നാലേ വാ ചിക്കൻ fry ചെയ്യേണ്ട .
എന്നും പറഞ്ഞു മാളു ചിക്കൻ ഫ്രൈ ചെയ്യാൻ തുടങ്ങി. കുറച്ച് കഴിഞ്ഞ് ചിക്കൻ ഒക്കെ ഫ്രൈ ചെയ്തിട്ട് അവർ രണ്ടുപേരും അത് ഡൈനിങ് ടേബിളിൽ കൊണ്ടുവച്ചു. അപ്പോഴത്തേക്കും വിഷ്ണുവും മഹാദേവവും ബാക്കിയുള്ള എല്ലാവരും താഴോട്ട് ഇറങ്ങി വന്നു .
വിഷ്ണു : ആഹാ കൊള്ളാല്ലോ ചിക്കൻ ഫ്രൈയോ
Vava : അതെ ..ചിക്കൻ ഫ്രൈ, എന്തേ.... നിനക്ക് വേണോ തരത്തില്ല ഞാൻ
വിഷ്ണു : അതെന്താടി നിനക്ക് തന്നാല
വാവ : അതെ എൻറെ ഏട്ടത്തിയ എനിക്ക് ഫ്രൈ ഉണ്ടാക്കിയത് അതുകൊണ്ട് ഞാൻ തരൂല്ല .
വിഷ്ണു : എന്നാലേ അവളെ നിൻറെ ഏട്ടത്തി മാത്രമല്ല എൻറെ ഭാര്യയും കൂടെ .
വാവ : അതിനു മനസ്സിലെ എനിക്ക് തരാം .നീ ഒന്ന് പോടാ.
വിഷ്ണു : അമ്മ ഇത് കണ്ടോ അവൾ എനിക്ക് തരത്തില്ലെന്ന് .
ശ്രീലക്ഷ്മി : രണ്ടും കൂടെ ഒന്ന് നിർത്തുന്നുണ്ടോ കുറെ നേരമായി. മാളു എടാ വിഷ്ണുവിനും കൂടെ ഉണ്ടോ .
മാളു : ആ അമ്മ എല്ലാവർക്കും കൂടെയുള്ളത് ഞാൻ ഉണ്ടാക്കിയിട്ടുണ്ട്.
ശ്രീലക്ഷ്മി : ഇപ്പ സമാധാനമായല്ലോ രണ്ടുപേർക്കും എന്നായിരുന്നു കഴിക്കാൻ നോക്ക് .
അതും പറഞ്ഞ് എല്ലാവരും കഴിച്ചു തുടങ്ങി.
To be continued...........
😉😊
JE LEEST
എൻറെ പ്രിയപ്പെട്ടവൾ 🥰❤
Fanfictieനമ്മുടെ കഥാനായകൻ വെക്കേഷൻ ടൈം ആയതുകൊണ്ട് വീട്ടുകാരുടെ കൂടെ ചെലവഴിക്കാൻ നാട്ടിലേക്ക് എത്തുകയാണ് അതേ സമയത്താണ് തന്റെ വീട്ടിലെ കാര്യത്തിന്റെ മൂത്തമകളുടെ കല്യാണം നടക്കുന്നത് കല്യാണം കാണാൻ എത്തിയ ആൾ എങ്ങനെയോ കല്യാണ ചെക്കനായി മാറി. ഇനി അവരുടെ കഥ എന്താകും...