NEXT DAYH >>>♥️
Kookie ഇന്ന് ഭയങ്കര excited ആയിട്ടാണ് സ്കൂളിലേക്ക് പോയത്...
രാവിലേ ബസ്സിൽ ജീവനും തനുവും ഹാർഷുവും ഉണ്ടാകില്ല
പ്രാക്ടീസ് ഉള്ളത് കാരണം അല്പം നേരത്തെ ആണ് അവർ ഇറങ്ങുന്നത്...പതിവ് പോലെ ഒന്നും kookie ഒറ്റക്കാണ് സ്കൂളിൽ എത്തിയത്...
•°
•°
•°
ദേശ്യഗാനം കേട്ടുകൊണ്ടിരിക്കുമ്പോൾ അവൾ ചിരി അടക്കിപിടിച്ചു നിൽക്കുവായിരുന്നു...ഇന്ന് എന്തായാലും ജീവനും ഹർഷുവും പ്രാക്ടീസിനു പോകും... തനുവും അവളും മാത്രമായിരിക്കും ഒരുമിച്ചു തിരിച്ചു പോകുന്നത്.... അവൾക്ക് അത് ഓർത്തിട്ടാണ് ഈ സന്തോഷം...
ബെൽ റിങ് ചെയ്യുന്ന ശബ്ദം കേട്ടത്തോടെ kookie bag ഉമായി പുറത്തേക്ക് ഓടി...
ഗേറ്റിന് പുറത്ത് ഒരു വശത്തായി അവൾ തനുവിനെ കാത്ത് നിന്നു...
സമയം കഴിയും തോറും ഇടനെഞ്ചിൽ ഒരു വിങ്ങൽ തോന്നിക്കൊണ്ടിരുന്നു......
അപ്പോഴാണ് അവൾ കാത്തിരുന്ന ആളുടെ മുഖം അവൾ കണ്ടത്...
കുട്ടികളുടെ ഇടയിൽ അവളിൽ തന്നെ നോട്ടം ഉറപ്പിച്ചു കൊണ്ട് അവൻ നടന്നടുക്കുന്നു...
തനു അടുത്ത് എത്തുന്നവരെ അവിടെ കാത്തു നിൽക്കാനുള്ള ക്ഷമ ഇല്ലാത്ത കാരണം kookie അങ്ങോട്ടേക്ക് നടന്നു....
തൊട്ടടുത്തു എത്തിയപ്പോൾ ആണ് കൂടെ ജീവനും ഉണ്ടായിരുന്നു എന്ന് അവൾക്ക് മനസ്സിലായത്...
തനു : നീ school വിടുന്നതിനു മുൻപ് ഇറങ്ങിയോടി? നിന്റെ ക്ലാസ്സിലെ പിള്ളേരൊക്കെ പുറകെ വരുന്നതേ ഉള്ളു
അവളുടെ താടിക്ക് തട്ടിക്കൊണ്ടു അവൻ പറഞ്ഞതിന് അവൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു...
ജീവൻ : എന്നാൽ നിങ്ങൾ സംസാരിക്ക്.. ഞാൻ പിന്നാലെ വരാം... അവൾക്ക് ഏതോ പറയാൻ ഉണ്ടെന്ന് അല്ലേ പറഞ്ഞെ..ചെല്ല്...
തനു : ആഹ്.. നീ ഒറ്റക്ക് post ആകണ്ട.. പുറകെ ഹർഷു വരുന്നുണ്ട്... അവള്ടെ കൂടെ വാ
ജീവ : ആഹ്
Kookie അത് കേട്ടതും അങ്ങോട്ടേക്ക് നോക്കി... Harshu ഇങ്ങോട്ടേക്കു വരുന്നുണ്ട്... അവളുടെ പ്രതീക്ഷക്ക് വിപരീതമായിയാണ് എല്ലാം സംഭവിക്കുന്നത്...
